entertainment

അങ്ങനെ ഒരു ചീത്തപ്പേര് തനിക്കുണ്ട്, ഞാനത് കാര്യമാക്കുന്നില്ല, ശാലിന്‍ സോയ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലിന്‍ സോയ. ടിവി പരമ്പരയിലൂടെ എത്തി പിന്നീട് സിനിമയിലും തിളങ്ങിയ താരമാണ് നടി. സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ് താരം. ശാലിന്‍ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. ഇപ്പോള്‍ തന്റെ യാത്രാ പ്രേമത്തെ കുറിച്ചും ശീലങ്ങളെ കുറിച്ചുമൊക്കെ മനസ് തുറന്നിരിക്കുകയാണ് ശാലിന്‍. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

ശാലിന്‍ സോയയുടെ വാക്കുകള്‍, സമ്പാദ്യം മുഴുവനും യാത്ര ചെയ്തു ചെലവാക്കുകയാണെന്ന ചീത്ത പേര് തനിക്കുണ്ട്. എങ്കിലും ആ ചീത്തപ്പേര് താന്‍ ആവോളം ആസ്വദിക്കാറുണ്ട്. ലോകം കണ്ടില്ലെങ്കില്‍ പിന്നെ എന്തു ജീവിതം. യാത്രകള്‍ അത്രത്തോളം തന്റെ സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ചിട്ടുണ്ട്. ഇനിയും കുറെയേറെ യാത്രകള്‍ ചെയ്യണമെന്നാണ് ആഗ്രഹം. എന്നാല്‍ യാത്രയുടെ ചിത്രങ്ങള്‍ പകര്‍ത്താനും അതെല്ലാം സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനും തനിക്ക് താല്‍പര്യമില്ല. ക്യാമറയും മൊബൈലും പിടിച്ച് നടന്നാല്‍ പലതും കാണാതെയും അറിയാതെയും പോകും. തനിക്ക് ഒട്ടും താല്‍പര്യമില്ലാത്ത കാര്യമാണത്. എന്നാല്‍ തന്റെ സുഹൃത്തുക്കള്‍ പലരും പറയാറുണ്ട് ഒത്തിരി യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും അതിനൊന്നും ചിലപ്പോള്‍ തെളിവു ഉണ്ടാകില്ല നിന്റെ കയ്യില്‍ എന്ന്, കാരണം നീ അങ്ങനെ ഫോട്ടോയും വിഡിയോയും ഒന്നും എടുക്കില്ലല്ലോ, അവര്‍ പറയുന്നത് സത്യമാണെന്ന് ചിലപ്പോള്‍ തനിക്കും തോന്നാറുണ്ട്.

തന്റെ ഇഷ്ട സ്ഥലങ്ങളെക്കുറിച്ചും ശാലിന്‍ മനസ് തുറക്കന്നുണ്ട്. തനിക്ക് ഏറെ ഇഷ്ടമുള്ള സ്ഥലങ്ങളില്‍ ഒന്ന് ദുബായ് ആണ്. ദുബായ് എനിക്ക് അമ്മ വീടുപോലെയാണ്. ഇടയ്ക്കിടയ്ക്ക് പോകേണ്ടി വരാറുള്ളത് കൊണ്ട് അവിടം സുപരിചിതമാണ്. ദുബായ് എക്സ്പോ കാണാനും പോയിരുന്നു. അവിടെ വന്ന ഭൂരിഭാഗം ആളുകളും മൊബൈലും പിടിച്ച് നടക്കുന്ന കാഴ്ച സത്യം പറഞ്ഞാല്‍ എനിക്ക് അരോചകമായിട്ടാണ് തോന്നിയത്. ഇത് എന്റെ മാത്രം അഭിപ്രായമാണ്. എല്ലാവര്‍ക്കും ഓരോ നിമിഷവും മൊബൈലിലും ക്യാമറയിലും പകര്‍ത്താനാണ് താല്പര്യം കൂടുതല്‍. അതുമാത്രമല്ല അത്രയും തിരക്കും ബഹളവുമുള്ള സ്ഥലങ്ങള്‍ എനിക്ക് അത്ര ഇഷ്ടവുമല്ല.’

കൊറോണ കാലത്തിനു മുമ്പ് ഞാന്‍ പുഷ്‌കറില്‍ പോയിരുന്നു. നടത്തിയിട്ടുള്ളതില്‍ വച്ച് ഏറ്റവും സുന്ദരമായ യാത്രകളില്‍ ഒന്നായിരുന്നു അത്. യാത്രകളെ സ്നേഹിക്കുന്നവര്‍ ഒരിക്കലെങ്കിലും പുഷ്‌കര്‍ സന്ദര്‍ശിക്കണം. പരിശുദ്ധ ഭൂമിയാണ്. ഭക്തിയുടെ, പ്രാര്‍ത്ഥനയുടെ മറ്റൊരു ലോകത്തേക്ക് കൂട്ടിക്കൊണ്ടുപോകുന്ന ഒരു മാന്ത്രികയിടമാണ് പുഷ്‌കര്‍. എതു മതസ്ഥരുമായികൊള്ളട്ടെ, അവരവരുടേതായ ആത്മീയ തലങ്ങളില്‍ സ്വയം മറന്നിരിക്കാം. ഒരിക്കല്‍ക്കൂടി പുഷ്‌കര്‍ സന്ദര്‍ശിക്കണമെന്നാണ് എന്റെ ആഗ്രഹം. പിന്നേയും പിന്നേയും പോയി കണ്ട സ്ഥലം ജയ്പൂര്‍ ആണ്. ട്രിപ് പോകുന്നത് ജയ്പൂരിലേക്കാണെങ്കില്‍ സുഹൃത്തുക്കള്‍ വഴി ചോദിച്ച് വിളിക്കുന്നത് തന്നെയാണ്. തമാശയ്ക്ക് പറയുന്നതാണെങ്കിലും പല പ്രാവശ്യം പോയിട്ടുള്ളതു കൊണ്ട് അവിടുത്തെ കുറേയേറെ സ്ഥലങ്ങളും കാര്യങ്ങളും തനിക്കറിയാം. ഒരിക്കലും നമുക്ക് മടുപ്പ് തോന്നാത്ത, വീണ്ടും കാണണമെന്ന് മനസ്സ് തോന്നിപ്പിക്കുന്ന ചില ഇടങ്ങളുണ്ടാകും. അങ്ങനെയൊരു സ്ഥലമാണ് ജയ്പൂര്‍ എന്നാണ് ശാലിന്‍ പറയുന്നത്. ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ഒരിടമാണ് ജയ്പൂര്‍.

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

13 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

37 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago