entertainment

ലോകം കണ്ടില്ലെങ്കില്‍ പിന്നെന്ത് ജീവിതം, യാത്രകളാണ് ജീവിതത്തിന്റെ സമ്പാദ്യം;ശാലിന്‍ സോയ

ലോകം കണ്ടില്ലെങ്കില്‍ പിന്നെ എന്തു ജീവിതം. യാത്രകള്‍ അത്രത്തോളം തന്റെ സ്വത്വത്തെ രൂപപ്പെടുത്തിയെടുക്കാന്‍ സഹായിച്ചിട്ടുണ്ടെന്നും ഇനിയും കുറെയേറെ യാത്രകള്‍ ചെയ്യണമെന്നും ശാലിന്‍ സോയ. പലതവണ കൂട്ടുകാരോടൊത്ത് ഗോവന്‍ ട്രിപ് പ്ലാന്‍ ചെയ്തെങ്കിലും പലകാരണങ്ങളാല്‍ നടന്നിട്ടില്ല. അവസരം ഒത്തുവന്നാല്‍ എവിടേക്കും യാത്ര തിരിക്കുന്ന എനിക്ക് ഗോവയെ മാത്രം കാണാന്‍ സാധിച്ചിട്ടില്ല. അവസാനം എന്നത്തെയും പോലെ തന്നെ ഗോവയിലേക്ക് ഒറ്റയ്ക്കൊരു ട്രിപ് ഞാന്‍ നടത്തി. ജോലിയുടെ തിരക്കില്‍ നിന്ന് മനസ്സ് ഫ്രീയാകണം എന്ന ചിന്തയായിരുന്നു യാത്രയ്ക്ക് പ്രേരിപ്പിച്ചത്. ഒരാഴ്ചത്തെ യാത്ര അതായിരുന്നു പ്ലാന്‍. ഗോവയില്‍ മണ്‍സൂണ്‍ സമയത്തായിരുന്നു പോയത്.

സൗത്ത് ഗോവയിലാണ് ഞാന്‍ ആദ്യം എത്തിയത്. നോര്‍ത്ത് ഗോവയെ അപേക്ഷിച്ച്‌ നോക്കുമ്ബോള്‍ കൂടുതല്‍ ശാന്തവും, വൃത്തിയുള്ളതും, സമാധാനപരവുമാണ് സൗത്ത് ഗോവ. തിരക്കുകള്‍ അധികം ഇല്ലാത്ത ശാന്തസുന്ദരമായൊരിടം. ആധികാരികമായ ഗോവന്‍ ഭക്ഷണവിഭവങ്ങള്‍ ഇവിടെ ലഭിക്കും. പലരും പറഞ്ഞുകേട്ടിട്ടുണ്ട് മണ്‍സൂണില്‍ ഗോവയ്ക്ക് പ്രത്യേക വൈബ് ആണെന്ന്. എന്നെ പോലെ തന്നെ യാത്രയെ പ്രണയിക്കുന്ന സുഹൃത്ത് ഗോവയിലുണ്ട്. പുള്ളിക്കാരി ടര്‍ക്കിഷ്ക്കാരിയാണ്. അങ്ങനെയാണ് അവിടേക്ക് യാത്ര തിരിച്ചത്. ഗോവയ്ക്ക് രണ്ടു വശമുണ്ട്. സൗത്ത് ഗോവയും നോര്‍ത്ത് ഗോവയും.

ഉച്ചത്തിലുള്ള സംഗീതം മുഴങ്ങുന്ന പാര്‍ട്ടികള്‍, ക്ലബ്ബുകള്‍, റെസ്റ്റോറന്റുകള്‍ എന്നിവയൊന്നും ഇവിടെ കാണാനാവില്ല. അതുകൊണ്ടുതന്നെ പൊളി മൂഡുമായി ഗോവയില്‍ എത്തുന്നവര്‍ക്ക് ഇവിടം അത്ര പിടിക്കണമെന്നില്ല. വല്ലാത്ത പീസ്ഫുള്ളാണ് അവിടം. നോര്‍ത്ത് ഗോവയിലാണ് പാര്‍ട്ടിയും ആഘോഷങ്ങളുമൊക്കെ നടക്കുന്നത്. എന്തുതന്നെയായാലും ഗോവന്‍ ട്രിപ് ശരിക്കും എന്‍ജോയ് ചെയ്തു.

ഞാനും എന്റെ സുഹൃത്തും ഗോവയില്‍ ഒരു റസ്റ്ററന്റില്‍ പോയിരുന്നു. അതൊരു ടര്‍ക്കിഷ് ഹോട്ടലായിരുന്നു. അവിടെയുള്ള ടാര്‍ക്കിഷ് സ്ത്രീ ഞാന്‍ മനസ്സില്‍ കരുതിയ അതേപോലുള്ള സ്കാര്‍ഫ് ചുറ്റിയിരിക്കുന്നത് കണ്ടു.ഉടന്‍ തന്നെ എന്റെ സുഹൃത്ത് അവരോട് ചോദിച്ച്‌ എവിടുന്നാണ് ഇത് വാങ്ങാന്‍ പറ്റുന്നതെന്നൊക്കെ, അവര്‍ എന്തൊക്കെയോ ടര്‍ക്കിഷ് ഭാഷയില്‍ പറഞ്ഞു. എനിക്കൊന്നും അങ്ങനെ മനസ്സിലായില്ല. പക്ഷേ റസ്റ്ററന്റില്‍ നിന്ന് ഇറങ്ങാന്‍ നേരം ആ മനോഹരമായ സ്കാര്‍ഫ് എനിക്ക് സമ്മാനമായി അവര്‍ നല്‍കി. എനിക്ക് ഒരുപാട് സന്തോഷം തേന്നിയ നിമിഷമായിരുന്നു. ഗോവയിലെ ആ സമ്മാനം ഞാന്‍ ഇപ്പോഴും സൂക്ഷിച്ചിട്ടുണ്ട്. ആഗ്രഹിച്ചത് കെൈയില്‍ കിട്ടുമ്ബോഴുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.

ഗോവന്‍ ട്രിപ്പ് എനിക്ക് മറക്കാനാവാത്ത അനുഭവമാണ് സമ്മാനിച്ചത്. ഞാന്‍ ഏറെ ആഗ്രഹിച്ച ഒന്ന് സമ്മാനമായി ലഭിച്ചു. തലയില്‍ ചുറ്റുന്ന ഒരു തരം സ്കാര്‍ഫ് എനിക്ക് വേണമെന്നത് വല്ലാത്ത ആഗ്രഹമായിരുന്നു. അതങ്ങനെ എവിടെ വാങ്ങാന്‍ കിട്ടുമെന്നും അറിയില്ലായിരുന്നു.നമ്മുടെ കണ്ണുകള്‍ കൊണ്ട് കാണുകയും അനുഭവിക്കുകയും ചെയ്യുന്ന കാര്യങ്ങള്‍ ഒരിക്കലും ഒരു ക്യാമറയിലൂടെ പകര്‍ത്തിയെടുക്കാനാവില്ല. നേരിട്ട് കണ്ട് ആസ്വദിക്കുന്നതിനോടാണ് എനിക്ക് ഇഷ്ടം. പോകുന്ന സ്ഥലം എത്ര മനോഹരമാണെന്ന് തിരിച്ചറിയണമെങ്കില്‍ അത് സ്വയം കണ്ടു തന്നെ അനുഭവിക്കണം.

ആ സമയം കയ്യില്‍ ക്യാമറയും മൊബൈലും പിടിച്ച്‌ നടന്നാല്‍ പലതും കാണാതെയും അറിയാതെയും പോകും. എനിക്ക് ഒട്ടും താല്‍പര്യമില്ലാത്ത ഒരു കാര്യമാണത്. എന്റെ സുഹൃത്തുക്കള്‍ പലരും പറയാറുണ്ട് ഒത്തിരി യാത്രകള്‍ നടത്തിയിട്ടുണ്ടെങ്കിലും അതിനൊന്നും ചിലപ്പോള്‍ തെളിവു ഉണ്ടാകില്ല നിന്റെ കയ്യില്‍ എന്ന്, കാരണം നീ അങ്ങനെ ഫോട്ടോയും വി‌ഡിയോയും ഒന്നും എടുക്കില്ലല്ലോ,അവര്‍ പറയുന്നത് സത്യമാണെന്ന് ചിലപ്പോള്‍ എനിക്കും തോന്നാറുണ്ട്.

പക്ഷേ അതില്‍ സങ്കടമൊന്നുമില്ല. നമ്മള്‍ ജീവിതത്തില്‍ നടത്തുന്ന യാത്രകളാണ് ഏറ്റവും വലിയ സമ്ബാദ്യം. ഞാന്‍ അറിഞ്ഞിട്ടുള്ളതും കണ്ടിട്ടുള്ളതുമായ കാര്യങ്ങള്‍ എന്നും എന്റെ മനസ്സില്‍ ഒരു കോട്ടവും തട്ടാതെയുണ്ട്. ക്യാമറയില്‍ എത്ര പകര്‍ത്തിയാലും ആ യാത്രാനുഭവം കിട്ടണമെന്നില്ല. ലോകം വിശാലമാണ്, മനോഹരമായ നിരവധിയിടങ്ങളുടെ വാതായനങ്ങള്‍ നമുക്കായി തുറന്നിട്ടിട്ടുണ്ട്. ആ കാഴ്ചകളിലേക്ക് ഇറങ്ങി ചെല്ലുക എന്നതാണ് നമ്മുടെ ലക്ഷ്യം. എനിക്ക് ഒരുപാട് സ്ഥലങ്ങള്‍ കാണാനുണ്ട്. ഷെങ്കന്‍ വീസ എടുത്തു സഞ്ചരിക്കാന്‍ സാധിക്കുന്ന രാജ്യങ്ങള്‍ മുഴുവനും പോകണം. സ്വിറ്റ്‌സര്‍ലന്‍ഡ്, നോര്‍വേ, ഐസ്‌ലന്‍ഡ് എന്നിവയുള്‍പ്പെടെ യൂറോപ്പിലെ എന്നാല്‍ യൂറോപ്യന്‍ യൂണിയന് പുറത്തുള്ള രാജ്യങ്ങളടക്കം 26 രാജ്യങ്ങള്‍ ഈ വീസയിലൂടെ സന്ദര്‍ശിക്കാം.

Karma News Network

Recent Posts

കളിയിക്കാവിള കൊലപാതകം, രണ്ടാം പ്രതി സുനില്‍കുമാര്‍ പിടിയില്‍

തിരുവനന്തപുരം: കളിയിക്കാവിള കൊലപാതക കേസില്‍ നിര്‍ണായക വഴിത്തിരിവ്. കേസിലെ രണ്ടാം പ്രതിയും സര്‍ജിക്കല്‍ ഷോപ്പ് ഉടമയുമായ സുനില്‍കുമാര്‍ പൊലീസിന്റെ പിടിയിലായി.…

3 mins ago

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

10 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

24 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

39 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

1 hour ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago