entertainment

ഗ്ലാമറസ് ചിത്രം പങ്കുവെച്ച് ഷാലിന്‍ സോയ, ആളങ്ങ് മാറിപ്പോയല്ലോ എന്ന് ആരാധകര്‍

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷാലിന്‍ സോയ. ബാലതാരമായി എത്തിയ താരം ഇപ്പോള്‍ സിനിമകളില്‍ തിളങ്ങി നില്‍ക്കുകയാണ്. ഓട്ടോ ഗ്രാഫ് എന്ന മിനിസ്‌ക്രീന്‍ പരമ്പരയിലൂടെയാണ് ഷാലിന്‍ ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പരമ്പരയില്‍ ദീപാറാണി എന്ന വില്ലത്തി കഥാപാത്രത്തെയായിരുന്നു ഷാലിന്‍ അവതരിപ്പിച്ചത്. പിന്നീട് ബിഗ് സ്‌ക്രീനിലേക്ക് ചേക്കേറിയ താരത്തെ തേടി നിരവധി അവസരങ്ങള്‍ എത്തി. സോഷ്യല്‍ മീഡിയകളിലും ഷാലിന്‍ ഏറെ സജീവമാണ്. പുത്തന്‍ വിശേഷങ്ങളും ചിത്രങ്ങളും ഫോട്ടോഷൂട്ടുകളും ഡാന്‍സ് വീഡിയോകളും ഒക്കെ പങ്കുവെച്ച് നടി രംഗത്ത് എത്താറുണ്ട്. അടുത്തിടെ നടി ശരീര ഭാരം കുറച്ച ചിത്രങ്ങള്‍ പങ്കുവെച്ചത് ആരാധകര്‍ ഇരു കൈകളും നീട്ടിയാണ് സ്വീകരിച്ചത്.

സിനിമയിലും സീരിയലിലും മാത്രമല്ല ഷോര്‍ട്ട് ഫിലിമുകളിലൂടെയും താരം ഏറെ ശ്രദ്ധ നേടിയിരുന്നു. മല്ലു സിങ്, മാണിക്യ കല്ല, റബേക്ക ഉതുപ്പ് കിഴക്കേമല, എല്‍സമ്മ എന്ന ആണ്‍കുട്ടി തുടങ്ങിയ ചിത്രങ്ങളിലെ ഷാലിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അടുത്തിടെയാണ് നടി ശരീരഭ്രം കുറച്ച് പുതിയ മേക്കോവര്‍ ചിത്രങ്ങള്‍ പങ്കുവെച്ചത്. 13 കിലോയോളം ഭാരമാണ് ലോക്ക്ഡൗണ്‍ കാലത്ത് ഷാലിന്‍ കുറച്ചത്.

ഇപ്പോഴിതാ, ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവയ്ക്കുകയാണ് താരം. ആളാകെ മാറിപ്പോയല്ലോ എന്നാണ് ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ പറയുന്നത്. കറുത്ത മോഡേണ്‍ വര്‍ക്കുള്ള ബ്ലൗസും ഗോള്‍ഡന്‍ സ്‌കര്‍ട്ടുമാണ് ഷാലിന്റെ വേഷം. സോഷ്യല്‍ മീഡിയയില്‍ ഷാലിന്റെ പുതിയ ചിത്രങ്ങള്‍ വന്‍ ഹിറ്റ് ആയിരിക്കുകയാണ്. നിരവധി ലൈക്കുകളും കമന്റുകളുമാണ് താരം പങ്കുവെച്ച ചിത്രത്തിന് ലഭിക്കുന്നത്.

Karma News Network

Recent Posts

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

32 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

12 hours ago