entertainment

തടി കരിയറിനെ ബാധിച്ചേക്കുമെന്നു ഭയപ്പെട്ടപ്പോൾ ഡയറ്റ് ആരംഭിച്ചു- ശാലിൻ സോയ

സിനിമയിലും സീരിയലിലുമൊക്കെയായി പ്രേക്ഷകർക്ക് സുപരിചിതയായി മാറിയ താരങ്ങളിലൊരാളാണ് ശാലിൻ സോയ.ടെലിവിഷൻ പരിപാടികളിലൂടെയാണ് താരം തുടക്കം കുറിച്ചത്.അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനകം തന്നെ തെളിയിച്ചിരുന്നു.നൃത്തപരിപാടികളുമായി ഇടയ്ക്ക് താരം എത്താറുമുണ്ട്.ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത ഓട്ടോ​ഗ്രാഫ് പരമ്പരയാണ് താരത്തിന്റെ ജീവിതം തന്നെ തിരുത്തിക്കുറിച്ചത്.ദീപാറാണി എന്ന കഥാപാത്രമായാണ് താരം എത്തിയത്.അഭിനേത്രിയായി മുന്നേറുന്നതിനിടയിലാണ് അവതാരകയായും താരമെത്തിയത്

ആക്ഷൻ കില്ലാഡി,സൂപ്പർ സ്റ്റാർ ജൂനിയർ തുടങ്ങിയ പരിപാടികൾ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു.ഇതിന് പിന്നാലെയായാണ് താരത്തിന് ബിഗ് സ്‌ക്രീനിലേക്കുള്ള അവസരം ലഭിച്ചത്. മൂന്നിൽ കൂടുതൽ ഷോർട്ട് ഫിലിമുകൾ സംവിധാനം ചെയ്തു മികവ് തെളിയിച്ചിരിക്കുകയാണ് ശാലിൻ ഇപ്പോൾ.സോഷ്യൽ മീഡിയയിലും സജീവ സാന്നിധ്യമായ താരം തന്റെ പുതിയ ചിത്രങ്ങള‍ും വിശേഷങ്ങളുമൊക്കെ ആരാധകരുമായി പങ്കുവയ്ക്കുക പതിവാണ്.

68 കിലോയുള്ള, ബബ്ലി, ക്യൂട്ട് ലുക്കിൽ നിന്നും 55 കിലോയിലെത്തിയ കഥ പങ്കുവെക്കുകയാണിപ്പോൾ, വാക്കുകൾ, ചെറുപ്പം മുതലേ ഞാൻ നല്ല ഫൂഡി ആണ്. നമ്മുടെ സ്വന്തം പൊറോട്ടയും ബീഫും തുടങ്ങി ജാപ്പനീസ് ഭക്ഷണമായ സുഷി വരെ ആസ്വദിച്ചു കഴിക്കും. ഐ ലവ് ഫൂഡ്. ‌ അങ്ങനെ കഴിച്ചു കഴിച്ചാണ് ഞാൻ 68 കിലോയിലെത്തിയത്. ആ ചബ്ബി ലുക്കിൽ ഞാൻ തികച്ചും കംഫർട്ടബിളും ആയിരുന്നു പക്ഷേ, പലരും എന്റെ തടിയെക്കുറിച്ച് നെഗറ്റീവ് കമന്റുകൾ പറഞ്ഞുതുടങ്ങി. ആദ്യമൊന്നും ഞാൻ കാര്യമാക്കിയില്ല. പക്ഷേ, പതിയെ അതെന്നെ ബാധിച്ചുതുടങ്ങി. ഒരുവേള, ഈ തടി എന്റെ കരിയറിനെപ്പോലും ബാധിച്ചേക്കുമെന്നു ഞാൻ ഭയപ്പെട്ടു തുടങ്ങി.

ഞാൻ കീറ്റോ ഡയറ്റ് തന്നെയാണ് തീരുമാനിച്ചത്. വീട്ടിൽ പോലും ആദ്യമൊന്നും ഇക്കാര്യം പറഞ്ഞില്ല. ആരോടും തന്നെ ഷെയർ ചെയ്തില്ല എന്നു പറയാം. കീറ്റോയെക്കുറിച്ച് കൂടുതൽ പഠിക്കാനും പോയില്ല. കീറ്റോ ഡയറ്റിന്റെ ഭാഗമായുള്ള മെനു നെറ്റിൽ ലഭ്യമാണ്. അതുനോക്കി പലതരം വിഭവങ്ങൾ ഉണ്ടാക്കുമായിരുന്നു. എന്താണ് കഴിക്കുന്നത് എന്നു ശ്രദ്ധിച്ചു തുടങ്ങി എന്നതാണ് സംഭവിച്ച വലിയ മാറ്റം. ഒാരോ വിഭവവും എത്ര കാലറി ഉണ്ട്, അത് ഹെൽതി ആണോ? എന്നൊക്കെ ചിന്തിച്ചുതുടങ്ങി. ചോറ്, ചപ്പാത്തി, അരിഭക്ഷണം പാടെ ഒഴിവാക്കി. പഞ്ചസാര കുറച്ചു, ഷുഗർ അംശം അധികമുള്ള പഴങ്ങളും ഒഴിവാക്കി.

കീറ്റോ ചെയ്ത സമയത്ത് നല്ല റിസൽട്ടു കിട്ടി. എന്നാൽ, കീറ്റോ അധികം നീട്ടുന്നത് ആരോഗ്യകരമല്ലല്ലൊ. അതുകൊണ്ട് 45 ദിവസം കഴിഞ്ഞ് ലോ കാർബ് ഡയറ്റിലേക്കു മാറി. കാർബ്സ് ഇല്ലാത്ത കീറ്റോയിൽ നിന്നും ലോ കാർബ് ഡയറ്റിലേക്കുള്ള മാറ്റം വളരെ സൂക്ഷിച്ചാണ് ചെയ്തത്. ഒറ്റയടിക്ക് ചോറ് കഴിച്ചുതുടങ്ങുകയല്ല ചെയ്തത്. ഏതെങ്കിലും ഒരു നേരം ബ്രൗൺ ബ്രെഡ് അല്ലെങ്കിൽ ഏതെങ്കിലും കാർബ് കഴിച്ചുതുടങ്ങി. പതിയെ നമ്മുടെ ശരീരത്തിന് ഡയറ്റ് ട്രാൻസിഷൻ മനസ്സിലാകും. പിന്നെ അതനുസരിച്ച് ഭക്ഷണം ക്രമീകരിക്കാം. പതിയെ മധുരവും കഴിച്ചുതുടങ്ങി. ചിലപ്പോൾ ഒരു പഴമായിരിക്കും. അല്ലെങ്കിൽ മധുരമിട്ട് ചായയോ കാപ്പിയോ. എത്ര ചെറുതായാലും നമ്മൾ അതിനെ ആസ്വദിച്ച് അറിഞ്ഞ് കഴിച്ചുതുടങ്ങും.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

12 seconds ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

27 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

39 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago