entertainment

സ്‌കൂളില്‍ പോകുന്നതു പോലെയും ജോലി കിട്ടുന്നതുപോലയുമുള്ള ഇവന്റ് ആയി വിവാഹത്തെ മാറ്റാതിരിക്കുക, ശാലിന്‍ പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലിന്‍ സോയ. ടെലിവിഷന്‍ പരിപാടികളിലൂടെയാണ് നടി തന്റെ കരിയറിന് തുടക്കം കുറിക്കുന്നത്. സീരിയലുകളിലും നിരവധി സിനിമകളിലും താരം വേഷമിട്ടു. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. നൃത്ത പരിപാടികളുമായി താരം ചിലപ്പോഴൊക്കെ പ്രത്യക്ഷപ്പെടാറുമുണ്ട്.

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്ത ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് നടി ഏറെ ശ്രദ്ധിക്കപ്പെട്ടത്. പരമ്പരയിലെ ശാലിന്റെ ദീപാറാണി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഈ കഥാപാത്രം തന്നെയാണ് നടിയുടെ കരിയറില്‍ വഴിത്തിരിവായത്. ഇടയ്ക്ക് അവതാരകയായും താരം തിളങ്ങി. ആക്ഷന്‍ കില്ലാഡി, സൂപ്പര്‍ സ്റ്റാര്‍ ജൂനിയര്‍ തുടങ്ങിയ പരിപാടികള്‍ അവതരിപ്പിച്ചിരുന്നത് ശാലിനായിരുന്നു. ഇതിന് ശേഷമാണ് ബിഗ് സ്‌ക്രീനിലേക്ക് താരത്തിന് അവസരം ലഭിച്ചത്. സിനിമയില്‍ സജീവമായ താരം സോഷ്യല്‍ മീഡിയകളിലും സജീവമാണ്. പുതിയ ചിത്രങ്ങളും പുതിയ വിശേഷങ്ങളും പങ്കുവെച്ച് ശാലിന്‍ സോഷ്യല്‍ മീഡിയയില്‍ എത്താറുണ്ട്.

ഇപ്പോള്‍ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചുമുള്ള തന്റെ നിലപാട് വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് ശാലിന്‍. ജീവിതത്തില്‍ ഒരു കൂട്ട് വേണമെന്നു തോന്നിയാല്‍ മാത്രം പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്താല്‍ മതിയെന്നും പങ്കാളിയെ കണ്ടെത്താനുള്ള ഉത്തരവാദിത്തം കുടുംബത്തെ ഏല്‍പ്പിക്കരുതെന്നും ശാലിന്‍ സോയ പറയുന്നു.

ശാലിന്‍ സോയയുടെ വാക്കുകള്‍ ഇങ്ങനെ, സുഹൃത്തുക്കളെ, നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍ മാത്രം പ്രണയിക്കുകയും വിവാഹിതരാകുകയും ചെയ്യൂ. സ്‌കൂളില്‍ പോകുന്നതു പോലെയും ജോലി കിട്ടുന്നതുപോലയുമുള്ള ‘ഇവന്റ്’ ആയി വിവാഹത്തെ മാറ്റാതിരിക്കുക. നിങ്ങള്‍ക്കൊരു പങ്കാളിയെ ആവശ്യമെങ്കില്‍ സ്വയം കണ്ടെത്തുക. മാതാപിതാക്കളും കുടുംബവും നിങ്ങള്‍ക്കു വേണ്ടി പങ്കാളിയെ കണ്ടെത്തുന്ന രീതി അവസാനിപ്പിക്കൂ. ദൈവത്തെ ഓര്‍ത്ത് ഒരു കൂട്ടിനു വേണ്ടി വിവാഹിതരാകൂ, അല്ലാതെ സാമ്പത്തിക ആശ്രിതത്വത്തിനു വേണ്ടിയാകരുത് വിവാഹം.

Karma News Network

Recent Posts

ദുരന്ത ഭൂമിയായി ഹത്രാസ്, മരണ സംഖ്യ 116 ആയി

ഉത്തര്‍പ്രദേശിലെ ഹത്രാസിൽ ഭോലെ ബാബയെ കാണാന്‍ തിക്കും തിരക്കും കൂട്ടി മരിച്ചവരുടെ എണ്ണം ഉയരുന്നു. 116 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക…

2 mins ago

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

30 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

1 hour ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

2 hours ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

11 hours ago