entertainment

കാരവനിൽ നിന്ന് എന്നെയും അമ്മയെയും ഇറക്കിവിട്ടു, ഞാന്‍ കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത്- ശാലിൻ സോയ

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശാലിൻ സോയ. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും മലയാളികളുടെ പ്രിയതാരമായി മാറിയ നടിയാണ് ശാലിൻ. ടിവി പരിപാടികളിലൂടെ ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അഭിനയം മാത്രമല്ല നൃത്തവും തനിക്ക് വഴങ്ങുമെന്ന് താരം ഇതിനോടകം തെളിയിച്ചിട്ടുണ്ട്. നൃത്ത പരിപാടികളുമായി താരം ചിലപ്പോഴൊക്കെ പ്രത്യക്ഷപ്പെടാറുമുണ്ട്.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും സ​ജീ​വ സാ​ന്നി​ധ്യ​മാ​യ താ​രം ത​ന്റെ പു​തി​യ ചി​ത്ര​ങ്ങ​ളും വി​ശേ​ഷ​ങ്ങ​ളു​മൊ​ക്കെ ആ​രാ​ധ​ക​ർ​ക്കാ​യി പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. ഇപ്പോഴിതാ താൻ നേരിട്ട അവ​ഗണനകളെക്കുറിച്ച് സംസാരിക്കുകയാണ് താരം. ഞാന്‍ വിഷമത്തോടെയാണ് അതിനെ കാണുന്നത്. നായികയായി മലയാളത്തില്‍ അഭിനയിച്ചിട്ടില്ല. എന്നെ വിളിച്ചിട്ടുമില്ല. എന്നാല്‍ തമിഴില്‍ നിന്നും രണ്ട് സിനിമകള്‍ നായികയായി വന്നു. നായികയായി എന്നെ കണ്ടത് പോലും തമിഴാണ്. മലയാളത്തില്‍ ഇത്രയും വര്‍ഷമായി, അത്യാവശ്യം സിനിമകള്‍ ചെയ്തു, സിനിമാ ബന്ധങ്ങളുണ്ട്, എല്ലാവര്‍ക്കും എന്റെ കാര്യങ്ങള്‍ അറിയാം, പക്ഷെ എനിക്ക് അവസരങ്ങള്‍ കിട്ടുന്നില്ല. അല്ലാതെ ഞാന്‍ സെലക്ടീവ് ആയതല്ല

എല്ലാവരും നിങ്ങള്‍ക്ക് നല്ല കഴിവുണ്ട്, കാണാന്‍ ഭംഗിയുണ്ട് എന്നൊക്കെ. എന്നാ പിന്നെ നിങ്ങള്‍ക്ക് വിളിച്ചൂടേ? അത് പറ്റില്ല. എനിക്ക് ആ ലോജിക് മനസിലാകുന്നില്ല. അതെനിക്ക് ഭയങ്കര വിഷമമുള്ള കാര്യമാണ്. എന്നെ സംബന്ധിച്ച് സിനിമയാണ് എല്ലാം. സിനിമയല്ലാതെ വേറെയൊന്നും ചെയ്യാനറിയില്ല. അതാണ് സംവിധാനം എന്നൊക്കെ പറഞ്ഞ് ഈ പരിസരത്ത് കറങ്ങി നടക്കുന്നത്. എന്നെക്കെട്ടിപ്പിടിച്ച് പോയ ആ മാഡത്തിനെ ഞാന്‍ പിന്നെ കണ്ടിട്ടില്ല. അവര്‍ ആരെന്ന് അറിയില്ല. പക്ഷെ എനിക്ക് അവരോട് വലിയ കടപ്പാടുണ്ട്. അവരുടെ പ്രവര്‍ത്തിയാണ് എനിക്ക് ഈ അറ്റന്‍ഷന്‍ നേടി തന്നത്.

അവര്‍ കെട്ടിപ്പിടിച്ച് കരഞ്ഞപ്പോള്‍ ഞാന്‍ വന്ന വഴികളും നേരിട്ട അപമാനങ്ങളുമെല്ലാം മനസിലൂടെ കടന്നു പോയി. അത്രയ്ക്കും അനുഭവിച്ചിട്ടുണ്ട്. നിങ്ങള്‍ എന്ത് അനുഭവിച്ചു, അവരുടെ അത്രയൊന്നും അനുഭവിച്ചില്ലല്ലോ എന്നൊരാള്‍ ഇന്ന് മെസേജ് അയച്ചിരുന്നു. അത് നമ്മള്‍ പറയുന്നതല്ലേ, നമ്മള്‍ക്ക് പറയാതെ മനസില്‍ വെക്കുകയും ചെയ്യാമല്ലോ. അത്രയ്ക്കും അനുഭവിച്ചിട്ടുണ്ട്. അതെല്ലാം ഓര്‍ത്താണ് ആ സ്‌റ്റേജില്‍ വച്ച് കരഞ്ഞു പോയി.

വിശുദ്ധന്‍, മല്ലു സിംഗ് ഒക്കെ അഭിനയിച്ചിട്ട് പോലും. ഒരു ഔട്ട് ഡോര്‍ ഷൂട്ടില്‍ ഒരു കാരവന്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. അതില്‍ കയറി ഇരുന്നപ്പോള്‍ ഇവിടെ ആര്‍ട്ടിസ്റ്റുകള്‍ക്ക് മാത്രമേ ഇരിക്കാന്‍ പറ്റുള്ളൂവെന്ന് പറഞ്ഞ് ഉച്ചയ്ക്ക് എന്നെ എല്ലാവരുടേയും മുന്നില്‍ വച്ച് ഇറക്കിവിട്ടു. വേറൊരു സിനിമയില്‍, ആളുടെ പേര് പറയുന്നില്ല. എല്ലാവര്‍ക്കും തിരിച്ചു പോകാന്‍ ഒരു വണ്ടിയേ ഉണ്ടായിരുന്നുള്ളൂ. അപ്പോള്‍ പ്രൊഡക്ഷനിലുള്ളവര്‍ ഞങ്ങളോട് സംവിധായകന്റെ വണ്ടിയില്‍ കയറാന്‍ പറഞ്ഞു.

സംവിധായകന്റെ വണ്ടിയല്ലേ കേറാന്‍ പറ്റൂമോ എന്ന് ചോദിച്ചു. ഞാനും അമ്മയുമുണ്ട്. എമര്‍ജന്‍സിയാണ് കയറിക്കോളൂവെന്ന് പറഞ്ഞു. ഞങ്ങള്‍ കയറിയപ്പോള്‍ ആരാണ് ഇവരോടൊക്കെ വണ്ടിയില്‍ കയറാന്‍ പറഞ്ഞത് എന്ന് പറഞ്ഞു. ഞാന്‍ കരഞ്ഞു കൊണ്ടാണ് ഇറങ്ങിയത്. ഞാന്‍ മാത്രമായിരുന്നുവെങ്കില്‍ കുഴപ്പമില്ല. അമ്മയും കൂടെയുണ്ടല്ലോ. അമ്മ, അച്ഛന്‍ എന്നൊക്കെ പറയുമ്പോള്‍ നമ്മള്‍ അങ്ങനെയല്ലേ കാണുന്നത്.

Karma News Network

Recent Posts

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

3 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

30 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

42 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago