entertainment

കാമുകന്റെ പേരില്‍ കേസ്, ധൈര്യം നൽകി ശാലിന്‍ സോയ

ഓട്ടോഗ്രാഫ് എന്ന പരമ്പരയിലൂടെയാണ് പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് ശാലിന്‍ സോയ. ബാലതാരമായി സിനിമയിലേക്കും സീരിയലിലും അഭിനയിച്ച താരം ഏവര്‍ക്കും പ്രിയങ്കരിയാണ്. അവതാരക, സംവിധായക എന്നിങ്ങനെയും ശാലിന്‍ കഴിവ് തെളിയിച്ചു. എല്‍സമ്മ എന്ന ആണ്‍കുട്ടി, മാണിക്യക്കല്ല്, മല്ലൂസിംഗ് തുടങ്ങിയ സിനിമകളിലും ശാലിന്‍ തിളങ്ങിയിട്ടുണ്ട്. അഭിനേത്രി എന്നതിലുപരി മികച്ച നര്‍ത്തകിയുമാണ് താരം.

തമിഴിലെ പ്രമുഖ യൂട്യൂബറായ ടി ടി എഫ് വാസനുമായി ശാലിൻ പ്രണയത്തിലാണെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെ വാഹനമോടിക്കുന്നതിനിടെ ഫോണില്‍ സംസാരിച്ചതിനും അശ്രദ്ധമായി കാര്‍ ഓടിച്ചതുമടക്കം നിരവധി കേസുകളില്‍ ടിടിഎഫ് വാസന്‍ അറസ്റ്റിലായിരുന്നു. ലക്ഷക്കണക്കിന് ആരാധകരുള്ള യൂട്യൂബറായതിനാല്‍ വാസനെ കുറിച്ചുള്ള വാര്‍ത്ത വലിയ രീതിയില്‍ ചര്‍ച്ചയായി. ഒടുവില്‍ പ്രിയതമനെ ചേര്‍ത്ത് പിടിച്ച് ആശംസകള്‍ നേര്‍ന്ന് കൊണ്ട് എത്തിയിരിക്കുകയാണ് ശാലിനിപ്പോള്‍. ഏത് പ്രതിസന്ധിയിലും കൂടെ ഉണ്ടാവുമെന്നും തളരാതെ ഇരിക്കണമെന്നുമാണ് നടി പറയുന്നത്.

‘എനിക്കേറ്റവും പ്രിയപ്പെട്ടവനെ, നീ ധൈര്യമായിരിക്കുക. ഞാന്‍ എപ്പോഴും നിന്റെ കൂടെയുണ്ടാവും. എനിക്കറിയാവുന്നവരില്‍ ഏറ്റവും നല്ല വ്യക്തി നീയാണ്. ഇപ്പോള്‍ സംഭവിക്കുന്നതിനൊന്നും നീ അര്‍ഹനല്ലെന്ന് എനിക്കറിയാം. പക്ഷേ നീ എപ്പോഴും പറയാറുള്ളത് പോലെ ഞാന്‍ നിന്നോട് പറയുന്നു, നടപ്പതെല്ലാം നന്മയ്ക്ക് വിടൂ, പാത്തുക്കലാം’, എന്നുമാണ് ശാലിന്‍ എഴുതിയിരിക്കുന്നത്.

Karma News Network

Recent Posts

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

4 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

18 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

45 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

57 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago