entertainment

ഭർത്താവിന് പോലും സ്വകാര്യ ചിത്രങ്ങൾ നൽകരുത്, തുറന്നു പറഞ്ഞ് ശാലിനി

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നടി ശാലിനിയുടെ ഫോട്ടോഷൂട്ട് സോഷ്യൽ മീഡിയയിൽ വൈറലാവുന്നു. ആദ്യമായാണ് ഒരു തമിഴ് സീരിയൽ നടി വിവാഹമോചനം ആഘോഷിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ചത്. മുള്ളും മലരും എന്ന ടിവി സീരിയലിലൂടെ പ്രശസ്തയായ നടി ശാലിനിയാണ് കഥയിലെ താരം. കുറച്ച്‌ വർഷങ്ങൾക്ക് മുൻപായിരുന്നു ശാലിനി റിയാസിനെ വിവാഹം കഴിക്കുന്നത്. ഇവർക്ക് റിയ എന്നൊരു മകളുണ്ട്. കുറച്ച്‌ മാസങ്ങൾക്ക് മുന്നെ ശാലിനി തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപിച്ച്‌ ഭർത്താവ് വിവാഹമോചനത്തിന് ശ്രമിച്ചിരുന്നു.

വിവാഹമോചനം നേടിയ ശേഷം ഒരു ഫോട്ടോഷൂട്ട് എന്ന ആശയം മനസിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ വൈറലാകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്നും പറയുകയാണ് ശാലിനി ഇപ്പോൾ. ഞാനും അച്ഛനില്ലാതെ വളർന്ന കുട്ടിയാണ്. എന്റെ മകൾക്ക് ആ ഗതി വരാതിരിക്കാൻ ഭർത്താവുമായി രമ്യതയിൽ പോകാൻ ഞാൻ പരമാവധി ശ്രമിച്ചു. പക്ഷെ മകളെ ചേർത്ത് നിർത്താൻ അദ്ദേഹത്തിന് താൽപര്യമുണ്ടായിരുന്നില്ല. അവൾ മുമ്പൊക്കെ അച്ഛനെ തിരക്കുമായിരുന്നു. ഒരിക്കൽ അവൾ വീഡിയോ കോൾ ചെയ്തപ്പോൾ അദ്ദേഹം കോൾ എടുക്കാതെ അവഗണിച്ചു.

അന്ന് മകൾ ഒരുപാട് കരയുന്നത് ഞാൻ‌ കണ്ടു. അങ്ങനെയാണ് ഞങ്ങളുടെ കിടപ്പുമുറിയിൽ നിന്ന് അടക്കം അയാളുടെ ചിത്രങ്ങൾ നീക്കം ചെയ്തത്. ഇപ്പോൾ മകളും അങ്ങനൊരാളെ മറന്ന് കഴിഞ്ഞു. അച്ഛനെ കുറിച്ച്‌ ആരെങ്കിലും ചോദിച്ചാൽ മരിച്ചുപോയി എന്നൊക്കെയാണ് അവൾ പറയാറുള്ളത്.

അവളും എന്നെ പോലെ ബോൾഡായി വളരണം. ഞാൻ അനുഭവിച്ചത് അവൾ അനുഭവിക്കരുതെന്ന് ആഗ്രഹമുണ്ട്. അവൾക്ക് വേണ്ടിയാണ് ഞാൻ ഇപ്പോൾ ജീവിക്കുന്നത് പോലുമെന്നും ശാലിനി പറയുന്നു. ഒരു പെണ്ണ് ജന്മം നൽകിയാണ് ആൺ ഭൂമിയിലേക്ക് വരുന്നത്. അങ്ങനെ ഒരു സാഹചര്യത്തിൽ ഒരു പെണ്ണ് വിചാരിച്ചാൽ ആണിനെ എന്തും ചെയ്യാൻ സാധിക്കും. അതുകൊണ്ട് തന്നെ ആണിന്റെ ഭീഷണിക്ക് മുന്നിൽ വഴങ്ങേണ്ടതില്ല. എല്ലാ കാര്യങ്ങളിലും കരുത്തോടെ നിന്ന് പൊരുതണം. സ്വന്തം ഭർത്താവ് ആയാൽ പോലും സ്വകാര്യ ചിത്രങ്ങൾ അയച്ചുകൊടുക്കരുത്.

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

4 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

5 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

6 hours ago