മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു ശാലിനി. തമിഴ് നടന് അജിത്തുമായുള്ള പ്രണയ വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് നടി. രണ്ട് മക്കളാണ് ദമ്പതികള്‍ക്കുള്ളത്. അനൗഷ്ക, അദ്വിക് എന്നാണ് കുട്ടികളുടെ പേര്. ഇപ്പോള്‍ സിനിമയ്ക്ക് പുറത്തുള്ള അജിത്തിന്റെ ഇഷ്ടങ്ങളെ കുറിച്ച് തുറന്ന് പറയുകയാണ് ശാലിനി. ബൈക്ക് റേസ് പോലെയുള്ള സാഹസികത നിറഞ്ഞ അജിത്തിന്റെ ഇഷ്ടങ്ങള്‍ക്ക് താന്‍ ഒരിക്കലും എതിര് പറയാറില്ലെന്ന് ഒരു മാഗസിന് നല്കിയ അഭിമുഖത്തില്‍ സംസാരിക്കവേ ശാലിനി പറയുന്നു.
ശാലിനിയുടെ വാക്കുകള്‍ ഇങ്ങനെ, ‘പരസ്പരം ബഹുമാനം കൊടുക്കുന്നവരാണ് ഞാനും അജിത്തും. അജിത്ത് എപ്പോഴും പറയും എന്റെ പോളിസി വാഴ്വാഴവിടു ( ജീവിക്കൂ ജീവിക്കാന്‍ അനുവദിക്കൂ) എന്നതാണെന്ന്. ആ പോളിസിയെ ഞാനും ഫോളോ ചെയ്യുന്നു. അതല്ലാതെ എന്റെ ഇഷ്ടങ്ങള്‍ക്കോ, ആഗ്രഹങ്ങള്‍ക്കോ അജിത്ത് ഒരിക്കലും എതിര് പറയാറില്ല. അതുപോലെ തന്നെയാണ് ഞാനും. ഉദാഹരണം അജിത്തിന് സിനിമയേക്കാള്‍ താത്പര്യം ബൈക്ക് റേസ്, കാര്‍ റേസ്, എഞ്ചിന് സെറ്റ് ചെയ്തു റിമോട്ട് കണ്ട്രോള് ഉപയോഗിച്ച് മിനിയേച്ചര്‍ വിമാനങ്ങള്‍ പറത്തുകയുമൊക്കെയാണ്. കാര്‍ റേസ്, ബൈക്ക് റേസെല്ലാം ഒരുപാട് റിസ്കുള്ളവയാണ്. എന്നാല്‍ ഞാന്‍ അദ്ദേഹത്തിന്റെ ഇഷ്ടങ്ങള്‍ക്ക് എതിരായി ഒന്നും പറയാറോ പ്രവര്ത്തിക്കാറോ ഇല്ല.
ചെന്നൈയ്ക്ക് അടുത്ത് മധുരാന്തകം എന്ന സ്ഥലത്ത് എയ്റോ മോഡലിംഗ് ക്ലബ് ഉണ്ട്. മിക്ക ദിവസവും അജിത്ത് അവിടെ പോയി സമയം ചെലവഴിക്കുന്നുണ്ട്. അടുത്തയിടെ ചെന്നൈയിലെ ഒരു എന്‍ജിനിയറിംഗ് കോളേജില്‍ സര്‍പ്രൈസ് വിസിറ്റ് കൊടുത്തു. അവിടെയുള്ള എന്‍ജിനിയറിംഗ് വിദ്യാര്‍ഥിക്ക് എയ്റോനോട്ടിക്സുമായി ബന്ധപ്പെട്ട ടിപ്സ് നല്കി’.
ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാനിന്റെ ഗ്രൂപ്പ് ക്യാപ്റ്റനും തന്റെ ഭർത്താവുമായ പ്രശാന്ത് ബാലകൃഷ്ണൻ നായരുടെ കരിയറിലെ അഭിമാനകരമായ നേട്ടം പങ്കുവച്ച്…
കൽപ്പറ്റ : സിദ്ധാർത്ഥൻ്റെ മരണത്തിൽ പൂക്കോട് വെറ്റിനറി കോളേജ് അധികൃതർക്ക് വീഴ്ച പറ്റിയെന്ന് അന്വേഷണ കമ്മീഷൻ. മുൻ ഡീൻ എംകെ…
സംസ്ഥാനത്ത് കാലവർഷം ശക്തി കുറഞ്ഞതായി കാലാവസ്ഥാ കേന്ദ്രം. കഴിഞ്ഞ ദിവസങ്ങളിലായി സംസ്ഥാനത്തിൻ്റെ വിവിധ പ്രദേശങ്ങളിൽ റെഡ്, ഓറഞ്ച് അലേർട്ടുകളാണ് നിലനിന്നിരുന്നത്.…
തിരൂര്‍ : ക്ഷേത്രത്തിൽ പൂജാരിയായി ഇരിക്കെ തിരുവാഭരണം കവര്‍ച്ചചെയ്ത് പകരം മുക്കുപണ്ടം വെച്ച യുവാവ് അറസ്റ്റിൽ. തിരുനാവായയിലെ ഒരു ക്ഷേത്രത്തിലെ…
നടി മീരാനന്ദന് വിവാഹിതയായി. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. ലണ്ടനില്‍ അക്കൗണ്ടന്റ് ആയ ശ്രീജു ശനിയാഴ്ച പുലര്‍ച്ചെ മീരയ്ക്ക് താലി…
തിരുവനന്തപുരം : തിളച്ച ചായ ഒഴിച്ച് മൂന്ന് വയസുകാരനെ മുത്തച്ഛൻ പൊള്ളിച്ചെന്ന പരാതിയിൽ വഴിത്തിരിവ്. സംഭവ സമയത്ത് മുത്തച്ഛൻ ബസ്…