നടിയും തമിഴ് സൂപ്പർതാരം അജിത്തിന്റെ ഭാര്യയുമായ ശാലിനി ശസ്ത്രക്രിയക്ക് വിധേയയായി. ചെന്നൈയിലെ ആശുപത്രിയിൽ നടന്ന മൈനർ സർജറി വിജയമായിരുന്നു. ഇതിനിടെ അസർബൈജാനിൽ ഷൂട്ടിലായിരുന്ന ഭർത്താവ് അജിത്തും ശാലിനിക്ക് അരികിലെത്തി. വിടാമുയർച്ചിയുടെ ഷൂട്ട് നിർത്തിവച്ചാണ് താരം ചെന്നൈയിലെത്തിയത്.
ആശുപത്രിയിലാണെന്ന വിവരം നടി തന്നെയാണ് സമൂഹമാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. ആശുപത്രിയിൽ അജിത്തിനൊപ്പം ഇരിക്കുന്ന ചിത്രമാണ് ശാലിനി പങ്കുവച്ചത്. ‘എന്നും സ്നേഹം മാത്രം’ എന്ന അടിക്കുറിപ്പോടെയാണ് ചിത്രങ്ങൾ പങ്കുവച്ചത്. എന്നാൽ, ശസ്ത്രക്രിയ സമയത്ത് ശാലിനിയോടൊപ്പം അജിത്ത് ഇല്ലായിരുന്നു.
ശസ്ത്രക്രിയക്കുള്ള എല്ലാ സജ്ജീകരണങ്ങളും അജിത് ഒരുക്കിയിരുന്നു. ശസ്ത്രക്രിയ കഴിഞ്ഞ ഭാര്യയെ കാണാൻ ഓടിയെത്തിയ താരത്തിന്റെ ചിത്രങ്ങൾ പെട്ടെന്ന് സോഷ്യൽ മീഡിയയിൽ നിറഞ്ഞു. ചിത്രത്തിന് താഴെ ആരാധകർ ശാലിനിയുടെ രോഗ വിവരത്തെ കുറിച്ചും തിരക്കുന്നുണ്ട്. അടുത്ത ദിവസം അജിത് ചിത്രീകരണത്തിനായി വിദേശത്തേക്ക് മടങ്ങുമെന്നാണ് സൂചന.
ആലപ്പുഴ: സംസ്ഥാനസര്‍ക്കാരിന്റെ നേട്ടങ്ങള്‍ പറയവെ മന്ത്രി സജി ചെറിയാന് സദസ്സില്‍ നിന്ന് കൂവല്‍. കൂവിയയാളെ പോലീസ് എത്തി സ്ഥലത്തുനിന്ന് നീക്കി.…
സൂറത്ത്∙ ദിവസങ്ങളായി തുടരുന്ന മഴയിൽ സൂറത്തിലെ സച്ചിൻ പാലി ഗ്രാമത്തിൽ ആറ് നില കെട്ടിടം തകർന്നു. 15 പേർക്ക് പരിക്കേറ്റു.…
ലഖ്നൗ: ഹത്രാസ് ദുരന്തത്തിൽ മുഖ്യപ്രതി ദേവ് പ്രകാശ് മധുകര്‍ അറസ്റ്റിലായതിനു പിന്നാലെ സംഭവത്തിലെ രാഷ്ട്രീയ ബന്ധങ്ങളും, ഗൂഢാലോചനയും അന്വേഷിക്കാൻ യു…
ലോകത്തേ ഏറ്റവും മികച്ച പർവതം കയറുന്ന യുദ്ധ ടാങ്ക് ഇന്ത്യ വികസിപ്പിച്ചെടുത്തു. ചൈനയുടെ ചങ്ക് തകർക്കാൻ ആയി പ്രത്യേകമായി രൂപ…
ശാശ്വതീകാനന്ദ സ്വാമിയെ തലക്ക് വെടി ഉതിർത്ത് കൊല്ലുകയായിരുന്നു എന്നും തലയോട്ടി തുളച്ച് ബുള്ളറ്റ് കയറിയ മുറിവ് നേരിൽ കണ്ട ദൃക്സാക്ഷിയുടെ…
മലപ്പുറം ∙ കൊണ്ടോട്ടിയിൽ സ്വകാര്യ ബസിനു മുൻപിൽ വടിവാൾ വീശി ഓട്ടോറിക്ഷാ ഡ്രൈവർ. കൊട്ടപ്പുറം മുതൽ എയർപോർട്ട് ജംക്ഷൻ വരെ…