topnews

ഷാള്‍ ഗ്രൈന്‍ഡറില്‍ കുരുങ്ങി ; പിറന്നാള്‍ ദിനത്തില്‍ യുവതിക്ക് ദാരുണ മരണം

കാസര്‍കോട്: ഗ്രൈന്‍ഡറില്‍ ഷാള്‍ കുരുങ്ങി പിറന്നാള്‍ ദിനത്തില്‍ യുവതിക്ക് ദാരുണ മരണം. മഞ്ചേശ്വരം തുമിനാട് ലക്ഷം വീട് കോളനിയിലെ ജയ്ഷീല്‍ ചുമ്മി (20) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം ഉണ്ടായത്.

ചുമ്മി ബേക്കറിയിലെ ജീവനക്കാരിയായിരുന്നു . ഗ്രൈന്‍ഡര്‍ കൈകാര്യം ചെയ്യുന്നതിനിടെ ചുമ്മി ധരിച്ചിരുന്ന ഷാള്‍ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങുകയായിരുന്നു. സംഭവസ്ഥലത്തുവെച്ചുതന്നെ മരണം സംഭവിക്കുകയായിരുന്നു, മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മംഗള്‍പാടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം കണ്ണൂര്‍ പെരളശേരിയില്‍ അധ്യാപിക ശകാരിച്ചതിനെ തുടർന്ന് എട്ടാംക്ലാസുകാരി റിയ പ്രവീൺ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. ആരോപണവിധേയായ അധ്യാപികയ്ക്കെതിരെ മുന്‍പും പരാതി ഉണ്ടായിട്ടുണ്ടെന്നും, അധ്യാപിക ഉപദ്രവിച്ചെന്ന മറ്റൊരു കുട്ടിയുടെ പരാതിയില്‍ അന്വേഷണം നടക്കുകയാണെന്നുമാണ് വിവരം.

റിയയുടേതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പ് ലഭിച്ചിരുന്നതിൽ ഒരു അധ്യാപികയെയും സഹപാഠിയെയും കുറിച്ചു പരാമർശിക്കുന്നുണ്ട്. അവരിൽ നിന്നു പോലീസ് മൊഴി എടുക്കാനിരിക്കുകയാണ്. വിദ്യാർഥിനിയുടെ മരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ചക്കരക്കൽ സിഐ ശ്രീജിത്ത് കൊടേരി വ്യക്തമാക്കി.

Karma News Network

Recent Posts

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

18 mins ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

45 mins ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

1 hour ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

2 hours ago

സജി ചെറിയാന്‍ തത്കാലം വിദ്യാര്‍ത്ഥികളുടെ നിലവാരം അളക്കേണ്ട, പ്രസ്താവന പിന്‍വലിക്കണം: കെഎസ്‌യു

തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്‌യു. സജി ചെറിയാന്‍ വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…

2 hours ago

മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ, ബിജെപി വിമർശനം കടുപ്പിച്ചതോടെ പോലീസ് കേസെടുത്തു

കൊൽക്കത്ത : പശ്ചിമബം​ഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബം​ഗാൾ സർക്കാരിനെതിരെ…

11 hours ago