ഞരമ്പ് രോഗീ ആ അവർ ഒരു അമ്മയല്ലേ? താരാ കല്യാണിനെ മകളുടെ വിവാഹ ചിത്രം വയ്ച്ച് അപമാനിച്ചയാൾക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി ഷാലു കുര്യൻ രംഗത്ത്. അനുഭവിച്ചവർക്കേ വേദനകൾ അറിയൂ. ഏതൊരു സെലിബ്രേറ്റിക്കും ഇത്തരം മോശമായ അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാം. ചിത്രങ്ങൾ മോർഫ് ചെയ്ത് ഇന്റർനെറ്റിൽ പലരുടേയും ഇട്ടിരിക്കുന്നത് ആർക്കും സഹിക്കാൻ ആകില്ല.
ശാലു പറയുന്നത് ഇങ്ങിനെ. താര കല്യാണ്‍ ഒരമ്മയല്ലേ, ഏത് അമ്മ കരയുന്നതു കണ്ടാലും നമുക്ക് സങ്കടം തോന്നില്ലേ. മക്കളെ ചേര്‍ത്തു പറയുന്നത് വളരെ മോശമായ പ്രവൃത്തിയാണ്. പണ്ട് ഭാഗ്യലക്ഷ്മി ചേച്ചി മക്കളുടെ കൂടെയിരിക്കുന്ന ഫോട്ടോയ്ക്ക് മോശം കമന്റുകള്‍ വന്ന അനുഭവം ഉണ്ടായിട്ടുണ്ട്.
ആരാധകര്‍ ഏറെ ആഘോഷമാക്കിയ താര വിവാഹമായിരുന്നു ടിക് ടോക് ഫെയിമും ചലച്ചിത്ര താരം താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹം. ഫെബ്രുവരി 20നായിരുന്നു വിവാഹം. സൗഭാഗ്യയുടെ സുഹൃത്തും താരയുടെ വിദ്യാര്‍ത്ഥിയുമായിരുന്ന അര്ജ്ജുന് സോമശേഖറായിരുന്നു സൗഭാഗ്യയുടെ വരന്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തമിഴ് ബ്രാഹമ്ണ ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. മാലമാറ്റല്‍, ഊഞ്ഞാല് എന്നീ ചടങ്ങുകള്‍ ഹോട്ടലിലാണ് നടത്തിയത്. സൗഭാഗ്യയുടെ വിഡിയോകളിലൂടെയാണ് ശ്രദ്ധേയനാണ് അര്‍ജ്ജുനും. ഇരുവരും 2 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രീവെഡ്ഡി0ഗ് ഷൂട്ടും വിവാഹക്ഷണക്കത്തും ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു.
താര കല്യാണ്‍ പങകുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെയാണ് താരത്തിന്റെ പ്രതികരണം.
താര കല്യാണിന്റെ ദുരനുഭവത്തില്‍ വല്ലാതെ വേദന തോന്നിയെന്നും എങ്ങനെയാണ് ആ ചിത്രത്തില്‍ അശ്ലീലം കണ്ടെത്തിയതെന്നു മനസ്സിലാകുന്നില്ലെന്നും നടി ഷാലു കുര്യന് പറഞ്ഞു. ഇതൊരു തരം മാനസിക രോഗമാണെന്നും ആര്‍ടിസ്റ്റുകളും മനുഷ്യരാണെന്ന് മനസ്സിലാക്കണെന്നും നടി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
ആരും പ്രതികരിക്കാതെ ഇരിക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക് കൂടുതല്‍ വളമാവുകയാണ് ചെയ്യുന്നത്. പലരും കണ്ടില്ലെന്നു നടിച്ച് വെറുതെ വിടും. കേസിനു പോയി പുലിവാല് പിടിക്കും, നാണക്കേടാവും എന്നീ ചിന്തകളാണ് ഇതിനു കാരണം. എന്നാല്‍ പ്രതികരിക്കുന്നതാണ് നല്ലതെന്നു എനിക്കു തോന്നുന്നു. എല്ലാവരും പ്രതികരിക്കാന്‍ തുടങ്ങുമ്പോള്‍ മാറ്റം സംഭവിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഷാലു പറഞ്ഞു
തിരുവനന്തപുരം : ക്വാറി ഉടമ ദീപുവിന്റെ കൊലപാതകത്തിൽ പ്രതി പോലീസിന്റെ പിടിയിലായി,നേമം സ്വദേശിയായ ആക്രികച്ചവടക്കാരനാണ് പ്രതിയെന്ന സൂചന. പ്രതിയെ വിശദമായി…
കോട്ടക്കൽ: വിവാഹത്തിൽ നിന്ന് പിന്മാറിയതിന് വധുവിന്റെ വീടിന് നേരെ വെടിയുതിർത്ത് വരൻ. സംഭവത്തിൽ പ്രതി അബൂത്വാഹിറിനെ പോലീസ് കസ്റ്റഡിയിലെടുത്തു. മലപ്പുറം…
കേരളത്തിലെ പ്രമുഖ ദൃശ്യ മാധ്യമപ്രവർത്തകനും റിപ്പോർട്ടർ ടി വി എഡിറ്റർ ഇൻ ചീഫുമായ എംവി നികേഷ് കുമാർ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുകയാണെന്ന…
തിരുവനന്തപുരം കളിയിക്കാവിളയിൽ റോഡിൽ നിർത്തിയിട്ട കാറിനുള്ളിൽ കരമന സ്വദേശിയായ ക്വാറി ഉടമ ദീപുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ കൃത്യം ചെയ്തത്…
പാലക്കാട് മെഡിക്കൽ കോളേജിൽ വിദ്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി. രണ്ടാം വർഷ എംബിബിഎസ് വിദ്യാർഥി വിഷ്ണു ആണ് മരിച്ചത്. ഹോസ്റ്റൽ…
ട്രെയിന്‍ യാത്രക്കിടയിൽ സെൻട്രൽ ബെർത്ത് പൊട്ടി വീണ് താഴെ ബർത്തിൽ കിടന്നിരുന്ന മാറഞ്ചേരി സ്വദേശിക്ക് ദാരുണാന്ത്യം. മാറഞ്ചേരി വടമുക്കിലെ പരേതനായ…