entertainment

അവര്‍ അമ്മയാണ്, എന്താണ് ഈ ചിത്രത്തില്‍ ഇത്ര അശ്ലീലം; ഷാലു കുര്യന്‍

ഞരമ്പ് രോഗീ ആ അവർ ഒരു അമ്മയല്ലേ? താരാ കല്യാണിനെ മകളുടെ വിവാഹ ചിത്രം വയ്ച്ച് അപമാനിച്ചയാൾക്കെതിരെ രൂക്ഷ പ്രതികരണവുമായി നടി ഷാലു കുര്യൻ രംഗത്ത്. അനുഭവിച്ചവർക്കേ വേദനകൾ അറിയൂ. ഏതൊരു സെലിബ്രേറ്റിക്കും ഇത്തരം മോശമായ അനുഭവങ്ങൾ ജീവിതത്തിൽ ഉണ്ടാകാം. ചിത്രങ്ങൾ മോർഫ് ചെയ്ത് ഇന്റർനെറ്റിൽ പലരുടേയും ഇട്ടിരിക്കുന്നത് ആർക്കും സഹിക്കാൻ ആകില്ല. വൃത്തികെട്ട സൈറ്റുകളിൽ പോലും തിരഞ്ഞാൽ മലയാളത്തിലെ പല നടിമാരുടെയും മോർഫ് ചെയ്ത ചിത്രങ്ങളാണുള്ളത്. അവർക്കും കുടുംബവും ജീവിതവും ഒക്കെയുണ്ട്. സമൂഹ മാധ്യമങ്ങളിലേ വൃത്തികേറ്റ് ഇപ്പോൾ താര കല്യാണിനെതിരെ നടന്നപ്പോൾ കൈത്താങ്ങുമായി പരസ്യമായി വന്നിരിക്കുകയാണ്‌ ഷാലു കുര്യൻ. പലരും താര കല്യാണിനെ ഫോൺ വിളിച്ചു. എന്നാൽ പരസ്യമായി പ്രതികരിക്കാൻ പലർക്കും ഭയമോ മടിയോ..എന്തിനധികം. സഹായിക്കാൻ ബാധ്യസ്ഥരായ സിനിമാ സംഘടന പോലും കാര്യമായി ഒന്നും ചെയ്തില്ല. ആ നിലക്ക് പരസ്യ പ്രതികരണം നടത്തി രംഗത്ത് വന്ന ഷാലു കുര്യന്‌ നന്ദി പറയാം

ശാലു പറയുന്നത് ഇങ്ങിനെ. താര കല്യാണ്‍ ഒരമ്മയല്ലേ, ഏത് അമ്മ കരയുന്നതു കണ്ടാലും നമുക്ക് സങ്കടം തോന്നില്ലേ. മക്കളെ ചേര്‍ത്തു പറയുന്നത് വളരെ മോശമായ പ്രവൃത്തിയാണ്. പണ്ട് ഭാഗ്യലക്ഷ്മി ചേച്ചി മക്കളുടെ കൂടെയിരിക്കുന്ന ഫോട്ടോയ്ക്ക് മോശം കമന്റുകള്‍ വന്ന അനുഭവം ഉണ്ടായിട്ടുണ്ട്. സ്വന്തം മക്കളെ ചേര്‍ത്താണ് ഇങ്ങനെയൊക്കെ പറയുന്നതെന്ന് ഓര്‍ക്കണം. എങ്ങനെ ഉപയോഗിക്കണമെന്ന് അറിയാത്തവരുടെ കയ്യിലാണ് സോഷ്യല്‍ മീഡിയ ഇപ്പോള്‍- ഷാലു  പറയുന്നു.

ആരാധകര്‍ ഏറെ ആഘോഷമാക്കിയ താര വിവാഹമായിരുന്നു ടിക് ടോക് ഫെയിമും ചലച്ചിത്ര താരം താര കല്യാണിന്റെ മകളുമായ സൗഭാഗ്യ വെങ്കിടേഷിന്റെ വിവാഹം. ഫെബ്രുവരി 20നായിരുന്നു വിവാഹം. സൗഭാഗ്യയുടെ സുഹൃത്തും താരയുടെ വിദ്യാര്‍ത്ഥിയുമായിരുന്ന അര്‍ജ്ജുന്‍ സോമശേഖറായിരുന്നു സൗഭാഗ്യയുടെ വരന്‍. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ നടന്ന ചടങ്ങില്‍ ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. തമിഴ് ബ്രാഹമ്ണ ആചാര പ്രകാരമായിരുന്നു ചടങ്ങുകള്‍. മാലമാറ്റല്‍, ഊഞ്ഞാല്‍ എന്നീ ചടങ്ങുകള്‍ ഹോട്ടലിലാണ് നടത്തിയത്. സൗഭാഗ്യയുടെ വിഡിയോകളിലൂടെയാണ് ശ്രദ്ധേയനാണ് അര്‍ജ്ജുനും. ഇരുവരും 2 വര്‍ഷത്തോളമായി പ്രണയത്തിലായിരുന്നു. ഇവരുടെ പ്രീവെഡ്ഡി0ഗ് ഷൂട്ടും വിവാഹക്ഷണക്കത്തും ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരുന്നു.

താര കല്യാണ്‍ പങകുവെച്ച വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. തനിക്കെതിരെ നടക്കുന്ന വ്യക്തിഹത്യക്കെതിരെയാണ് താരത്തിന്റെ പ്രതികരണം. മകളുടെ വിവാഹത്തിനിടെ പകര്‍ത്തിയ വീഡിയോയിലെ ഒരു ഭാഗം ചിത്രമാക്കി മോശപ്പെട്ട രീതിയില്‍ പ്രചരിപ്പിച്ചു എന്നാണ് താര വീഡിയോയില്‍ പറയുന്നത്. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് നടി ഷാലു കുര്യന്‍.

താര കല്യാണിന്റെ ദുരനുഭവത്തില്‍ വല്ലാതെ വേദന തോന്നിയെന്നും എങ്ങനെയാണ് ആ ചിത്രത്തില്‍ അശ്ലീലം കണ്ടെത്തിയതെന്നു മനസ്സിലാകുന്നില്ലെന്നും നടി ഷാലു കുര്യന്‍ പറഞ്ഞു. ഇതൊരു തരം മാനസിക രോഗമാണെന്നും ആര്‍ടിസ്റ്റുകളും മനുഷ്യരാണെന്ന് മനസ്സിലാക്കണെന്നും നടി ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ആരും പ്രതികരിക്കാതെ ഇരിക്കുമ്പോള്‍ ഇത്തരക്കാര്‍ക്ക് കൂടുതല്‍ വളമാവുകയാണ് ചെയ്യുന്നത്. പലരും കണ്ടില്ലെന്നു നടിച്ച് വെറുതെ വിടും. കേസിനു പോയി പുലിവാല്‍ പിടിക്കും, നാണക്കേടാവും എന്നീ ചിന്തകളാണ് ഇതിനു കാരണം. എന്നാല്‍ പ്രതികരിക്കുന്നതാണ് നല്ലതെന്നു എനിക്കു തോന്നുന്നു. എല്ലാവരും പ്രതികരിക്കാന്‍ തുടങ്ങുമ്പോള്‍ മാറ്റം സംഭവിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും ഷാലു പറഞ്ഞു

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

1 hour ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

2 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

2 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

3 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

3 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

4 hours ago