entertainment

ഞാൻ തെറ്റുകൾ ചെയ്തിട്ടില്ല, കൂടെ നിന്നത് അമ്മയും അമ്മൂമ്മയും മാത്രം- ശാലു മേനോൻ

മലയാളികളുടെ പ്രിയപ്പെട്ട നർത്തകിയും അഭിനേത്രിയുമാണ് ശാലു മേനോൻ. ശ്രദ്ധേയമായ നിരവധി കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് ശാലു മേനോൻ. മിനിസ്‌ക്രീനിൽ ഏറെ ശ്രദ്ധേയയാ താരം ഒരു ഇടവേളയ്ക്ക് ശേഷം കറുത്തമുത്തിലെ കന്യ എന്ന വേഷത്തിലൂടെ ഗംഭീര മടങ്ങിവരവാണ് കാഴ്ചവെച്ചത്. മഞ്ഞിൽ വിരിഞ്ഞ് പൂവ് എന്ന സീരിയലിലും ശക്തമായ കഥാപാത്രം ശാലു ചെയ്തിരുന്നു. നൃത്തം അഭ്യസിക്കാൻ തുടങ്ങിയ ശാലു ഇപ്പോൾ നിരവധി നൃത്ത വിദ്യാലയങ്ങൾ നടത്തി വരികയാണ്. യൂട്യൂബിലും ശാലു സജീവമാണ്. താരത്തിന്റെ ഡാൻസ് വീഡിയോകൾ ഒക്കെ വളരെയധികം ശ്രദ്ധിക്കപ്പെടാറുണ്ട്. താരത്തിന്റെ ഒരു വീഡിയോയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

മൂന്ന് സ്ത്രീകൾ മാത്രമുള്ള കുടുംബമായിരുന്നു ഞങ്ങളുടേത്. അമ്മ, അമ്മയുടെ അമ്മ, ഞാൻ. ഞങ്ങൾ മൂന്ന് പേർ മാത്രമേ ഉണ്ടായിരുന്നുള്ളൂ ആറ് മാസം മുന്നേ വരെ. ഈയ്യടുത്താണ് അമ്മൂമ്മ മരണപ്പെട്ടത്. ഇപ്പോൾ ഞാനും എന്റെ അമ്മയും മാത്രമായി വീട്ടിൽ. അമ്മൂമ്മ മൃദംഗമിസ്റ്റ് ആയിരുന്നു. അമ്മയായിരുന്നു കോർഡിനേഷൻസ് ഒക്കെ നോക്കിയിരുന്നത്.

അമ്മൂമ്മയെ ശരിക്കും മിസ് ചെയ്യുന്നുണ്ട്. എന്റെ ജീവിതത്തിൽ പ്രശ്‌നങ്ങൾ ഉണ്ടായപ്പോൾ വീട്ടിൽ എനിക്ക് പിന്തുണയായി ഉണ്ടായിരുന്നത് അമ്മയും അമ്മൂമ്മയും മാത്രമാണ്. ഓരോ പ്രശ്‌നങ്ങൾ വരുമ്പോഴാണ് കുടുംബത്തിൽ ആരൊക്കെ നമുക്കൊപ്പം ഉണ്ടാകും എന്ന് മനസിലാവുക. മൂന്ന് സ്ത്രീകൾ അടങ്ങുന്ന കുടുംബവുമായി ഞങ്ങൾ മുന്നോട്ട് പോവുകയായിരുന്നു.

ഞാൻ ഒരു സമയത്ത് കുറേ കഷ്ടതകൾ അനുഭവിച്ചിരുന്നു. ആ സമയത്തൊക്കെ ഒരു സ്ത്രീയെന്ന നിലയിൽ, പലരും ചോദിച്ചിട്ടുണ്ട് ആത്മഹത്യയിലേക്ക് എത്തേണ്ട സാഹചര്യം ആയിരുന്നല്ലോ എന്നിട്ടും എങ്ങനെ ബോൾഡായി നിന്നുവെന്ന്. അതൊക്കെ ദൈവത്തിന്റെ അനുഗ്രഹമാണ്. അല്ലെങ്കിൽ ആരായാലും പിടിച്ചു നിൽക്കാൻ പറ്റാതെ കഠിനമായ കാര്യങ്ങളൊക്കെ ചെയ്‌തേനെ.

എന്നെ സംബന്ധിച്ച്, ഒരു സ്ത്രീയെന്ന നിലയിൽ ഞാൻ തെറ്റുകൾ ചെയ്തിട്ടില്ല എന്ന് എനിക്കറിയാം. പിന്നെ ഞാൻ എന്തിന് പേടിക്കണം? എന്റെ കൂടെ പിന്തുണയായി അമ്മയും അമ്മൂമ്മയും ഉണ്ടായിരുന്നു. ആ ബോൾഡ്‌നെസ് എനിക്കുണ്ടായിരുന്നു. എന്റെ അച്ഛൻ മരിച്ചിട്ട് 20-21 വർഷമായി. അന്ന് തൊട്ട് ഞങ്ങൾ പെണ്ണുങ്ങൾ മാത്രമുള്ള കുടുംബമാണ്. ആണുങ്ങൾ ഇല്ലെങിലും ഞങ്ങൾ മൂന്ന് പേരും ജോലികൾ ചെയ്ത് പോവുകയായിരുന്നു. മൂന്ന് പേരും മൂന്ന് തരത്തിലുള്ള ജോലികളായിരുന്നു ചെയ്തത്.

അങ്ങനെ കഷ്ടപ്പെട്ടാണ് കുടുംബം മുന്നോട്ട് കൊണ്ടു പോയിട്ടുള്ളത്. സ്ത്രീകൾ എപ്പോഴും നല്ല ബോൾഡ് ആയിട്ട് നിൽക്കണം. നല്ലകാര്യങ്ങൾ ചെയ്യണം. കൂടെയൊരു കൂട്ടില്ലെങ്കിലും ഉറച്ചു നിന്ന് കാര്യങ്ങൾ ചെയ്യണം. ഇതാണ് എനിക്ക് പറയാനുള്ളത്. എന്റെ അനുഭവത്തിൽ നിന്നുമാണ് ഞാനിത് പറയുന്നത്. കരുത്തോടെയും സന്തോഷത്തോടേയും മുന്നോട്ട് പോവുകയാണ് വേണ്ടത്.

Karma News Network

Recent Posts

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

30 seconds ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

33 mins ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

1 hour ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

2 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

2 hours ago

ഉത്തർപ്രദേശിൽ മതപരമായ ചടങ്ങിനിടെ തിക്കും തിരക്കും, സ്ത്രീകളും കുട്ടികളുമടക്കം 87 പേർ കൊല്ലപ്പെട്ടു

ലക്നൗ ∙ ഉത്തർപ്രദേശിലെ ഹത്രസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികളും സ്ത്രീകളും അടക്കം 87 പേർ മരിച്ചു. മരിച്ചവരിൽ…

2 hours ago