entertainment

അജിത്-ശാലിനി പ്രണയത്തിൽ ഞാനായിരുന്നു ഇടനിലക്കാരി- ശാമിലി

ബാലതാരങ്ങളായി സിനിമയിലേക്ക് വന്നതാരങ്ങളാണ് ബേബി ശാലിനിയും ബേബി ശാമിലിയും. ശാലിനി ഇപ്പോൾ ​സിനിമയിൽനിന്നും വിട്ടുമാറി കുടുംബ ജീവിതം നയിക്കുകയാണ്. ശാമിലി ഇടക്ക് വള്ളീം തെറ്റി പുള്ളീം തെറ്റി എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് തിരിച്ചുവരവു നടത്തിയെങ്കിലും ഇപ്പോൾ സജീവമല്ല. ശാലിനിയുടെയും അജിത്തിന്റെയും വിവാഹം ആരാധകർക്ക് ആഘോഷമായിരുന്നു. നിറം അനിയത്തിപ്രാവ് തുടങ്ങിയ ചിത്രങ്ങളിലൂടെയെല്ലാം പ്രേക്ഷക മനസ്സുകളിലേക്ക് ചേക്കേറിയ ശാലിനി തമിഴ് നടൻ അജിത്തുമായി പ്രണയത്തിലാവുകയും വിവാഹം ചെയ്യുകയുമായിരുന്നു.ഇരുവരുടെയും ദാമ്പത്യ ജീവിതത്തെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് ശാലിനിയുടെ സഹോദരിയും നടിയുമായ ശ്യാമിലി.

ഇരുവരുടെയും ദാമ്പത്യരഹസ്യത്തെക്കുറിച്ച് ശ്യാമിലി തുറന്നുപറഞ്ഞ കാര്യങ്ങൾ വീണ്ടും വൈറലാകുന്നു. ഇരുവരുടെയും പ്രണയത്തില്‍ പ്രധാന പങ്കുവഹിച്ചത് താനാണെന്ന് തുറന്നുപറയുകയാണ് താരം. ശാലിനിക്ക് അജിത്ത് പൂക്കളും സമ്മാനങ്ങളുമൊക്കെ അയക്കുമായിരുന്നു. അത് കൃത്യമായി വീട്ടില്‍ എത്തിക്കുന്നത് ശ്യാമിലിയായിരുന്നുവെന്നും.അദ്ദേഹം വളരെ നല്ല മനുഷ്യനാണെന്നുമാണ് ശ്യാമിലി പറയുന്നത്.

അജിത്തിന് ഒരു സാധനം എടുത്താല്‍ അത് അവിടെ തന്നെ വയ്ക്കണം. കര്‍ശന നിലപാടുള്ള വ്യക്തിയല്ല, എന്നാല്‍ വൃത്തി അത്യാവശ്യമാണെന്ന് കരുതുന്നയാളാണ്.ചെറുപ്പത്തില്‍ ചേച്ചി എനിക്ക് നിറയെ സമ്മാനങ്ങള്‍ തന്നിട്ടുണ്ട്. പിറന്നാളിന് സ്‌പെഷല്‍ സമ്മാനങ്ങള്‍ നല്‍കുമായിരുന്നു. പക്ഷേ ഞാന്‍ ഒന്നും കൊടുത്തിട്ടില്ല. ഷോപ്പിങിന് പോകുമ്പോള്‍ അവള്‍ക്കും ചേര്‍ത്ത് ഡ്രസ് എടുക്കാറുണ്ട്,ശ്യാമിലി പറഞ്ഞു.

അവരുടെ ബന്ധത്തില്‍ നിന്ന് നമുക്ക് പഠിക്കാനുള്ളത് സ്വാതന്ത്ര്യമാണ്. രണ്ടുപേര്‍ക്കുമിടയില്‍ സ്വാതന്ത്ര്യം കൂടുതലാണ്. പാര്‍ട്ടറിന് സ്വാതന്ത്ര്യം നല്‍കിയാല്‍ ആ ബന്ധം കൂളായി പോകുമെന്നാണ് കരുതുന്നത്. ബൈക്ക് റേസിങ്, ഫോട്ടോഗ്രാഫി, പാചകം എന്നിവയിലാണ് അദ്ദേഹത്തിന് കൂടുതല്‍ താല്‍പര്യം. നല്ല തീരുമാനങ്ങള്‍ എടുക്കുന്നതില്‍ എന്റെ ചേച്ചിയാണ് നല്ലത്. എന്തൊക്കെ ചെയ്യണം, എങ്ങനെ ചെയ്യണം എന്നൊക്കെ അവള്‍ക്ക് ഐഡിയ ഉണ്ട്. വീട്ടിലെ തമാശക്കാരിയും അവള്‍ തന്നെയാണ്.

Karma News Network

Recent Posts

ചാരിറ്റി സംഘടനയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്തു, രണ്ടു സ്ത്രീകൾ അറസ്റ്റിൽ

കോട്ടയം: ചാരിറ്റിയുടെ മറവിൽ വീട്ടമ്മമാരെ കബളിപ്പിച്ച് ഒരു കോടി രൂപയോളം തട്ടിയെടുത്ത കേസിൽ രണ്ടു സ്ത്രീകൾ അറസ്റ്റിൽ. ഏറ്റുമാനൂർ പേരൂർ…

5 hours ago

കുവൈത്ത് ദുരന്തം, മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി

പത്തനംതിട്ട: കുവൈത്തിലെ തീപിടിത്തത്തില്‍ മരിച്ച നാലു മലയാളികള്‍ക്ക് കൂടി നാടിന്‍റെ യാത്രാമൊഴി. കോട്ടയം, പത്തനംതിട്ട സ്വദേശികളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനുശേഷം സംസ്കരിച്ചു.…

6 hours ago

കൊല്ലത്ത് നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു

കൊല്ലം ചാത്തന്നൂരിൽ ദേശീയപാതയിൽ നിർത്തിയിട്ട കാറിന് തീ പിടിച്ച് ഡ്രൈവർ മരിച്ചു. ചാത്തന്നൂർ കാരംകോട് കുരിശിൻ മൂടിന് സമീപമാണ് കാർ…

6 hours ago

തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി, പ്രതി ഒളിവിൽ

തിരുവനന്തപുരം: ബാലരാമപുരത്ത് യുവാവിനെ കുത്തിക്കൊലപ്പെടുത്തി. ബാലരാമപുരം ആലുവിള സ്വദേശിയായ ബിജു (40) ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതിയെന്ന് സംശയിക്കുന്ന ബാലരാമപുരം…

7 hours ago

തീറ്റയിൽ അമിതമായി പൊറോട്ട നല്കി, കൊല്ലത്ത് ഫാമിലെ 5 പശുക്കൾ ചത്തു, ഒൻപതെണ്ണം അവശനിലയിൽ

കൊല്ലം ∙ വെളിനല്ലൂരിൽ തീറ്റയിൽ പൊറോട്ട അമിതമായി നൽകിയതിനെ തുടർന്ന് അഞ്ച് പശുക്കൾ ചത്തു. ഒൻപതെണ്ണം അവശനിലയിൽ. വെളിനല്ലൂർ വട്ടപ്പാറ…

7 hours ago

പെട്രോൾ, ഡീസൽ വില വർധനവ്, കർണാടക സർക്കാരിനെതിരെ ജനരോക്ഷം, പ്രക്ഷോഭവുമായി ബിജെപി

പെട്രോൾ, ഡീസൽ വില യഥാക്രമം ലിറ്ററിന് 3 രൂപയും 3.02 രൂപയും വർധിപ്പിച്ച കർണാടകത്തിൽ ജനരോക്ഷം പൊട്ടിപുറപ്പെട്ടു. കോൺഗ്രസ് സർക്കാരിനെതിരെ…

8 hours ago