ബിഗ് ബോസ് സീസണ് 4ല്‍ നിന്നും പുറത്താക്കപ്പെട്ട റോബിനെ പിന്തുണച്ച് നടന് ഷമ്മി തിലകന്. ബിഗ് ബോസിലെ യഥാര്‍ത്ഥ വിജയ് റോബിന് ആണെന്നും വിമാനത്താവളത്തില്‍ എത്തിയ റോബിനെ മാലയിട്ട് സ്വീകരിക്കാാത്തതില്‍ ഖേദമുണ്ടെന്നും ഷമ്മി തിലകന് ഫേസ്ബുക്കില്‍ കുറിച്ചു.കുറച്ച് ദിവസങ്ങളായി ബിഗ് ബോസില്‍ നാടകീയ മൂഹൂര്‍ത്തങ്ങളാണ് അരങ്ങേറിയിരുന്നത്. ഷോയുടെ ഭാഗമായുണ്ടായ ടാസ്കിനിടെയില്‍ റോബിന് മറ്റൊരു മത്സരാര്‍ത്ഥിയായ റിയാസിനെ ശാരീരികമായി ഉപദ്രവിച്ചുവെന്നായിരുന്നു പരാതി. തുടര്‍ന്ന് റോബിനെ സീക്രട്ട് മുറിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് മത്സരത്തില്‍ തിരിച്ചു പങ്കെടുപ്പിക്കാന്‍ ബിഗ് ബോസ് തീരുമാനിക്കുകയും ചെയ്തതോടെയാണ് രംഗം വഷളായത്.
‘ബിഗ് ബോസ് സീസണ്4 ലെ യഥാര്‍ത്ഥ വിജയി ഡോ.റോബിന് വിജയാശംസകള്‍. വിമാനത്താവളത്തില്‍ ചെന്ന് ഈ ‘റിയല്‍ ബിഗ് ബോസിനെ’ ഹാരമണിയിച്ച് സ്വീകരിക്കാന്‍ എനിക്ക് കഴിയാതെ പോയതില്‍ ഖേദമുണ്ട്’ – ഷമ്മി തിലകന് കുറിച്ചു.
. റോബിന്റെ മടങ്ങി വരവില്‍ പ്രതിഷേധിച്ച് മറ്റൊരു മത്സരാര്‍ത്ഥിയായ ജാസ്മിന് മൂസ സ്വന്തം ഇഷ്ടപ്രാകാരം ഇറങ്ങി പോവുകയായിരുന്നു. തുടര്‍ന്ന് റോബിനെ പരിപാടിയില്‍ നിന്നും പുറത്താക്കി.
ബിഗ് ബോസില്‍ നിന്നും പുറത്തായ റോബിന് വിമാനത്താവളത്തില്‍ വന്നിറങ്ങുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും സാമൂഹിക മാധ്യമങ്ങളില്‍ വൈറാലാണ്. ‘റോബിന് ആര്‍മി’ ഉള്‍പ്പെടെ നിരവധി ആരാധകരാണിപ്പോള്‍ റോബിനുള്ളത്. ബിഗ്ബോസ് സീസണ്4 ന്റെ ടൈറ്റില്‍ വിന്നര്‍ റോബിന് ആയിരിക്കുമെന്ന് ഒരു വിഭാഗം ആളുകള്‍ ഉറച്ച വിശ്വാസത്തിലിരിക്കുമ്പോഴായിരുന്നു റോബിന്റെ അപ്രതീക്ഷിത പുറത്താകല്‍.
ന്യൂഡൽഹി∙ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പിഎ ബൈഭവ് കുമാറിനെതിരെ മൊഴി നൽകി സ്വാതി മലിവാൾ എംപി. നേരിട്ടത് ക്രൂര…
തിരുവനന്തപുരം: തലസ്ഥാനത്ത് കടമുറിയ്ക്കുള്ളിൽ സ്ത്രീയുടെ മൃതെദേഹം കണ്ടെത്തി. തൈക്കാട് നാച്വറല്‍ റോയല്‍ സലൂണ്‍ എന്ന സ്ഥാപനം നടത്തിയിരുന്ന മാര്‍ത്താണ്ഡം സ്വദേശി…
അഗത്തി: സാങ്കേതികത്തകരാർ മൂലം അലയൻസ് എയറിൻ്റെ വിമാനം അഗത്തി വിമാനത്താവളത്തിലെ പാർക്കിങ് മേഖലയിൽ കുടുങ്ങി. നൂറു കണക്കിന് മലയാളികൾ ലക്ഷദ്വീപിൽ…
ഗരുഡ പ്രീമിയം ബസിനെതിരെ നടക്കുന്ന വാദങ്ങൾ അസത്യമാണെന്ന് കെഎസ്ആർടിസി. ബസിനെതിരെ ഇപ്പോഴും അസത്യപ്രചരണം തുടരുകയാണ്. ബസ് സർവീസ് ലാഭകരമാണെന്ന് കെഎസ്ആർടിസി…
പാക്ക് കൈയ്യേറ്റ കാശ്മീർ ഉടൻ തന്നെ ഇന്ത്യയുടെ നിയന്ത്രണത്തിൽ ആകും എന്ന് പ്രഖ്യാപിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷാ. എപ്പോൾ…
തൃശൂരില്‍ കടന്നല് കുത്തേറ്റ് ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാര്‍ഥി മരിച്ചു. തളിക്കുളം ബ്ലോക്ക് പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് മിനി…