സുരേഷ് ഗോപി നായകനായി എത്തിയ പാപ്പൻ സൂപ്പർ വിജയം നേടി മുന്നേറുകയാണ്. സുരേഷ് ഗോപിക്കൊപ്പം തന്നെ ചിത്രത്തിലെ പ്രകടനത്തിലൂടെ കയ്യടി നേടിയ ആളാണ് ഷമ്മി തിലകൻ. ഇരുട്ടൻ ചാക്കോ എന്ന സൈക്കോ കില്ലർ കഥാപാത്രമായി ഗംഭീര പ്രകടനമാണ് അദ്ദേഹം നടത്തിയത്. ഇപ്പോഴിതാ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സമയത് സുരേഷ് ഗോപിയുമായുണ്ടായ ഒരനുഭവം വെളിപ്പെടുത്തുകയാണ് ഷമ്മി തിലകൻ. പാപ്പൻ സിനിമയുടെ ഷൂട്ടിംഗ് സമയത്താണ് താൻ തന്റെ ജന്മദിനം ആഘോഷിച്ചതെന്നും ഷമ്മി പറയുന്നു.
വാക്കുകളിങ്ങനെ, തനിക്കു രണ്ടു മൂന്നെണ്ണം നൽകിയതിൽനിന്നും ഒരെണ്ണം മാത്രം താനെടുത്തു ബാക്കി കൂടെയുള്ള ഒരു സുഹൃത്തിനു നൽകി. എന്നാൽ കഴിച്ചു കഴിഞ്ഞപ്പോഴാണ് അതിന്റെ സ്വാദ് മനസ്സിലായത്, അപ്പോൾ താൻ സുരേഷ് ഗോപിയോട് വീണ്ടും അത് തരാമോ എന്ന് ചോദിച്ചു. അതിനോടകം അത് തീർന്നു പോയിരുന്നത് കൊണ്ട് അപ്പോൾ തനിക്കത് തരാൻ സുരേഷ് ഗോപിക്ക് കഴിഞ്ഞില്ല, പക്ഷെ തിലകൻചേട്ടന്റെ മകൻ വിഷമിക്കണ്ട, ഈ കടം ഞാൻ വീട്ടും എന്നാണ് അദ്ദേഹം തന്നോട് പറഞ്ഞു.
പിന്നീട് ഒരുമാസം കഴിഞ്ഞ്, തീർത്തും അപ്രതീക്ഷിതമായി തനിക്കു വേണ്ടി ആ പലഹാരം ഡൽഹിയിൽ നിന്നും വാങ്ങി, ആർട്ട് ഡയറക്ടർ ശ്രീ. സാബു റാം വഴി അദ്ദേഹം തന്റെ വീട്ടിൽ എത്തിച്ചു തന്നു. പറയുന്ന വാക്കു പാലിക്കുന്ന, സഹജീവികളോട് സ്നേഹമുള്ള, അവരെ ചേർത്തു പിടിക്കാൻ കഴിയുന്ന അദ്ദേഹത്തെയൊക്കെയാണ് യഥാർത്ഥ സൂപ്പർസ്റ്റാർ എന്ന് വിളിക്കേണ്ടത്
ടെഹ്റാന്∙ ഇറാന് പിടിച്ചെടുത്ത കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെ എല്ലാ ജീവനക്കാരെയും വിട്ടയച്ചു. മാനുഷിക പരിഗണന വച്ചാണ് ജീവനക്കാരെ വിട്ടയച്ചതെന്ന് ഇറാന്…
അബുദാബി: ഒരു മാസത്തിലേറെയായി അബുദാബിയിൽ കാണാതായ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ചാവക്കാട് ഒരുമനയൂര്‍ സ്വദേശി കാളത്ത് ഷമീല്‍ സലീമിനെ…
തിരുവനന്തപുരം: മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ബസ് ഡ്രൈവറും തമ്മിലുണ്ടായ തർക്കത്തിൽ, ഡ്രൈവർ യദു ലൈംഗിക ചേഷ്ട കാണിച്ചോയെന്ന് തനിക്കറിയില്ലെന്ന്…
കൊച്ചി: പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമാർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ…
ഇന്ത്യൻ തിരഞ്ഞെടുപ്പ് പ്രചാരണം വിദേശ രാജ്യത്ത് നടക്കുന്ന ദൃശ്യങ്ങൾ. പല ഭാഷകളിലായി ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ഉള്ള പ്രവാസികളും മോദിയുടെ…
ഇടുക്കി. ചിന്നക്കനാലിൽ സ്കൂട്ടർ നിയന്ത്രണം വിട്ടു കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നു പേർക്ക് ദാരുണാന്ത്യം. തിടിനഗർ സ്വദേശി അഞ്ജലി (25),…