താരസംഘടനയായ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുബിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടന് ഷമ്മി തിലകന്. അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ടാണ് ഇടവേള ബാബുബിനെ ‘അമ്മ’യുടെ ജനറല്‍ സെക്രട്ടറിയാക്കിയതെന്ന് ഷമ്മി തിലകന് പറഞ്ഞു.
ഷമ്മി തിലകന് ഫേസ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ ഒരു ആരാധകന്റെ സംശയത്തിന് മറുപടിയായാണ് താരം ഇത്തരത്തില്‍ പ്രതികരിച്ചത്. ചേട്ടാ… വളരെ നാളുകള്‍ കൊണ്ട് മനസ്സില്‍ കൊണ്ട് നടക്കുന്ന ഒരു സംശയമാണ്…. ഈ ഇടവേള ബാബുബിനെ സെക്രട്ടറി ആക്കിയതിന്റെ കാരണം എന്താണ്….??? ഈ പുള്ളിക്കാരന് 50 സിനിമയില്‍ എങ്കിലും അഭിനയിച്ചിട്ടുണ്ടോ.. എന്നായിരുന്നു ഒരാള്‍ കമന്റായി ചോദിച്ചത്. ഇതിന് അച്ഛനാകില്ല എന്ന ഉത്തമ ബോധ്യം ഉള്ളതുകൊണ്ട് എന്ന മറുപടിയാണ് ഷമ്മി തിലകന് നല്‍കിയത്.
ലൈംഗിക പീഡനപരാതിയില്‍ വിജയ് ബാബുവിനെതിരായ നടപടി സംബന്ധിച്ച വാര്‍ത്താക്കുറിപ്പില്‍, മറ്റൊരു വിഷയത്തില്‍ അച്ചടക്കസമിതി പരിഗണിക്കുന്ന ഷമ്മി തിലകന്റെ വിഷയം കൂടി ഉള്‍പ്പെടുത്തിയതിനെ വിമര്‍ശിച്ചായിരുന്നു ഷമ്മി തിലകന്റെ ഫേസ്ബുക്ക് പോസ്റ്റ്. അറസ്റ്റ് ഭയന്ന് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെതിരെ സ്വീകരിച്ച നടപടി അറിയിക്കുന്ന പത്രക്കുറിപ്പില്‍ ഇടവേള ബാബു തന്റെ പേര് വലിച്ചിഴച്ചത് ഗൂഢ താല്പര്യം മൂലമാണെന്ന് ഷമ്മി തിലകന് വ്യക്തമാക്കി.
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…
ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രേക്ഷകരുടെ ഇഷ്ട ഗായികയായി മാറിയ വ്യക്തിയാണ് വാണി ജയറാം. മൂന്നാം വർഷ എംബിബിഎസ് സ്റ്റുഡന്റ് ആയിരുന്ന…