topnews

ഷംന കാസിമിനെ ഭീഷണിപ്പെടുത്തിയ മുഖ്യപ്രതി റഫീഖിന് പല സ്ത്രീകളുമായും ബന്ധം, നിരന്തരം ഫോണ്‍ വിളിച്ചിരുന്നത് ഷംനയെ, റഫീഖിന്റെ ഭാര്യ പറയുന്നു

നടി ഷംന കാസിമിനെ ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയ കേസിലെ മുഖ്യപ്രതിയായ റഫീഖിനെതിരെ ഗുരുതര ആരോപണവുമായി ഭാര്യയും രംഗത്ത്. പല സ്ത്രീകളുടെയും ചിത്രങ്ങള്‍ റഫീഖിന്റെ ഫോണില്‍ ഉണ്ടായിരുന്നു. പല സ്ത്രീകളുമായി റഫീഖിന് ബന്ധമുണ്ടായിരുന്നു. ഫോണില്‍ ഒരു സ്ത്രീയുടെ ഫോട്ടോ കാണിച്ച് താനുമായുള്ള വിവാഹ ബന്ധം അവസാനിപ്പിക്കുകയാണെന്ന് റഫീഖ് പറഞ്ഞിരുന്നുവെന്ന് ഭാര്യ പറഞ്ഞു. ഒരു സമയത്ത് ഒരു സ്ത്രീയുമായി നിരന്തരം ഫോണ്‍ വിളിയായിരുന്നു. ഇത് ഷംന തന്നെയാണെന്നാണ് വിശ്വാസം എന്നും അവര്‍ പറഞ്ഞു..

ഇതിന് മുന്‍പും പണമിടപാടുമായി ബന്ധപ്പെട്ട തട്ടിപ്പുകളുടെ പേരില്‍ റഫീക്കിന് കേസുകള്‍ ഉണ്ടായിരുന്നു, ഇതിന്റെ പേരില്‍ ജയിലില്‍ കിടന്നിട്ടുണ്ടെന്നും ഭാര്യ പറഞ്ഞു. ബ്ലാക്ക്‌മെയില്‍ കേസില്‍ റഫീക്കിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. പല സ്ത്രീകളുമായുള്ള റഫീഖിന്റെ ബന്ധത്തിന്റെ പേരില്‍ പലപ്പോഴും വഴക്ക് ഉണ്ടാകാറുണ്ടെന്ന് ഭാര്യ പറയുന്നു.

മറ്റ് സ്ത്രീകളുമായി ഭര്‍ത്താവ് ബന്ധം സ്ഥാപിക്കുന്നത് ഒരു ഭാര്യയ്ക്കും സഹിക്കാനാവില്ല. ഇതിനിടെയാണ് ഷംനയെ വിവാഹം കഴിക്കാനായി തന്നോട് വിവാഹ മോചനം ആവശ്യപ്പെട്ടത്. എന്നാല്‍ ഷംന വലിയ സിനിമ താരം ആയതിനാല്‍ അതൊന്നും തുടക്കത്തില്‍ വിശ്വസിച്ചിരുന്നില്ല. ഇവര്‍ എങ്ങനെ ഇത്രയും വലിയ താരവുമായി അടുത്തു എന്ന സംശയമായിരുന്നു. എന്നാല്‍ കേസ് പുറത്തുവന്നപ്പോഴാണ് വിശ്വാസമായത്.

വിവാഹ മോചനത്തിന് നേരെ താന്‍ തന്നെ ശ്രമിച്ചതാണ്. ഇതിനായി പള്ളിയുമായി വരെ ബന്ധപ്പെട്ടിരുന്നു. എന്നാല്‍ നടന്നില്ല. നിരവധി തവണ ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. പല പ്രാവശ്യം ഭര്‍ത്താവിനെതിരെ പരാതി നല്‍കിയിട്ടുണ്ട്. ഷംനയെ വിളിച്ചു എന്ന് പറയുന്ന സ്ത്രീ താനല്ല. പക്ഷെ തന്നെയും കേസില്‍ കുടുക്കുമെന്ന് ഭയമുണ്ടായിരുന്നു. ഇപ്പോള്‍ അറസ്റ്റിലുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റ് ഹാരിസാണ് ഷംനയുടെ ഫോണ്‍ നമ്പര്‍ റഫീഖിന് നല്‍കിയത്. ആല്‍ബങ്ങളില്‍ അഭിനയിക്കുന്നവരുടെ ഫോണ്‍ നമ്പറുകളും ഹാരിസ് റഫീഖിന് കൈമാറിയതായും ഭാര്യ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

Karma News Network

Recent Posts

സൈബർ മനോരോഗികളുടെ കരുതലിന്റെ പരിണിതഫലം, രമ്യയുടെ മരണത്തിൽ കുറിപ്പുമായി ആര്യ രാജേന്ദ്രൻ

ചെന്നൈയിൽ നാലാം നിലയിൽ നിന്നും വീണിട്ടും രക്ഷപ്പെട്ട ഏഴ് മാസം പ്രായമുള്ള കുഞ്ഞിന്റെ അമ്മ ആത്മഹത്യ ചെയ്യേണ്ടി വന്ന സംഭവത്തിൽ…

3 mins ago

യുവതിയും ഒന്നര വയസ്സുകാരിയും മരിച്ച സംഭവം, ഭർതൃ സഹോദരനും അമ്മയും അറസ്റ്റിൽ

തൃശൂർ മണലൂരിൽ യുവതിയേയും ഒന്നര വയസ്സുകാരിയായ മകളേയും കനോലിക്കനാലിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ ഭർതൃ സഹോദരനും അമ്മയും അറസ്റ്റിൽ.…

35 mins ago

റെയ്സിയുടെ മരണം,ഇവിടെ കൂട്ടക്കരച്ചിൽ,അങ്ങ് ഇറാനിൽ ആഘോഷം

ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…

9 hours ago

ആടിയുലഞ്ഞ് സിംഗപ്പുര്‍ എയര്‍ലൈന്‍സ് വിമാനം, അഞ്ച് മിനിട്ടില്‍ 6000 അടി താഴേക്ക് പതിച്ചു, സീലിങ്ങില്‍ തലയിടിച്ച് നിരവധിപേർക്ക് പരിക്ക്

ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന്‍ മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…

9 hours ago

പെരിയാറിൽ മത്സ്യങ്ങൾ ചത്തുപൊങ്ങിയ സംഭവം, അടിയന്തര അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ

എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…

10 hours ago

അനസ്തേഷ്യയുടെ അളവ് കൂടി, ശസ്ത്രക്രിയയ്ക്ക് പിന്നാലെ യുവതി മരിച്ച സംഭവത്തിൽ സ്വകാര്യ ആശുപത്രിയ്ക്കെതിരെ കുടുംബം

കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…

11 hours ago