entertainment

ആൺകുഞ്ഞിന് ജന്മം നൽകി ഷംന കാസിം, പുണ്യമാസത്തിൽ കിട്ടിയ കുഞ്ഞിനെ വരവേറ്റ് കുടുംബം

നടി ഷംന കാസിം അമ്മയായി. വിദേശത്തുവെച്ചായിരുന്നു പ്രസവം. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്നാണ് ലഭിക്കുന്ന വിവരം. പ്രസവത്തിനു മുൻപ് ഒൻപതാം മാസത്തിൽ ഷംനയ്ക്കു ഇഷ്‌ടമുള്ള ഒൻപതു പലഹാരങ്ങൾ അമ്മയും സഹോദരിയും ചേർന്ന് തയാറാക്കി നൽകിയിരുന്നു. ഈ വേളയിൽ ഷംന ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു

കഴിഞ്ഞ വർഷം ജൂൺ മാസത്തിലായിരുന്നു ഷംനയുടെ നിക്കാഹ്. ദുബായിയിലെ മലയാളി ബിസിനസുകാരൻ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭർത്താവ്. 2022 ഒക്ടോബർ മാസത്തിലാണ് ഷംന വിവാഹച്ചടങ്ങുകൾ നടത്തിയതിന്റെ വിവരം പുറത്തുവിട്ടത്. ഇതിനാൽ തന്നെ ഷംനയുടെ ഗർഭകാലത്തെ കുറിച്ച് ഏറെ ചർച്ചകളുണ്ടായി. എന്നാൽ വിശദീകരണവുമായി ഷംന തന്നെ രംഗത്തെത്തുകയും നിക്കാഹിന്റെ വിവരം വെളിപ്പെടുത്തുകയുമായിരുന്നു

കണ്ണൂരിലെ സ്പെഷ്യൽ ചടങ്ങും ഷംനയുടെ പ്രസവത്തിനു മുൻപായി നടത്തിയിരുന്നു. ഇത് വീട്ടുകാരും ബന്ധുക്കളും ചേർന്നാണ് നടത്തിയത്. ഏഴാം മാസത്തിലെ വളകാപ്പ് ചടങ്ങും ആർഭാടമായി നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ ഷംന ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തു. ഷംനയും ഭർത്താവും അവരുടെ വിവാഹ ചടങ്ങിന്റെ വേളയിൽ. ദുബായിൽ മലയാളി താരങ്ങൾക്ക് ഗോൾഡൻ വിസ നൽകിയ പരിപാടിയുടെ അമരക്കാരൻ കൂടിയായിരുന്നു ഇദ്ദേഹം

സിനിമയ്‍ക്ക് പുറമേ സ്റ്റേജ് ഷോകളിലും വളരെ സജീവമായിരുന്നു ഷംന കാസിം. ‘ജോസഫ്’ എന്ന മലയാള സിനിമയുടെ തമിഴ് റീമേക്കായ ‘വിസിത്തിര’മാണ് ഷംനയുടേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. ആർ കെ സുരേഷ് നായകനായപ്പോൾ ചിത്രം പത്മകുമാർ തന്നെയായിരുന്നു സംവിധാനം ചെയ്‍തത്. ‘പടം പേസും’, ‘പിസാസ് 2’, ‘അമ്മായി’, ‘ദസറ’, ‘ബാക്ക് ഡോർ’, ‘വൃത്തം’ തുടങ്ങി ഒട്ടേറെ ചിത്രങ്ങൾ ഷംന കാസിമിന്റേതായി റിലീസിനൊരുങ്ങുന്നതും പ്രഖ്യപിക്കപ്പെട്ടവയായുമുണ്ട്.

Karma News Network

Recent Posts

കൈവശം 52,000 രൂപയും നാല് സ്വര്‍ണമോതിരങ്ങളും, സ്വന്തമായി വീടോ, വാഹനമോ ഇല്ല; മോദിക്ക് 3.02 കോടിയുടെ ആസ്തി

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിൽ വാരാണസിയിൽനിന്ന് വീണ്ടും ജനവിധി തേടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആസ്തി വിവരങ്ങൾ പുറത്ത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്ക്…

8 hours ago

കരുവന്നൂർ കേസ്, പ്രതികള്‍ കൈപറ്റിയത് 25കോടി, 14 കോടിയോളം കൈമാറ്റം ചെയ്തു, ഇ.ഡി കോടതിയിൽ

കൊച്ചി. കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പുകേസില്‍ പ്രതികള്‍ 25 കോടി കൈപറ്റി. ഇതിൽ നേരിട്ടും അല്ലാതെയും കോടികളുടെ കള്ളപ്പണം വെളുപ്പിക്കലില്‍…

9 hours ago

മകൻ്റെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അച്ഛൻ മരിച്ചു, മകൻ കസ്റ്റഡിയി ൽ

തിരുവനന്തപുരം: വിളവൂർക്കലിൽ മകന്റെ മര്‍ദനമേറ്റ് പിതാവ് ചികിത്സയിലിരിക്കെ മരിത്തു. വിളവൂര്‍ക്കല്‍ പൊറ്റയില്‍ പാറപ്പൊറ്റ പൂവണംവിളവീട്ടില്‍ രാജേന്ദ്രന്‍ (63) ആണ് മരിച്ചത്.…

9 hours ago

ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം, രണ്ടര ലക്ഷം രൂപയും ഒന്നര പവൻ സ്വർണവും നഷ്ടമായി

കോട്ടയം: ചങ്ങനാശ്ശേരിയിൽ രണ്ട് വീടുകൾ കുത്തി തുറന്ന് മോഷണം. ഒരു വീട്ടിൽ നിന്ന് രണ്ടര ലക്ഷം രൂപയും ഒന്നര പവൻ…

10 hours ago

34 കോടി എവിടെ?റഹിം എവിടെ? പിരിച്ചവർ അഴിയെണ്ണും ബോച്ചേക്ക് മുന്നറിയിപ്പ്- നുസ്രത്ത് ജഹാൻ

പതിനെട്ട് വർഷമായി റിയാദിലെ ജയിലിൽ കൊലക്കുറ്റത്തിന് ശിക്ഷ വിധിച്ച കഴിയുന്ന അബ്ദുൾ റഹീമിനായി പിരിച്ചെടുത്ത ബ്ലഡ് മണി എവിടെ. ഇത്തരത്തിലൊരു…

10 hours ago

ഡ്രൈവിങ് സ്‌കൂള്‍ ഉടമകളുടെ സമരം, സംഘടനകളുമായി മന്ത്രിയുടെ ചർച്ച നാളെ

തിരുവനന്തപുരം: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരത്തില്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് വിളിച്ച് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍. മന്ത്രിയുടെ ചേംബറില്‍ നാളെ…

12 hours ago