entertainment

എന്റെ കള്ളത്തരങ്ങൾ പലപ്പോഴും ഭാര്യ കൈയ്യോടെ പിടികൂടാറുണ്ട്- ഷാൻ റ​ഹ്മാൻ

മലയാള സിനിമയുടെ പ്രിയ സംഗീത സംവിധായകനാണ് ഷാൻ റഹ്മാൻ. തട്ടത്തിൻ മറയത്ത് എന്ന ചിത്രത്തിലെ ഗാനങ്ങളാണ് ചലച്ചിത്രരംഗത്ത് ഷാനിനെ പ്രശസ്തനാക്കുന്നത്. ചിത്രത്തിലെ അനുരാഗത്തിൻ വേളയിൽ എന്ന ഗാനം ഇന്നും മികച്ച ഗാനങ്ങളിൽ ഒന്നാണ്. ഗോദയിലെ കണ്ണഞ്ചുന്നൊരു, ആൻ മരിയ കലിപ്പിലാണ് എന്ന ചിത്രത്തിലെ കുറുമ്പത്തി ചുന്ദരി നീ, ഒരു വടക്കൻ സെൽഫിയിലെ കൈക്കോട്ടും കണ്ടിട്ടില്ല, ആട് 2വിലെ ചങ്ങാതി നന്നായാൽ, വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ, 2018ൽ പ്രദർശനത്തിനെത്തിയ ഒരു അഡാർ ലവിലെ ഗാനം എന്നിവ സംഗീതം ചെയ്ത പാട്ടുകളിൽ മികച്ചു നിൽക്കുന്നവയാണ്. ടെലിവിഷൻ സംഗീത പരിപാടികളിലെ വിധികർത്താവു കൂടിയാണ് ഷാൻ.

ഇപ്പോളിതാ കുടുംബവിശേഷങ്ങൾ പങ്കിടുകയാണ് ഷാൻ ‘ഏതോ ഒരു ദിവസം ഇന്ന് നോൺ വെജ് കഴിക്കില്ല, വെജ് മാത്രം മതിയെന്ന് ഭാര്യയോട് പറഞ്ഞു. അങ്ങനെ പറഞ്ഞ സ്ഥിതിയ്ക്ക് ഈഗോ നോക്കണമല്ലോ. രാവിലെ ദോശയും സാമ്പാറും കഴിച്ചു. ഉച്ചയ്ക്ക് ചോറും സാമ്പാറും. രാത്രിയായപ്പോഴെക്കും എന്റെ പിടി വിട്ടു. രാത്രിയിലെങ്കിലും കുറച്ച് ചിക്കനോ ബീഫോ കഴിച്ചോളാൻ ഭാര്യ പറഞ്ഞു. ഞാൻ വേണ്ട എന്ന വാശിയിൽ നിൽക്കുകയാണ്. ഇവിടെ വെജ് ഒന്നുമില്ലേ എന്ന് ചോദിച്ചപ്പോൾ രാവിലത്തെ ദോശയും ചമ്മന്തിയും ഉണ്ടെന്ന് പറഞ്ഞു.

അത് മതി, ഞാൻ പറഞ്ഞാൽ പറഞ്ഞതാണെന്ന് സൂചിപ്പിച്ചു. അങ്ങനെ വീണ്ടും ദോശയും ചമ്മന്തിയും കിട്ടി. ഇതിനിടയിൽ ഭാര്യ മുകളിലേക്ക് പോയി. ഭാര്യയും മക്കളും കഴിച്ചതിന്റെ ബാക്കി ഫ്രിഡ്ജിൽ സൂക്ഷിച്ച് വെച്ചിരുന്നു. ഭാര്യ പോയ തക്കം നോക്കി ഞാൻ അടുക്കളയിലേക്ക് ഓടി. എന്നിട്ട് ചിക്കന്റെ രണ്ട് പീസ് എടുത്ത് കടിച്ച് വലിക്കാൻ തുടങ്ങി. ഭാര്യ തിരിച്ച് വരുന്നതിനുള്ളിൽ അത് കഴിച്ചിട്ട് ദോശ തിന്നുന്ന സ്ഥലത്ത് പോയി ഇരിക്കേണ്ടതാണ്.

അങ്ങനെ ഞാൻ ചിക്കൻ തിന്ന് കഴിഞ്ഞ് തിരിഞ്ഞ് നോക്കിയപ്പോൾ വാതിൽക്കൽ ഒരാളിങ്ങനെ നിൽക്കുകയാണ്. ടേസ്റ്റ് ഉണ്ടോന്ന് നോക്കിയതാണെന്ന് പറഞ്ഞ് രക്ഷപ്പെടാൻ നോക്കി. അങ്ങനെ ഭാര്യയുടെ മുന്നിൽ പിടിക്കപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഭക്ഷണത്തിന്റെ കാര്യത്തിലാണ് ഇങ്ങനെ ഉണ്ടാവാറുള്ളത്

Karma News Network

Recent Posts

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

22 mins ago

സൈബര്‍ ആക്രമണമുണ്ടായപ്പോള്‍ അമ്മയില്‍ നിന്നുപോലും ആരും പിന്തുണച്ചില്ല, എന്നെ ബലിയാടാക്കി- ഇടവേള ബാബു

സോഷ്യൽ മീഡിയയിൽ അടക്കം തനിക്കെതിരെ ആക്രമണം നടന്നപ്പോൾ അമ്മയിൽ നിന്ന് ആരും തന്നെ പിന്തുണച്ചില്ലെന്ന് നടന്‍ ഇടവേള ബാബു. സിനിമാതാരങ്ങളുടെ…

34 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago

സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്, ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…

2 hours ago

രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം, രാജ്യ വിരുദ്ധർക്ക് 10 കൊല്ലം തടവ്, പുതിയ നിയമത്തെക്കുറിച്ച് അറിയാം

ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്‌. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…

3 hours ago