entertainment

അത്ര നിഷ്‌കളങ്കമാണോ ഈ ചലഞ്ചുകള്‍, പരസ്യ വിയോചിപ്പുമായി ഷാന്‍ റഹ്മാന്‍

സോഷ്യല്‍ മീഡിയ നിറയെ ഇപ്പോള്‍ കപ്പിള്‍ ചലഞ്ച്, ചിരി ചലഞ്ച് എന്നീ ഹാഷ്ടാഗുകളില്‍ നിരവധി ചിത്രങ്ങളാണ് പ്രത്യക്ഷപ്പെടുന്നത്.വിവാഹ ചിത്രങ്ങളും പ്രണയ ചിത്രങ്ങളും ഒക്കെ പലരും പങ്കുവെയ്ക്കുന്നുണ്ട്.സോഷ്യല്‍ മീഡിയകളില്‍ ഇത് ഒരു ട്രെന്‍ഡ് ആയി മാറിയിരിക്കുകയാണ്.എന്നാല്‍ ഇത്തരം ചലഞ്ചുകളോടുള്ള അമര്‍ഷം വ്യക്തമാക്കിയിരിക്കുകയാണ് സംഗീത സംവിധായകനും ഗായകനുമായ ഷാന്‍ റഹ്മാന്‍.സനൂപ് എംഎസ് എന്നയാള്‍ എഴുതിയ കുറിപ്പ് പങ്കുവെച്ചുകൊണ്ടാണ് ഷാന്‍ പ്രതികരിച്ചിരിക്കുന്നത്.സ്വകാര്യമായി സൂക്ഷിക്കേണ്ട ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തു പരസ്യമാക്കുന്നത് വലിയ അബദ്ധങ്ങള്‍ക്കും പ്രശ്‌നങ്ങള്‍ക്കും വഴിതെളിക്കുമെന്ന് കുറിപ്പില്‍ പറയുന്നു.

ഷാന്‍ റഹ്മാന്‍ പങ്കുവച്ച സമൂഹമാധ്യമ കുറിപ്പ്,’ഫോണും മറ്റ് ഡിവൈസുകളും ഓഫ് ചെയ്താലും സമൂഹമാധ്യമ ആപ്ലിക്കേഷനുകള്‍ ചിലപ്പോള്‍ സംഭാഷണങ്ങള്‍ കേള്‍ക്കാറുണ്ടെന്ന് പലരും പരാതികള്‍ പറയാറുണ്ട്.എന്നാല്‍ കപ്പിള്‍ ചലഞ്ച്,ചിരി ചലഞ്ച് തുടങ്ങിയ ട്രെന്‍ഡുകള്‍ ഉണ്ടാകുമ്പോള്‍ ഈ പറയുന്നവര്‍ തങ്ങളുടെ കുടുബ ചിത്രങ്ങളും മറ്റും എല്ലാവരും കാണത്തക്ക വിധത്തില്‍ പോസറ്റ് ചെയ്യുന്നു.അത് എല്ലാവരും കാണുന്നതിനെക്കുറിച്ച് അവര്‍ക്ക് യാതൊരു ഉത്കണ്ഠയുമില്ല.(ഇത്തരം ചലഞ്ചുകള്‍ സംഘടിപ്പിക്കുന്നത് ആരാണ് എന്ന് എനിക്കറിയില്ല).

പരാതികള്‍ പറയുന്ന കാര്യത്തേക്കാള്‍ അപകടകരമായ ഒന്നാണ് ചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതിലൂടെ ഇവര്‍ ചെയ്യുന്നത്.നിങ്ങള്‍ക്കറിയാമോ?എല്ലാവര്‍ക്കും കാണാന്‍ പാകത്തിന് നിങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ എന്തെങ്കിലും പോസ്റ്റ് ചെയ്താല്‍ അത് ലോകത്തില്‍ എവിടെയിരുന്നും ആര്‍ക്കു വേണമെങ്കിലും ഉപയോഗിക്കാന്‍ സാധിക്കും.അതിന് കമ്പൂട്ടര്‍ ഹാക്ക് ചെയ്യാനുള്ള കഴിവൊന്നും ആവശ്യമില്ല,മറിച്ച്,കോപ്പി പേസ്റ്റ് ചെയ്യാനുള്ള അറിവ് മാത്രം മതി.നിങ്ങള്‍ പോസ്റ്റ് ചെയ്ത നിങ്ങളുടെ പങ്കാളിയുടെ ചിത്രം ഏതെങ്കിലും ഒരാള്‍ കോപ്പി ചെയ്ത് ഒരു അശ്ലീല വെബ്‌സൈറ്റില്‍ പ്രൊഫൈല്‍ നിര്‍മിച്ച് അതില്‍ അപ്‌ലോഡ് ചെയ്താലോ?ഒന്നു സങ്കല്‍പ്പിച്ചു നോക്കൂ.അതെ,തീര്‍ച്ചയായും നിങ്ങളുടെ പങ്കാളി ആ വെബ്‌സൈറ്റില്‍ ട്രെന്‍ഡിങ്ങില്‍ എത്തും.ഇത്തരം പല സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്.അതിനെക്കുറിച്ച് അറിവില്ലെങ്കില്‍ ദയവു ചെയ്ത് മനസ്സിലാക്കാന്‍ ശ്രമിക്കുക.

നമ്മളെക്കുറിച്ചുള്ള കാര്യങ്ങള്‍ എങ്ങനെ സംരക്ഷിക്കാം എന്നു പഠിക്കേണ്ടിയിരിക്കുന്നു.നിങ്ങളുടെ സ്വകാര്യമായ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ ആവശ്യപ്പെടുന്ന ഇത്തരം ചലഞ്ചുകളുടെ ഭാഗമാകാതിരിക്കാന്‍ ശ്രദ്ധിക്കുക.നിങ്ങളുടെ സമൂഹമാധ്യമ അക്കൗണ്ടിലെ സെക്യൂരിറ്റി സെറ്റിങ്‌സ് വിഭാഗം നിങ്ങളുടെ വ്യക്തിപരമായ കാര്യങ്ങള്‍ സംരംക്ഷിക്കാന്‍ വേണ്ടി തന്നെയുള്ളതാണ്.നിങ്ങളുടെ സുഹൃത്തുക്കളുടെ പട്ടിക പരിശോധിക്കുകയും പരിചയമില്ലാത്ത ആളുകളെ അതില്‍ നിന്നും ഒഴിവാക്കുകയും ചെയ്യുക.നിങ്ങളുടെ പോസ്റ്റുകള്‍ സുഹൃത്തുക്കളുമായി മാത്രം പങ്കുവയ്ക്കുക.സമൂഹമാധ്യമങ്ങളില്‍ എല്ലാവര്‍ക്കും കാണാന്‍ പാകത്തിന് എന്തെങ്കിലും പങ്കുവയ്ക്കുന്നതിനു മുന്‍പ് അത് എല്ലാവരും കാണേണ്ടതു തന്നെയാണോ എന്ന് ചിന്തിക്കുക. കാരണം,ഇന്റര്‍നെറ്റില്‍ ഒന്നും സ്വകാര്യമല്ല, അതെനിക്ക് നന്നായി അറിയാം’.

Karma News Network

Recent Posts

സ്വർണക്കടത്ത് ക്വട്ടേഷൻ സംഘവുമായി ബന്ധം: ബ്രാഞ്ച് അംഗത്തെ പുറത്താക്കി സിപിഎം

കണ്ണൂര്‍: സ്വര്‍ണം പൊട്ടിക്കല്‍ സംഘവുമായുള്ള ബന്ധത്തെ തുടര്‍ന്ന് ബ്രാഞ്ച് അംഗത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി സിപിഎം. കണ്ണൂര്‍ എരമം സെന്‍ട്രല്‍…

13 mins ago

കൊല്ലത്തെ വിറപ്പിച്ച് ക്വട്ടേഷൻ പട്ടാപകൽ, ജനം ആശങ്കയിൽ, പോലീസും അടുക്കാൻ ഭയപ്പെട്ടു

കൊല്ലം : കൊല്ലത്ത് പട്ടാപ്പകൽ ക്വട്ടേഷൻ സംഘത്തിന്റെ വിളയാട്ടം. പട്ടാപ്പകൽ ജനം നോക്കിനിൽക്കെ യുവാവിനെ ക്രൂരമായി തല്ലിച്ചതച്ചു. ഓട്ടോയിൽ എത്തിയ…

30 mins ago

കൊല്ലം സുധിയുടെ അവസാന നിമിഷത്തെ മണം ഭാര്യയ്ക്കായി പെർഫ്യൂമാക്കി വാങ്ങി ലക്ഷ്മി നക്ഷത്ര

സുധിയുടെ കുടുംബവുമായി ഏറ്റവും അടുത്ത് നില്‍ക്കുന്ന മറ്റൊരാളാണ് ലക്ഷ്മി നക്ഷത്ര. ഏറ്റവുമൊടുവില്‍, രേണുവിന്റെ വലിയൊരു ആഗ്രഹം സാധിച്ചു കൊടുത്ത വിശേഷം…

41 mins ago

ആൺകുട്ടിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി, ഓൺലൈൻ ​ഗെയിമെന്ന് സംശയം

തലശേരിയിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയെ മിഡിയും, ടോപ്പുമിട്ട് വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. മരണത്തിന് പിന്നിൽ ഓൺലൈൻ ഗെയിം ആണെന്ന…

1 hour ago

മരിച്ച ആൾക്ക് ജീവിച്ചിരിക്കുമ്പോൾ തന്നെ മൃതദേഹ ചിത്രങ്ങൾ പകർത്തുന്നത് വിലക്കാം, മരണവീട്ടിൽ മൊബൈൽ നിരോധിക്കാം

സമീപകാലത്തായി കണ്ടുവരുന്ന തീരെ നിലവാരമില്ലാത്ത മനഃസാക്ഷിയില്ലാത്ത പ്രവണതയാണ് മരണവീടുകളിലെ ക്യാമറക്കണ്ണുകൾ. ഉറ്റവരെ നഷ്ടപ്പെട്ട് ഹൃദയം തകർന്നവരെ പൊതിയുന്ന ക്യാമറകൾ. ഒട്ടും…

1 hour ago

പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ടു, അഭിഭാഷകയ്‌ക്കെതിരെ പരാതി

തിരുവനന്തപുരം : പോക്സോ പ്രതിക്ക് ജാമ്യം വാ​ഗ്ദാനം നൽകി രണ്ട് ലക്ഷം ആവശ്യപ്പെട്ട് ലീ​ഗൽ സർവീസസ് അതോറിറ്റി അഭിഭാഷക. അഭിഭാഷക…

2 hours ago