Home entertainment സീരിയലിലെ ആദ്യ രാത്രി സീൻ കണ്ട് ഭാര്യ മെസേജയച്ചിരുന്നു- ഷാനവാസ്

സീരിയലിലെ ആദ്യ രാത്രി സീൻ കണ്ട് ഭാര്യ മെസേജയച്ചിരുന്നു- ഷാനവാസ്

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ഷാനവാസ് എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന ഷാനു. കുങ്കുമപ്പൂവിലെ രുദ്രനായും, സീതയിലെ ഇന്ദ്രനായും മെല്ലാമെത്തി കുടുംബ പ്രേക്ഷകരുടെ മനംകവർന്ന താരമാണ് ഷാനവാസ്. സീതയിലെ ഇന്ദ്രനെ പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച സമയത്തായിരുന്നു പെട്ടെന്ന് സീത പരമ്പരയിൽ നിന്നും ഷാനവാസ് അപ്രതീക്ഷനാകുന്നത്.

മാർച്ച് 27 മുതൽ സീത പരമ്പരയുടെ രണ്ടാം ഭാ​ഗം പ്രേക്ഷകരിലേക്കെത്തും. സീതയുടെ വിശേഷങ്ങളും രണ്ടാം വരവിലെ പ്രത്യേകതകളെക്കുറിച്ചുമൊക്കെ പറഞ്ഞ് ഷാനവാസും സ്വാസികയും ഫ്‌ളവേഴ്‌സ് ഒരുകോടിയിലേക്കെത്തിയിരുന്നു. സീതയിലെ ആദ്യരാത്രി കണ്ട് ഭാര്യ മെസേജ് ചെയ്തതിനെക്കുറിച്ച് ഷാനവാസ് പറയുന്നതിങ്ങനെ. ഞങ്ങളിവിടെ അഭിനയിച്ചോണ്ടിരിക്കുന്നതിനിടയിലാണ് ആദ്യരാത്രി സീക്വൻസ് സംപ്രേഷണം ചെയ്തത്. ഭാര്യ അത് വീട്ടിൽ നിന്നും കണ്ടോണ്ടിരിക്കുകയാണ്. വാട്സാപിൽ വോയ്‌സ് മെസേജ് അയച്ചിരുന്നു. അയ്യട ഫസ്റ്റ് നൈറ്റ്, ഇങ്ങനെയാണോ ഫസ്റ്റ് നൈറ്റ്, കണ്ടാലും മതിയെന്നായിരുന്നു മെസേജ്.

ഉപ്പ ഗൾഫിലായിരുന്നു. അവിടെ വെച്ചായിരുന്നു മരിച്ചത്. അന്നത്തെക്കാലത്ത് ബോഡി ഇങ്ങോട്ട് കൊണ്ടുവരാൻ കുറേ ശ്രമിച്ചു. നടന്നില്ല. എട്ടൊൻപത് ദിവസമായപ്പോൾ അവിടത്തെ തന്നെ ഖബറടക്കി. ഉപ്പ മരിച്ച ശേഷം കുടുംബനാഥന്റെ റോൾ ഏറ്റെടുക്കേണ്ടി വന്നു. ഓട്ടോറിക്ഷ ഓടിക്കുന്നത് മാത്രമല്ല കൂലിപ്പണിക്കും വയറിംഗിന്റെ പണിക്കുമെല്ലാം പോയിട്ടുണ്ട്. കല്യാണത്തിന് വിളിച്ചില്ലല്ലോ, ഞങ്ങളെയൊന്നും ക്ഷണിച്ചില്ലല്ലോയെന്നൊക്കെയാണ് ആൾക്കാർ ചോദിക്കുന്നത്. ഇന്ദ്രൻ ഭർത്താവ് വന്നില്ലേയെന്നൊക്കെ പലരും എന്നോട് ചോദിച്ചിട്ടുണ്ടെന്നായിരുന്നു സ്വാസിക പറഞ്ഞത്.