entertainment

ഉറക്കമൊഴിച്ച് അഭിനയിച്ചിട്ടും ഡിപ്രഷന്‍ സ്റ്റാര്‍ എന്നാണ് വിളിക്കുന്നത്, വിഷമം തോന്നും- ഷെയ്ന്‍ നിഗം

ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നിവര്‍ ഒന്നിച്ച ‘ആര്‍ഡിഎക്‌സ്’ സിനിമയ്ക്ക് മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. ഓണം റിലീസ് ആയി എത്തിയ ചിത്രങ്ങളുടെ കൂട്ടത്തില്‍ മുന്‍പന്തിയില്‍ തന്നെയാണ് ആര്‍ഡിഎക്‌സ്. ഇതിനിടെ ഷെയ്ന്‍ നിഗം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

എത്ര കഷ്ടപ്പെട്ട് അഭിനയിച്ചാലും ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെയുള്ള ടാഗ് കാണുമ്പോള്‍ വിഷമം തേന്നാറുണ്ട് എന്നാണ് ഷെയ്ന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞത്. ചിത്രത്തെ കുറിച്ച് സംസാരിക്കുന്നതിനിടെയാണ് ഷെയ്ന്‍ ഇക്കാര്യത്തെ കുറിച്ചും സംസാരിച്ചത്.

ഫിസിക്കല്‍ എഫേര്‍ട്ടുള്ള സിനിമയാണ് എനിക്ക് ചെയ്യാന്‍ കുറച്ചു കൂടി നല്ലതെന്ന് തോന്നു. മറ്റേത് നമ്മളെ നന്നായി ഉള്‍വലിക്കും. പുറത്തേക്ക് ഇറങ്ങനോ ആള്‍ക്കാരെ കാണാനോ തോന്നാത്ത അവസ്ഥയായുണ്ടാകും. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ ആ പടത്തിനും ആ സിറ്റുവേഷന്‍സിനും ഓക്കെ ആണ്. എന്തൊക്കെ പറഞ്ഞാലും സിനിമ ജനങ്ങള്‍ക്ക് എന്റര്‍ടെയ്ന്‍മെന്റ് ആയിരിക്കണം. നമ്മള്‍ എത്ര എഫേര്‍ട്ട് എടുത്താലും ആളുകള്‍ നല്ലത് പറഞ്ഞാലും പ്രേക്ഷകര്‍ക്ക് വേണ്ടത് സന്തോമുള്ള പടങ്ങളാണ്. ഒരുപാട് എഫേര്‍ട്ട് എടുത്തിട്ടും ആളുകള്‍ ശ്രദ്ധില്ലല്ലോ എന്ന് തോന്നിയിട്ടുണ്ട്.

ഒരു പക്ഷേ അങ്ങനെ ചിന്തിക്കാന്‍ പാടില്ലായിരിക്കും. എന്നാലും ഡിപ്രഷന്‍ സ്റ്റാര്‍ എന്നൊക്കെ ചില ടാഗ് കാണുമ്പോള്‍, ഇത്രയൊക്കെ കഷ്ടപ്പെട്ട് ഉറക്കമൊഴിച്ച് അഭിനയിച്ചിട്ടും, ആളുകള്‍ ഭയങ്കര സില്ലിയായി പറയുമ്പോഴും വിഷമം തോന്നും. ചിലപ്പോള്‍ അതൊക്കെ ഇതിന്റെ ഭാഗമായിരിക്കാം” എന്നാണ് ഷെയ്ന്‍ പറഞ്ഞത്.

Karma News Network

Recent Posts

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

28 mins ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

43 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

51 mins ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

58 mins ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

1 hour ago

സംസ്ഥാനത്ത് തോരാതെ പെയ്യുന്ന മഴ, ഒഴുക്കിൽ പെട്ട് ഒരാളെ കാണാതായി, മരം പൊട്ടി വീണ് രണ്ടുപേർക്ക് പരിക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത മൂന്നുദിവസം അതിതീവ്ര മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും…

2 hours ago