entertainment

ചിന്തകളാണ് വലിയ പ്രശ്‌നങ്ങളിലേക്ക് ചാടിച്ചത്, ആറ് മാസം കടുത്ത ഡിപ്രഷനില്‍ ആയിപ്പോയി- ഷെയ്ന്‍ നിഗം

കൊച്ചി: നടന്മാരായ ഷെയ്ന്‍ നിഗത്തിനും ശ്രീനാഥ് ഭാസിയ്ക്കും മലയാള സിനിമ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു. ‘ആര്‍ഡിഎക്‌സ്’ എന്ന സിനിമയുടെ ലൊക്കേഷനിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഷെയ്ന്‍ നിഗത്തിന് വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതിന് പിന്നാലെ, തന്റെ ഭാഗം വിശദീകരിച്ച്‌ താരസംഘടനയായ അമ്മയെ സമീപിച്ചിരിക്കുകയാണ് ഷെയ്ന്‍.

ചിത്രത്തിന്റെ സെറ്റില്‍ നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് ബഹുമാനമില്ലാതെ സംസാരിച്ചതടക്കം താന്‍ നേരിട്ട പ്രശ്‌നങ്ങള്‍ താരസംഘടനയ്ക്ക് നല്‍കിയ കത്തില്‍ ഷെയ്ന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഷെയ്ന്‍ മുമ്ബ് നല്‍കിയൊരു അഭിമുഖത്തിലെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഒരു പരിധിയില്‍ കൂടുതല്‍ നമ്മള്‍ ഒന്നിനെ കുറിച്ചും ചിന്തിക്കാന്‍ പോകരുതെന്നും ചിന്തകളാണ് തന്നെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലേക്ക് ചാടിച്ചതെന്നും ഷെയ്ന്‍ പറയുന്നു.

ഷെയ്ന്‍ നിഗത്തിന്റെ വാക്കുകള്‍ ഇങ്ങനെ;

‘എന്ത് സംഭവിച്ചാലും തോറ്റ് കൊടുക്കില്ല എന്നൊരു വിഷന്‍ നമുക്ക് വേണം. ബാക്കിയെല്ലാം പടച്ചോനാണ്. ആ ധൈര്യം നമ്മുടെ ഉള്ളിലുണ്ടാവണം. ഒരു പരിധിയില്‍ കൂടുതല്‍ നമ്മള്‍ ഒന്നിനെ കുറിച്ചും ചിന്തിക്കാന്‍ പോകരുത്. ചിന്തിച്ചാല്‍ ഒരു അന്തവുമില്ല, ചിന്തിച്ചില്ലെങ്കില്‍ ഒരു കുന്തവുമില്ല. ചിന്തിച്ച്‌ കോംപ്ലിക്കേറ്റഡ് ആക്കരുത്. എന്നാല്‍ ആറ് മാസം ഞാന്‍ കടുത്ത ഡിപ്രഷനില്‍ ആയിരുന്നു. ചിന്തകളാണ് എന്നെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലേക്ക് ചാടിച്ചത്.

പക്ഷെ അവിടുന്ന് ഞാന്‍ ജീവിക്കുകയാണ്. ഞാന്‍ ഇതില്‍ നിന്നും എനിക്ക് ബോധം വരികയാണ്. പ്രശ്‌നങ്ങള്‍ക്ക് അതീതമായ ഒരു നമ്മളുണ്ട് നമ്മളില്‍ എല്ലാവരിലും. ആ ഒരു സൈലന്‍സ് ഉണ്ട്, അത് നമ്മള്‍ എല്ലാവരും കീപ് ചെയ്യുക. അതാണ് പടച്ചോന്‍ അതിനെ വിശ്വസിക്കാം. അതാണ് ഞാന്‍ മനസിലാക്കിയ സത്യം. അതിന് മതത്തിന്റെ പേരില്ല, കളറിന്റെ പേരില്ല, രാഷ്ട്രീയത്തിന്റെ പേരില്ല. അതില്‍ എല്ലാം ഒന്നാണ്. എല്ലാവരും ഒന്നാണ്, നമ്മള്‍ ആരെയും കൂടിയും കാണണ്ട കുറച്ചും കാണണ്ട.’
‘ചിന്തകളാണ് എന്നെ ഏറ്റവും വലിയ പ്രശ്‌നങ്ങളിലേക്ക് ചാടിച്ചത്, ആറ് മാസം കടുത്ത ഡിപ്രഷനില്‍ ആയിപ്പോയി’

Karma News Network

Recent Posts

ഇറാന്‍റെ ഇടക്കാല പ്രസിഡന്‍റായി മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു

ടെഹ്‌റാന്‍: ഇറാന്റെ ഇടക്കാല പ്രസിഡന്റായി നിലവിലെ ഒന്നാം വൈസ് പ്രസിഡന്റ് മുഹമ്മദ് മുഖ്ബറിനെ നിയമിച്ചു. പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍…

29 mins ago

ലോക്സഭാ തിരഞ്ഞെടുപ്പ്, അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു, 57.38% പോളിങ്ങ്

ന്യൂഡൽഹി ∙ ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് അവസാനിച്ചു. വൈകിട്ട് 7 വരെയുള്ള കണക്കനുസരിച്ച് 57.38% പോളിങ്ങാണു രേഖപ്പെടുത്തിയത്. ആറ്…

53 mins ago

20 പേരെ ഇറാനിലേക്ക് കടത്തി, അവയവക്കടത്ത് കേസിൽ സാബിത്ത് നാസർ കുറ്റം സമ്മതിച്ചു

എറണാകുളം: അവയവക്കടത്ത് കേസിൽ പ്രതി സാബിത്ത് നാസർ കുറ്റം സമ്മതിച്ചതായി പൊലീസ്. സാമ്പത്തിക ലാഭത്തിനായി പ്രതി ഇരകളെ സ്വാധീനിച്ച് അവയവ…

2 hours ago

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

2 hours ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

3 hours ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

3 hours ago