Categories: entertainmenttrending

മന്ത്രിസ്ഥാനം ചോദിച്ചല്ല സമരം, രാജ്യത്തെ ഭാവി ചാമ്പ്യൻമാർക്ക് കൂടി വേണ്ടിയാണ്- ഷെയ്ൻ നിഗം

ബ്രിജ് ഭൂഷൺ സിംഗിനെതിരെ ലൈംഗീകാരോപണത്തിൽ നടപടിയെടുക്കാത്തതിൽ പ്രതിഷേധിക്കുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി നടൻ ഷെയ്ൻ നിഗം. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയാണ് ഷെയ്ൻ താരങ്ങൾക്ക് പിന്തുണയറിയിച്ചത്. ഫെഡറേഷൻ പിരിച്ച് വിടുക ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുമായി താരങ്ങൾ പ്രതിഷേധം തുടരുകയാണ് .മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം , രാജ്യത്തെ ഭാവിചാമ്പ്യൻമാർക്കു കൂടി വേണ്ടിയാണെന്നും ഷെയ്ൻ ഓർമിപ്പിച്ചു.

ഫെയ്സ്ബുക്ക് പോസ്റ്റിൻറെ പൂർണരൂപം:

ഇനിയും കഥയറിയാത്തവർക്കായി ..ഫോട്ടോയിൽ കുത്തിയിരുന്ന് കരയുന്ന ഇവരാണ് വിനേഷ് ഫോഗാട്ട് എന്ന രാജ്യത്തിന്റെ അഭിമാനമായ ഗുസ്തി ചാമ്പ്യൻ . 2014 കോമൺവെൽത്തിൽ ഫ്രീസ്റ്റൽ ഗുസ്തിയിൽ സ്വർണ്ണ മെഡലിസ്റ്റാണ് . 2016 ലെ അർജ്ജുനയും 2020 ലെ ഖേൽരത്ന പുരസ്ക്കാരുവും നൽകി രാജ്യം ആദരിച്ചവർ , അമീർഖാന്റെ കോടികൾ വാരിയ ബ്ലോക്ക്ബസ്റ്റർ ചിത്രം ദംഗലിലെ യഥാർത്ഥ നായകൻ ദ്രോണാചാര്യ പുരസ്ക്കാര ജേതാവ് സാക്ഷാൽ മഹാവീർ സിംഗ് ഫോഗാട്ടിന്റെ സഹോദരി പുത്രി . ആ കഥയിയിലെ യഥാർത്ഥ ഹീറോയിനുകളായ നമ്മുടെ ഗുസ്തിതാരങ്ങൾ ഗീതാഫോഗാട്ടിന്റേയും , ബബിത കുമാരി ഫോഗാട്ടിന്റയും കസിൻ സിസ്റ്റർ . ഇല്ലായ്മകളോടും പലവിധ വെല്ലുവിളികളോടും പോരാടി ജയിച്ച് തന്റേതായ സ്ഥാനം നേടി രാജ്യത്തിന് അഭിമാനമായ താരം .

സാക്ഷി മാലിക്ക് :-2014 കോമൺവെൽത്തിൽ ഗുസ്തിയിൽ വെള്ളി മെഡൽ , 2016 റിയോ ഒളിമ്പിക്സിൽ വെങ്കലം നേടിയതോടെ ഗുസ്തിയിൽ മെഡൽ ജേതാവായ ആദ്യ ഇന്ത്യൻ വനിതാ താരം. 2016ൽ ഖേൽരത്നയും 2017 ൽ പദ്മശ്രീ പുരസ്ക്കാരവും നേടിയ താരം . ബജ്രംഗ് പുനിയ :-അർജുന , പത്മശ്രീ , ഖേൽരത്ന അവാർഡുകൾ നൽകി രാജ്യം ആദരിച്ച 2020ഒളിബിക്സ് മെഡൽ ജേധാവും , ലോക ഗുസ്തി ചാമ്പ്യൻഷിപ്പിൽ 4 മെഡലുകൾ നേടിയ ഒരേയൊരു ഇന്ത്യൻ ഗുസ്തി താരം .ബ്രിജ് ഭൂഷൺ ശരൺ സിംഗ് :-

.റസലിങ്ങ് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് .2023 ജനുവരിയിൽ … വിനേഷ് ഫോഗട്ട് , സാക്ഷി മാലിക് , അൻഷു മാലിക് , ബജ്‌റംഗ് പുനിയ എന്നിവരുൾപ്പടെയുള ഇന്ത്യൻ ഗുസ്തി താരങ്ങൾ റസ്‌ലിംഗ് ഫെഡറേഷൻ ഓഫ് ഇന്ത്യ പ്രസിഡന്റ് ബ്രിജ് ഭൂഷൺ ശരൺ സിങ്ങും അതിന്റെ പരിശീലകരും കായിക താരങ്ങളെ ( പ്രായപൂർത്തിയാവാത്ത താരത്തെ ഉൾപ്പടെ ) ലൈംഗികമായി ഉപദ്രവിച്ചു എന്ന് പരാതി ഉന്നയിക്കുകയും, 7 താരങ്ങൾ ഡൽഹി പോലീസിൽ പരാതി നൽകുകയുണ്ടായി , യാതൊരു വിധ നടപടികളും ഉണ്ടാവാത്തതിനെ തുടർന്ന് പ്രതിഷേധവുമായി തെരുവിലയ്ക്ക് ഇറങ്ങുകയും ചെയ്തു .

ഇന്നലെ :- നീതികിട്ടാൻ തെരുവിലിറങ്ങി പോരാടിയവരെ , ഒട്ടനവധി കരുത്തരായ മത്സരാർത്ഥിളെ റിങ്ങിൽ മലർത്തിയടിച്ച് രാജ്യത്തിന്റെ അഭിമാന താരങ്ങളായവരെ പോലീസിനെ ഉപയോഗിച്ച് വലിച്ചിഴച്ചും മർദ്ദിച്ചും അറസ്റ്റ് ചെയ്തു നീക്കുകയും 700 ഓളം പേർക്കെതിരെ കേസെടുക്കുകയും ചെയ്തു . ഫെഡറേഷൻ പിരിച്ച് വിടുക ബ്രിജ് ഭൂഷനെ അറസ്റ്റ് ചെയ്യുക എന്നീ ആവശ്യങ്ങളുമായി താരങ്ങൾ പ്രതിഷേധം തുടരുകയാണ് . മന്ത്രിസ്ഥാനമോ എംപി സ്ഥാനമോ മറ്റ് സ്ഥാനമാനങ്ങളോ ചോദിച്ചല്ല അവരുടെ സമരം , രാജ്യത്തെ ഭാവിചാമ്പ്യൻമാർക്കു കൂടി വേണ്ടിയാണ് .

Karma News Network

Recent Posts

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

10 mins ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

9 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

10 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

11 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

11 hours ago