മലയാളികളുടെ പ്രീയപ്പെട്ട താരങ്ങളായിരുന്നു ശ്രീനാഥും ശാന്തി കൃഷ്ണയും. മമ്മൂട്ടിയുടേയും മോഹൻലാലിന്റെയും നായികയായി നിറഞ്ഞു നിന്നിരുന്ന ശാന്തി കൃഷ്ണ ഇടയ്ക്ക് സിനിമയിൽ നിന്നും അപ്രത്യക്ഷമാവുകയായിരുന്നു. നിവിൻ പോളി ചിത്രമായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേളയിലൂടെയാണ് താരം അടുത്തിടെ തിരിച്ചെത്തിയിരുന്നു.
ശ്രീനാഥുമായി ബന്ധം പിരിഞ്ഞ ശേഷം രണ്ടാമതും വിവാഹം കഴിച്ച ശാന്തി കൃഷ്ണയുടെ രണ്ടാം വിവാഹ ബന്ധവും ഇടക്ക് വെച്ച് പിരിഞ്ഞിരുന്നു. ശ്രീനാഥുമായുള്ള ബന്ധം പിരിയാനുള്ള കാരണം വെളിപ്പെടുത്തി ശാന്തികൃഷ്ണ ഇപ്പോൾ രംഗത്ത് വന്നിരിക്കുകയാണ്. 1984 ലാണ് പ്രണയിച്ചു വിവാഹം കഴിച്ചു എങ്കിലും 12 വർഷത്തിന് ശേഷം ബന്ധം പിരിഞ്ഞു.ശ്രീനാഥിന് നല്ല ഈഗോ ഉണ്ടായിരുന്നുവെന്നും സിനിമയിൽ താനും മറ്റൊരു നടനുമായി ബന്ധം ഉണ്ടെന്നുള്ള ഗോസ്സിപ്പുമാണ് ബന്ധം വേർപിരിയാൻ ഉള്ള കാരണമെന്ന് ശാന്തി പറയുന്നു. ആ നടനോട് ഒപ്പം പാടാനും സംഗീതത്തെ കുറിച് സംസാരിക്കാനും തുടങ്ങിയപ്പോൾ കൂടുതൽ ഗോസിപ്പുകൾ പടർന്നു.
വിവാഹ ശേഷം അവസരങ്ങൾ വന്നപ്പോൾ നീ എന്തിനാണ് അഭിനയിക്കാൻ പോകുന്നതെന്ന് ചോദിക്കുമായിരുന്നു. അദ്ദേഹത്തിനൊപ്പം ഒരു ഗ്രാമത്തിലേയ്ക്ക് മാറി. ഇതോടെ സിനിമയിൽ നിന്ന് ആർക്കും ബന്ധപ്പെടാൻ പോലും കഴിഞ്ഞില്ല. താനും പതിയെ സിനിമ മറന്നു. ഇതിനിടെ ശാന്തി സിനിമയിലേയ്ക്കില്ലേയെന്ന് ചോദിച്ചവരോട് അവൾക്ക് താൽപ്പര്യമില്ലെന്ന് ശ്രീനാഥ് പറഞ്ഞുവെന്നും ശാന്തി കൃഷ്ണ പറയുന്നു.
സിയോൾ : ഉത്തര കൊറിയയിൽ നിന്ന് ദക്ഷിണ കൊറിയയിലേക്കുള്ള മാലിന്യ ബലൂണാക്രമണം തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസത്തിനിടെ മാത്രം 100ഓളം…
ന്യൂഡല്‍ഹി: ഈ ഓഫീസിൽ ദൈവനിയോഗം പോലെയെത്തിയെന്ന് 66-ാം പിറന്നാൾ ദിനത്തിൽ കേന്ദ്രമന്ത്രിയും നടനുമായ സുരേഷ് ഗോപി. കേരള ഹൗസിലേക്ക് രാവിലെതന്നെ…
കൊച്ചി : വീണ്ടും ഹൈക്കോടതിയുടെ വിർശനം ഏറ്റുവാങ്ങി പോലീസ് സേന. ആലത്തൂരിൽ അഭിഭാഷകനോട് പോലീസ് മോശമായി പെരുമാറിയ സംഭവത്തിലെ കോടതിയലക്ഷ്യ…
ശ്രീനഗർ: ജമ്മു കശ്മീരിലെ ദോഡ ജില്ലയിൽ സുരക്ഷാസേനയും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ വധിച്ചു. ഈ മാസം 11നും…
തിരുവല്ല : ബാർ പരിസരത്ത് തമ്മിൽത്തല്ല് . ബാറിനുള്ളിൽ ഉണ്ടായ തർക്കമാണ് പുറത്ത് തമ്മിലടിയിൽ കലാശിച്ചത്. തിരുവല്ല വളഞ്ഞവട്ടം ഇന്ദ്രപ്രസ്ഥ…
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രയ്ക്കിടെ ബര്‍ത്ത് പൊട്ടി വീണ് യുവാവ് മരിച്ച വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി റെയിൽവേ. ബര്‍ത്ത് പൊട്ടി വീണല്ല…