മറ്റുള്ളവരെ കണ്ടറിഞ്ഞ് സഹായിക്കുന്ന താരമാണ് ദിലീപ്. ദിലീപ് ജയിലിലായ 85ദിവസം വരുമാനം നിലച്ച് ദുരിതം അനുഭവിച്ച ഒരു കുടുംബത്തെ കുറിച്ച് സംവിധായകൻ ശാന്തിവിള ദിനേശ് പറഞ്ഞ ചില കാര്യങ്ങളാണ് വൈറലാവുന്നത്.
ജാക്ക് ആൻഡ് ഡാനിയേൽ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് ഇക്കാര്യം ഞാൻ അറിഞ്ഞത്. ഞാനും മേക്കപ്പ് ആർട്ടിസ്റ്റ് പട്ടണം റഷീദും വയനാട് വരെ പോകാൻ സെറ്റിൽ നിന്നും ഒരു കാറിൽ കയറി. ഒരു ഇന്നോവ കാർ ആയിരുന്നു അത്. കയറിയതും കാറിന്റെ ഡ്രൈവർ സംസാരം ആരംഭിച്ചു. കാർ ദിലീപിന്റെ ഉടമസ്ഥതയിലുള്ളതാണ്.
സെറ്റുകളിൽ ഓടിക്കിട്ടുന്നതാണ് വരുമാനം. ഒരു ദിവസം മുഴുവൻ ഓടി കഴിയുമ്പോൾ കിട്ടുന്ന ആ വരുമാനം ചെന്നെത്തുന്നത് മറ്റൊരു നടന്റെ കുടുംബത്തിലേക്കാണ്. നടൻ കൊച്ചിൻ ഹനീഫയുടെ വീട്ടിലേക്കാണ് ആ പണം എത്തുക. വർഷങ്ങളായി തുടരുന്ന കീഴ്വഴക്കമാണിത്. ദിലീപ് കേസിന്റെ പേരിൽ ജയിലിലായ 85 ദിവസവും ആ കാർ ഓടിയില്ല.
അത്രയും നാൾ ആ വീട്ടിൽ വരുമാനം എത്തിയില്ലെന്ന് ഡ്രൈവർ പറഞ്ഞു. പിന്നീട് ജയിലിൽ നിന്നും പുറത്തിറങ്ങിയ ദിലീപ് മൂന്ന് ലക്ഷത്തോളം രൂപ ചിലവിട്ട് ആ കാർ നന്നാക്കിയെടുത്തു. കാർ ഓടിത്തുടങ്ങി. കൊച്ചിൻ ഹനീഫയുടേത് ഭാര്യയും രണ്ട് പെൺമക്കളും അടങ്ങുന്ന കുടുംബമാണ്.
ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…
മലപ്പുറം: ജില്ലയിൽ ഷിഗല്ല രോഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള…
ഇന്ന് ജൂലൈ 1. രാജ്യത്ത് ഇന്ന് മുതൽ പുതിയ ക്രിമിനൽ നിയമം നിലവിൽ വരികയാണ്. കേന്ദ്ര സർക്കാർ കൊണ്ടുവന്ന ഈ…
തിരുവനന്തപുരം: ഉപരിപഠനത്തിന് യോഗ്യത നേടുന്നവര്‍ക്ക് എഴുതാനും വായിക്കാനും അറിയില്ലെന്ന പരാമര്‍ശത്തില്‍ സജി ചെറിയാനെതിരെ കെഎസ്യു. സജി ചെറിയാന് വിദ്യാര്‍ത്ഥികളെ അപമാനിച്ചെന്നും…
കൊൽക്കത്ത : പശ്ചിമബംഗാളിൽ നടുറോഡിൽ മുസ്ലീം യുവതിയെ തല്ലിച്ചതച്ച് തൃണമൂൽ ഗുണ്ടകൾ. വീഡിയോ വൈറലായിട്ടും നിഷ്ക്രിയത്വം പാലിച്ച ബംഗാൾ സർക്കാരിനെതിരെ…