entertainment

ആന്റണി പെപ്പെയും നീരജ് മാധവും സെറ്റില്‍ കാണിച്ചതും കൂടെ എഴുതിക്കൊടുക്കേണ്ടതായിരുന്നു, നടന്‍മാര്‍ക്കെതിരെ ആരോപണങ്ങളുമായി ശാന്തിവിള ദിനേശ്

ആന്റണി വര്‍ഗീസ്, നീരജ് മാധവ് എന്നീ നടന്‍മാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് ശാന്തിവിള ദിനേശ് രംഗത്ത്. നിര്‍മ്മാതാവ് സോഫിയ പോള്‍ ഷെയ്ന്‍ നിഗത്തിനെതിരെ ഉന്നയിച്ച പരാതി ന്യായമാണ്. പക്ഷെ മറ്റ് നടന്‍മാര്‍ കാണിച്ചതിനെ കുറിച്ചും തുറന്നു പറയാമായിരുന്നുവെന്ന് സംവിധായകന്‍ ശാന്തിവിള ദിനേശ് പറയുന്നു.

സോഫിയ പോളിന്റെ സെറ്റില്‍ ഷെയ്ന്‍ നിഗത്തിനെതിരെ മാത്രമേ പരാതി വന്നിട്ടുള്ളൂ. സോഫിയ ചെയ്തത് തെറ്റാണെന്ന് ഞാന്‍ പറയും. കാരണം, ആന്റണി പെപ്പെയും നീരജ് മാധവും സെറ്റില്‍ കാണിച്ചതും കൂടെ എഴുതിക്കൊടുക്കേണ്ട തായിരുന്നു. ഷെയ്‌നിനെ മാത്രം കൗണ്ടര്‍ ചെയ്തതില്‍ എനിക്ക് യോജിപ്പില്ല. കാരണം ഈ മൂന്ന് പേരും കഴിയുന്ന രീതിയില്‍ തലവേദന ഉണ്ടാക്കി എന്നത് സത്യമാണ്. -ശാന്തിവിള ദിനേശ് പറഞ്ഞു.

ഡേറ്റും തന്നിട്ട് വെബ് സീരീസിലേക്ക് പോയ നീരജ് മാധവനെതിരെ രഞ്ജിത്തിന് പരാതി കൊടുത്തിട്ടില്ല. സെറ്റില്‍ ഉഴിച്ചിലും പിഴിച്ചിലിനും ആള്‍ക്കാരെ കൊണ്ടു വരുന്നവർ. എനിക്ക് ഈസ്റ്ററിന് വീട്ടില്‍ പോവാന്‍ പറ്റിയില്ല എന്ന് പറഞ്ഞ് സെറ്റില്‍ പ്രശ്‌നമുണ്ടാക്കിയ ആന്റണി പെപ്പെ. ഇവരുടെയൊക്കെ പേരെഴുതി കൊടുക്കണമായിരുന്നു. പറയാന്‍ തുടങ്ങിയാല്‍ ഒരുപാടുണ്ട്. ഫൈറ്റ് ചെയ്ത് ക്ഷീണിച്ചെന്നാണ് ഷെയ്ന്‍ നിഗം പറയുന്നത്. ഷൂട്ട് കണ്ടവര്‍ പറയുന്നത് സര്‍വത്ര ഡ്യൂപ്പ് ആയിരുന്നു എന്നാണ്. അപ്പോൾ ആനയുടെ കൊമ്പിലും ക്രെയ്‌നിലും ഒക്കെ തൂങ്ങിയ ജയന്‍ എവിടെ നില്‍ക്കുന്നു – ശാന്തിവിള ദിനേശ് ചോദിക്കുന്നു.

എഗ്രിമെന്റ് വെക്കുന്നത് എന്നെ കുരുക്കാനാണ് എന്നാണ് ശ്രീനാഥ് ഭാസി പറയുന്നത്. കാരണം ആരില്‍ നിന്ന് അഡ്വാന്‍സ് വാങ്ങുന്നു, ആരുടെ പടത്തില്‍ അഭിനയിക്കുന്നു എന്നൊന്നും ബോധമില്ലാത്ത് കൊണ്ട് എഗ്രിമെന്റ് വെച്ചാല്‍ കുരുങ്ങിപ്പോവും എന്ന് ഉറപ്പാണ് – ശാന്തിവിള ദിനേശ് പറഞ്ഞു.

Karma News Network

Recent Posts

രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി

കൊച്ചി: കേരളത്തിലേക്ക ലഹരിമരുന്ന് എത്തിക്കുന്ന സംഘത്തിലെ പ്രധാന കണ്ണിയായ പ്രതി കോടതിവളപ്പിൽ അക്രമാസക്തനായി. ബെംഗളൂരുവിൽ നിന്ന് കഴിഞ്ഞദിവസം പിടികൂടിയ കോംഗോ…

1 min ago

ജൂണ്‍ നാലിന് ശേഷം ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ല, അമിത് ഷാ

ഹിസാര്‍: ജൂണ്‍ നാലിന് ശേഷം രാഹുല്‍ ബാബയ്ക്ക് കോണ്‍ഗ്രസിനെ കണ്ടുപിടിക്കാനുള്ള യാത്ര നടത്തേണ്ടിവരും, ബൈനോക്കുലറില്‍പോലും കോണ്‍ഗ്രസിനെ കാണില്ലായെന്ന് ആഭ്യന്തര മന്ത്രി…

44 mins ago

പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രഹസനം, കേസെടുത്ത് വനംവകുപ്പ്

പത്തനംതിട്ട : പെരുമ്പാമ്പിനെ ശരീരത്തില്‍ ചുറ്റി പ്രദര്‍ശനം നടത്തിയ യുവാവിനെതിരേ വനംവകുപ്പ് കേസെടുത്തു. റോഡരികിലെ ഓവുചാലില്‍നിന്ന് പിടികൂടിയ പെരുമ്പാമ്പിനെയാണ് അടൂര്‍…

60 mins ago

നിമിഷ പ്രിയ മോചനം അട്ടിമറിക്കാൻ നീക്കം,മുന്നിട്ടിറങ്ങിയവരെ അപമാനിക്കുന്നു

വധ ശിക്ഷ കാത്ത് യമൻ ജയിലിൽ കഴിയുന്ന മലയാളി നേഴ്സ് നിമിഷ പ്രിയ യെ രക്ഷിക്കാൻ നടത്തുന്ന നീക്കങ്ങൾ അട്ടിമറിക്കാൻ…

1 hour ago

ഇടുക്കിയിലും വെസ്റ്റ് നൈൽ പനി; ചികിത്സയിലിരിക്കെ യുവാവ് മരിച്ചു

ഇടുക്കി: വെസ്റ്റ് നൈൽ പനി ബാധിച്ച് ആശുപത്രിയിൽ കിത്സയിലിരുന്നയാൾ മരിച്ചു. ഇടുക്കി മണിയാറൻകുടി സ്വദേശി വിജയകുമാർ (24) ആണ് മരിച്ചത്.…

1 hour ago

ഇബ്രാഹിം റെയ്സിയുടെ മരണം, Happy World Helicopter Day! എന്ന് ഇറാനിയൻ മാദ്ധ്യമപ്രവർത്തക, ആഘോഷമാക്കി ഒരു വിഭാ​ഗമാളുകൾ

ടെഹ്റാൻ: ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്സിയുടെ മരണത്തിൽ ദുരൂഹതകൾ ഉയരവെ അദ്ദേഹത്തിന്റെ മരണം ആഘോഷമാക്കി ഒരുവിഭാ​ഗമാളുകൾ. വിദേശരാജ്യങ്ങളിൽ കഴിയുന്ന ചില…

1 hour ago