entertainment

മദ്യപിച്ച് ബോധമില്ലാതെ പ്രമുഖ നടൻ ഒപ്പിച്ച പണി പറഞ്ഞു ശാന്തിവിള ദിനേശ്, ഇങ്ങനെ ഉള്ള നടന്മാരും ഉണ്ടായിരുന്നു

സിനിമ സെറ്റിലെ യുവതാരങ്ങളുടെ പെരുമാറ്റവും അച്ചടക്കമില്ലയ്മയും മലയാള സിനിമ ലോകത്ത് ഏറെ ചർച്ചകൾക്ക് ഇടയാക്കിയിരിക്കുകയാണ്. പല യുവതാരങ്ങൾ ക്കുമെതിരെ വിമർശനങ്ങളുമായി നിർമാതാക്കളും നടന്മാരുമൊക്കെ രംഗത്തെത്തുകയും ചെയ്തു. മുൻപ് സെറ്റുകളിൽ മദ്യപാനം മാത്രമായിരുന്നു ഉണ്ടായിരുന്നതെങ്കിൽ ഇന്ന് ലഹരി ഉപയോഗവും നടക്കുന്നു എന്നാണ് പലരും ആരോപിക്കുന്നത്.

നിരവധി സിനിമകളിൽ അസിസ്റ്റന്റ് ഡയറക്ടറായും മറ്റും പ്രവർത്തിച്ചിട്ടുള്ള ശാന്തിവിള ദിനേശ് മലയാള സിനിമയുടെ പിന്നണിയിലെ പല രഹസ്യങ്ങളും പലപ്പോഴും തുറന്നടിച്ചിട്ടുണ്ട്. തിലകൻ, എം ജി സോമൻ, മധു തുടങ്ങിയവരു ടെയൊക്കെ മദ്യപാന ശീലത്തെ കുറിച്ചൊക്കെ ശാന്തിവിള ദിനേശ് നേരത്തെ പറഞ്ഞിട്ടുണ്ട്. എന്നാൽ ഈ താരങ്ങൾ ആരും തന്നെ സെറ്റിൽ മദ്യപിച്ചെത്തി പ്രശ്‌നങ്ങൾ ഉണ്ടാക്കിയിട്ടില്ലെന്ന് പറയുകയാണ് ഇപ്പോൾ ശാന്തിവിള ദിനേശ്.

പഴയ താരങ്ങൾ എല്ലാം തന്നെ ചെയ്യുന്ന ജോലിയോട് പ്രഫഷണൽ എത്തിക്സ് കാണിച്ചിരുന്നവരാണ്. അവരുടെ സ്വകാര്യമായ കാര്യങ്ങളൊന്നും ക്യാമറയ്ക്ക് മുന്നിലേക്ക് കൊണ്ടുവരാൻ ഇഷ്ടപ്പെടാത്തവരായിരുന്നു. മുൻപ് മാസ്റ്റർ ബിൻ ചാനലിന് നൽകിയ ഒരു അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞിരുന്നത്. സെറ്റിൽ മദ്യപിച്ചെത്തിയ ഒരു നടനുമായി ബന്ധപ്പെട്ട രസകരമായ ഒരു സംഭവവും ശാന്തിവിള ദിനേശ് ഇതിനിടെ പങ്കുവെക്കുകയുണ്ടായി.

മദ്യപിച്ചു സെറ്റിൽ കുഴപ്പമുണ്ടാകുന്ന സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. എന്നാൽ ചിരിച്ചു മണ്ണുകപ്പുന്ന ഒരുപാട് സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. ‘മരിച്ചു പോയ വലിയൊരു നടൻ, നന്നായി മദ്യപിക്കുന്ന ആളായിരുന്നു. പുള്ളി ഒരു ദിവസം രാവിലെ ഓട്ടോയ്ക്ക് തിരുവനന്തപുരത്തെ ഹോട്ടലിൽ വന്നിറങ്ങി. പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അദ്ദേഹത്തെ കാത്ത് നിൽക്കുകയായിരുന്നു. അയാളോട് ഓട്ടോയുടെ കാശ് കൊടുത്തേക്കാൻ പറഞ്ഞു. അന്ന് തമ്പാനൂർ റയിൽവേ സ്റ്റേഷനിൽ നിന്ന് ഹോട്ടലിലേക്ക് അഞ്ച് രൂപ, കൂടിപ്പോയാൽ ഒരു പത്ത് രൂപ. അത്രയും കൊടുത്താൽ മതിയായിരുന്നു.

പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഓട്ടോക്കാരനോട് ചോദിച്ചപ്പോൾ അറുനൂറ്റി എത്രയോ രൂപയെന്നാണ് പറഞ്ഞത്. അയാൾ ഞെട്ടിപ്പോയി. തമ്പാനൂരിൽ നിന്ന് ഇവിടെ വരെ വരാൻ ഇത്രയുമോ എന്ന് ചോദിച്ചു. ഇന്നലെ രാത്രി കോട്ടയത്ത് നിന്ന് കയറിയതാ ണെന്ന് ഓട്ടോക്കാരൻ മറുപടി പറഞ്ഞു. വെള്ളമടിച്ച് ഓട്ടോയിൽ കയറിയിരുന്ന് പോകാമെന്ന് പറഞ്ഞു. അങ്ങനെ ഓട്ടോക്കാണ് തിരുവനന്തപുരം വരെ വന്നത്. വളരെ സീരിയസായ നടനാണ്’ അങ്ങനെയുള്ള ആളുകളൊക്കെ ഉണ്ടെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു.

പക്ഷേ ഇവർ ആരും ഷൂട്ടിങ് സ്ഥലത്ത് ഇന്നുവരെ മദ്യപിച്ച് ബോർ പരിപാടികൾ കാണിച്ചിട്ടില്ല. ആരും കാണിക്കില്ല. അവരെല്ലാം പ്രൊഫഷണൽ എത്തിക്‌സ് ഉള്ളവരായിരുന്നു. അവരുടെ സ്വകാര്യമായ ഒരു കാര്യങ്ങളും ക്യാമറയ്ക്ക് മുന്നിൽ കാണിക്കില്ല. അങ്ങനെ ഉള്ളവരായിരുന്നു, സെറ്റിൽ എപ്പോഴും മദ്യപിച്ച് എത്തിയിരുന്നവരാണ് തിലകനും എം ജി സോമനും എന്നൊക്കെ ശാന്തിവിള ദിനേശ് മുൻപ് പറഞ്ഞിരുന്നു. രാവിലെ ചായ കുടിക്കുന്ന പോലെയാണ് എം ജി സോമൻ മദ്യം കഴിച്ചിരുന്നത്. ആ മദ്യപാനമാണ് അദ്ദേഹത്തിന്റെ ജീവനെടുക്കുന്നത് – എന്നാണ് ശാന്തിവിള ദിനേശ് പറഞ്ഞത്. ഒരു കാലത്ത് മദ്യപിച്ചു രണ്ടു ദിവസമൊക്കെ ഹോട്ടൽ മുറിയിൽ ബോധമില്ലാതെ കിടക്കുന്ന ഒരാളായിരുന്നു നടൻ മധുവെന്ന് ശാന്തിവിള ദിനേശ് പറഞ്ഞിട്ടുണ്ട്.

Karma News Network

Recent Posts

ചക്രവാതച്ചുഴി, ഇന്ന് 5 ജില്ലകളിൽ യെല്ലോ, നാളെ ഓറഞ്ച് അലർ

തിരുവനന്തപുരം: വരും ദിവസങ്ങളിൽ അതിശക്തമായ മഴയ്ക്ക് മുന്നറിയിപ്പ് നിലനിൽക്കെ കേരളത്തിൽ ഇന്ന് വ്യാപക മഴയ്ക്ക് സാധ്യത. വിവിധ ജില്ലകളിൽ ഇന്ന്…

4 mins ago

അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകം, സസ്പെൻഷൻ ആത്മവീര്യം തകർക്കും’ കെജിഎംസിടിഎ

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അവയവം മാറി ശസ്ത്രക്രിയ ചെയ്‌തെന്ന വാര്‍ത്ത തെറ്റിദ്ധാരണാജനകമെന്ന് കെജിഎംസിടിഎ. ആശുപത്രിയില്‍ ആറാം വിരല്‍ നീക്കം…

8 hours ago

ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്, 243 പേര്‍ അറസ്റ്റിൽ, 53 പേർ കരുതൽ തടങ്കലിൽ

തിരുവനന്തപുരം: ഗുണ്ടകൾക്കെതിരെ സംസ്ഥാന വ്യാപക നടപടിയുമായി കേരള പൊലീസ്. ഇന്ന് നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ 301 ​ഗുണ്ടകൾക്കെതിരെയാണ് നടപടി സ്വീകരിച്ചത്.…

9 hours ago

പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന, 4 മണിക്കൂറിൽ പിടിച്ചെടുത്തത് 200 കിലോ നിരോധിത പുകയില ഉത്പന്നങ്ങൾ

കൊച്ചി: പെരുമ്പാവൂരിൽ എക്‌സൈസിന്റെ മിന്നൽ പരിശോധന. പെരുമ്പാവൂർ ടൌൺ, വൈകിട്ട് 4 മണിമുതൽ രാത്രി 8 മണി വരെ നീണ്ട…

10 hours ago

രാജ്യത്തെ ഭരിക്കുക എന്നത് വായിൽ വെള്ളിക്കരണ്ടിയുമായി ജനിച്ചവർക്ക് പരീക്ഷിക്കാൻ പറ്റിയ കളിയല്ല, രൂക്ഷ വിമർശനവുമായി മോദി

ന്യൂഡൽഹി: കൊട്ടരങ്ങളിൽ ജനിച്ച രാജകുമാരന്മാർക്ക് കഠിനാധ്വാനം ചെയ്ത് ശീലമില്ല. സമാജ്‍വാദിയിലെയും കോൺഗ്രസിലെയും രാജകുമാരന്മാർക്ക് രാജ്യത്തിന്റെ വികസനമെന്നാൽ കുട്ടിക്കളിയാണ്. രാഹുൽഗാന്ധിയേയും അഖിലേഷ്…

10 hours ago

മഴ തകർത്തു, വീണ്ടും വെള്ളത്തിൽ മുങ്ങി തലസ്ഥാനം

തിരുവനന്തപുരം : മണിക്കൂറുകളോളം മഴ നിന്ന് പെയ്‌തതോടെ തലസ്ഥാനനഗരത്തില്‍ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ഉച്ചയ്‌ക്ക് ശേഷം മൂന്നു മുതല്‍ നാല്…

10 hours ago