Categories: more

വിവാഹ ബന്ധം ശത്രുതയ്ക്ക് കാരണമല്ലെന്ന് നീനുവിന്റെ പിതാവ്‌

കോട്ടയം: കെവിന്റെ മരണവുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന് നീനുവിന്റെ പിതാവ് ചാക്കോയും സഹോദരന്‍ ഷാനുവും. കെവിന്‍ മകളെയാണ് വിവാഹം കഴിച്ചിരിക്കുന്നതെന്നും വിവാഹ ബന്ധം ശത്രുതയ്ക്ക് കാരണമല്ലെന്നും ചാക്കോ പറഞ്ഞു. ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്നും ഷാനും ചാക്കോയും പറയുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് ഇരുവരും ഇക്കാര്യം പറഞ്ഞത്.

നീനുവിന്റെ അച്ഛന്‍ ചാക്കോ അമ്മ രഹ്ന ഉള്‍പ്പെടെ 14 പേരാണ് കേസിലെ പ്രതികള്‍. ചാക്കോയ്ക്കും രഹ്നയ്ക്കും ഗൂഢാലോചനയില്‍ പങ്കെന്ന് വ്യക്തമായതോടെയാണ് ഇവരെയും പ്രതിപ്പട്ടികയിലേക്ക് ചേര്‍ക്കുന്നത്. കെവിനെ അക്രമിച്ചത് ഇവരുടെ നിര്‍ദേശ പ്രകാരമാണോയെന്ന് അന്വേഷിക്കുന്നുണ്ട്.

കണ്ണൂര്‍ കരിക്കോട്ടക്കരി സ്റ്റേഷനിലാണ് ഇരുവരും കീഴടങ്ങിയത്. ചാക്കോയും ഷാനുവും ബംഗളൂരുവിലായിരുന്നു ഒളിവില്‍ കഴിഞ്ഞത്. പ്രതികളുടെ പാസ് പോര്‍ട്ട് പൊലീസ് പിടിച്ചെടുത്തു. ഇരുവരെയും കോട്ടയത്തേക്ക് കൊണ്ടുവരുന്നു.

കേസില്‍ ഒന്നാംപ്രതിയാണ് ഷാനു. പിതാവ് ചാക്കോ അഞ്ചാം പ്രതിയാണ്. ഇരുവരും ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റിലായത്.

കെവിന്റെ മരണം തന്റെ മാതാപിതാക്കളുടെ അറിവോടെയാണെന്നു നീനു വെളിപ്പെടുത്തിയിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയത് സഹോദരനും സംഘവുമാണെന്നു കാട്ടി പൊലീസിൽ പരാതിയും നൽകിയിരുന്നു. പൊലീസ് വലവിരിച്ചതിനു പിന്നാലെ മുൻകൂർ ജാമ്യം തേടി സാനുവിന്റെ പിതാവും സഹോദരനും ഹൈക്കോടതിയെ സമീപിച്ചിരുന്നു.

Karma News Network

Recent Posts

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

6 mins ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

29 mins ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

44 mins ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

1 hour ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

2 hours ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

3 hours ago