entertainment

പത്ത് വര്‍ഷം ഒരു തുടക്കം മാത്രമാണ്, നിങ്ങള്‍ എന്നോടൊപ്പമുള്ളിടത്തോളം…, വര്‍ഷങ്ങള്‍ പിന്നോട്ട് സഞ്ചരിച്ച് ധന്യയും ജോണും

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ധന്യ മേരി വര്‍ഗീസ്. ബിഗ് സ്‌ക്രീനില്‍ തുടക്കം കുറിച്ച നടി ഇപ്പോള്‍ മിനിസ്‌ക്രീന്‍ പരമ്പരകളിലൂടെ തിളങ്ങുകയാണ്. നടന്‍ ജോണ്‍ ആണ് ധന്യയുടെ ഭര്‍ത്ത്. താരദമ്പതികള്‍ക്ക് ഒരു മകനുമുണ്ട്. അടുത്തിടെയാണ് ഇരുവരും അഭിനയത്തില്‍ വീണ്ടും സജീവമായത്. ധന്യയുടെയും ജോണിന്റെയും ജീവിതത്തില്‍ വലിയ പ്രതിസന്ധികള്‍ നേരിട്ട സമയവുമുണ്ടായിരുന്നു. ബിസിനസുകാരനായ ജോണ്‍ റിയല്‍ എസ്റ്റേറ്റ് കേസില്‍ കുടുങ്ങിയിരുന്നു. ധന്യയുടെ പേരിലും കേസുണ്ടായിരുന്നു. ഏറെ നാളുകളുടെ കേസിനുശേഷമാണ് ഇരുവരും വീണ്ടും അഭിനയ രംഗത്ത് സജീവമായിരിക്കുന്നത്.

കഴിഞ്ഞ നവംബര്‍ 14ന് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നതിന്റെ പത്താം വാര്‍ഷികമായിരുന്നു. ഈ ദിവസം പത്ത് വര്‍ഷം ഓര്‍മകളിലൂടെ പിന്നോട്ട് സഞ്ചരിച്ച് വിവാഹനിശ്ചയം നടന്ന ദിവസത്തെ കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെച്ചിരിക്കുകയാണ് ധന്യയും ജോണും. ‘ഞങ്ങളുടെ വിവാഹനിശ്ചയം പത്ത് വര്‍ഷം മുമ്പ് മറ്റൊരു നവംബര്‍ 14ന് ആയിരുന്നു. എന്നെ സംബന്ധിച്ചിടത്തോളം പത്ത് വര്‍ഷം ഒരു തുടക്കം മാത്രമാണ്. നിങ്ങള്‍ എന്നോടൊപ്പമുള്ളിടത്തോളം… ഏറ്റവും മികച്ചത് വരാനിരിക്കുന്നതേയുള്ളൂവെന്നാണ് ഞാന്‍ വിശ്വസിക്കുന്നത്. ഈ പ്രത്യേക ദിനത്തിലെ ക്ലിക്കുകള്‍ക്ക് നന്ദി’ ധന്യയും ജോണും ഇരുവരുടേയും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കുറിച്ചു.

പ്രതിസന്ധി ഘട്ടത്തില്‍ ഏറ്റവും കൂടുതല്‍ മോട്ടിവേഷന്‍ നല്‍കിയത് ജോണാണെന്നും താന്‍ നന്നായി പ്രാര്‍ഥിക്കുന്ന ആളായത് കൊണ്ട് കൂടുതലും പ്രാര്‍ത്ഥനകളിലൂടെയാണ് പോയതെന്നും അടുത്തിടെ ധന്യ പറഞ്ഞിരുന്നു. മറ്റുള്ളവരുടെ പ്രശ്‌നങ്ങളിലേക്ക് നോക്കി നമ്മുടെ പ്രശ്‌നങ്ങള്‍ വളരെ ചെറുതാണെന്ന് മനസിലാക്കാനും അത് പരിഹരിക്കാനാകുന്നത് ആണെന്നും കരുതിയാണ് താനും ജോണും പ്രതിസന്ധികളെ അതിജീവിച്ച് കടന്നുപോയതെന്നും ധന്യ പറഞ്ഞിരുന്നു.

2012ലാണ് നടന്‍ ജോണ്‍ ജേക്കബുമായി ധന്യയുടെ വിവാഹം നടന്നത്. ഡാന്‍സ് പരിപാടിയിലും മറ്റും കണ്ട് ജോണു ധന്യയും സുഹൃത്തുക്കളായി ശേഷം പ്രണയത്തിലായതോടെയാണ് ഇരുവരും വീട്ടുകാരുടെ സമ്മതത്തോടെ വിവാഹിതരായത്.

Karma News Network

Recent Posts

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

15 mins ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

30 mins ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

1 hour ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

2 hours ago

കൂട്ടുകാർക്കൊപ്പം കുളിക്കാൻ ഇറങ്ങി, പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

പാലക്കാട്: പട്ടാമ്പിയിൽ പതിമൂന്നുകാരൻ കുളത്തിൽ മുങ്ങിമരിച്ചു. കൂരിയാട്ട്തൊടി റസാഖിന്റെ മകൻ ഫർഹാനാണ് (13) മരിച്ചത്. കൊടലൂർ പെരികാട്ട് കുളത്തിൽ ഇന്ന്…

2 hours ago

എഞ്ചിനീയറിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ

ബംഗളൂരു: സ്വകാര്യ എഞ്ചിനീയറിംഗ് കോളേജിലെ ഒന്നാം വര്‍ഷ ബിടെക് വിദ്യാര്‍ഥിനിയെ ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. ഹാസന്‍…

3 hours ago