ഷാരോണ്‍ വധക്കേസിലെ പ്രതി ഗ്രീഷ്മയ്ക്ക് ജാമ്യം ലഭിച്ചതിനെതിരെ ഷാരോണിന്റെ കുടുംബം രംഗത്ത്. ഹൃദയം പൊട്ടുന്ന വേദനയാണിപ്പോൾ, താൻ പൊന്നുപോലെ വളർത്തിയ മകനെ കൊന്നവൾ കൂളായി ഇറങ്ങി വന്നത് കണ്ടപ്പോൾ തകർന്നു പോയി. ’21 വയസ്സുളള പെണ്‍കുട്ടിയെ എന്തിന് ജയിലിലിട്ടിരിക്കുന്നു എന്നാണ് കോടതി ചോദിച്ചത്. ഞങ്ങള്‍ക്ക് നഷ്ടപ്പെട്ടത് 23 വയസ്സുളള മകനെയാണ്. അത് കണ്ടില്ല. സുപ്രീം കോടതിയില്‍ പോകാനാണ് തീരുമാനം. മകന് നീതി കിട്ടണമെന്ന് ഷാരോണിന്റെ അച്ഛന് പൊട്ടിക്കരഞ്ഞ് കൊണ്ട് പറഞ്ഞു. പണം കൊണ്ട് എന്തും നേടാനാകുമെന്ന ചിന്തയാണ് കൊലയാളി ഗ്രീഷ്മക്ക്.
മകന് നീതി കിട്ടുമെന്ന് ഈ നിമിഷം വരെ പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍ ഗ്രീഷ്മയ്ക്ക് ജാമ്യം അനുവദിച്ചതോടെ അതില്ലാതായി. അവള് ഒളിവില്‍ പോകില്ലെന്ന് എന്താണ് ഉറപ്പ്. അവള് ക്രിമിനല്‍ മൈന്‍ഡുള്ള പെണ്ണാണ്. ഒരു ദിവസം കൊണ്ട് ചെയ്തതല്ല കൊലപാതകം. ആലോചിച്ച് ചെയ്തതാണ്. അങ്ങനെ നിഗൂഢതയുളള അവള് രക്ഷപ്പെടാനുളള മാര്‍ഗം കണ്ടെത്തും. ഞങ്ങളുടെ മകന് അനുവദിച്ച വേദനയ്ക്ക് നീതി കിട്ടില്ലേ എന്നും മാതാപിതാക്കൾ ചോദിക്കുന്നു. ദുഷ്ട കുടുംബമാണ് അവരുടേത്, അവരുടെ കുടുംബത്തിൽ കൊലപാതകമെന്ന് സംശയിക്കാവുന്ന കൊലപാതകങ്ങൾ നടന്നിട്ടുണ്ട്..
ഗ്രീഷ്മയുടെ അമ്മയും ദുഷ്ടത്തിയുമാണ്. അവര്‍ ഒരു സ്ത്രീയല്ലേ, മറ്റൊരു സ്ത്രീയുടെ വേദന മനസിലാക്കാനുള്ള കഴിവ് അവർക്കില്ലേ? അവർക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ നൽകണം. മറ്റ് രാജ്യങ്ങളിലേ ശിക്ഷ ഇവിടെ നടപ്പിലാക്കണം, മറ്റൊരു അമ്മക്കും ചിലപ്പോൾ ഇത് സംഭവിക്കാം. വധശിക്ഷ നടപ്പിലാക്കണമെന്നും മാതാപിതാക്കൾ പറഞ്ഞു.
വീഡിയോ കാണാം
കോഴിക്കോട് : ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച പന്ത്രണ്ടുവയസുകാരന് അമീബിക് മസ്തിഷ്ക ജ്വരത്തിന്റെ ലക്ഷണങ്ങൾ. ഫറൂഖ് കോളേജ് ഇരുമൂളിപ്പറമ്പ് സ്വദേശിയെയാണ്…
ലോക്സഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയിൽ രാഹുൽ ഗാന്ധി ചമതല ഏറ്റെടുത്തു. ഒരു പതിറ്റാണ്ടിനു ശേഷമാണ് കോൺഗ്രസ് ഇത് തിരിച്ച് പിടിക്കുന്നത്.ഇനി…
ന്യൂഡൽഹി∙ ഭരണഘടനയെ പാർലമെന്റിൽ കൊണ്ടുനടക്കുകയും നാടകം കളിക്കുകയും ചെയ്യുന്നവരുടെ തെറ്റായ പ്രവൃത്തികൾ സെപ്റ്റംബർ 6ന് വെളിപ്പെടുമെന്ന് നടിയും ലോക്സഭാംഗവുമായ കങ്കണ…
മലപ്പുറം: എടവണ്ണയിൽ ഓടിക്കൊണ്ടിരിക്കെ ഇലക്ട്രിക് സ്കൂട്ടർ കത്തിനശിച്ചു. രാവിലെ 10.30- ഓടെ പത്തപ്പിരിയം വായനശാലക്ക് സമീപമാണ് സംഭവം. എടവണ്ണ പുള്ളാട്ട്…
മലപ്പുറം വെളിമുക്ക് പടിക്കലിൽ പിതാവിനെയും ഒരു വയസ്സുള്ള മകളെയും കാണാതായതായി പരാതി. പടിക്കൽ പള്ളിയാൾമാട് സ്വദേശി ആലിങ്ങൽതൊടി മുഹമ്മദ് സഫീർ…
തിരുവനന്തപുരം : തലസ്ഥാനത്ത് പുരാതന ക്ഷേത്രത്തിൽ മോഷണം. പൂന്തുറ ഉച്ചമാടൻ ദേവീക്ഷേത്രത്തിലാണ് കോടികൾ വില വരുന്ന പഞ്ചലോഹ വിഗ്രഹം കവർന്നത്.…