topnews

പാർട്ടി പറഞ്ഞാൽ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് മത്സരിക്കുമെന്ന് ശശി തരൂർ

തിരുവനന്തപുരം. അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്ന ശശി തരൂര്‍. തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. സാഹചര്യം നോക്കി തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്നും ശശി തരൂര്‍ വ്യക്തമാക്കി. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലം ആര്‍ക്കെങ്കിലും വിട്ട് കൊടുക്കാമെന്ന് കരുതിയിരുന്നതായി അദ്ദേഹം പറയുന്നു.

ഇപ്പോഴത്തെ സാഹചര്യം കാണുമ്പോള്‍ മനസ്സ് മാറിയെന്നും. ദേശീയ തലത്തില്‍ ഭരണമാറ്റം ആവശ്യമാണെന്നും ശശി തരൂര്‍ അഭിപ്രായപ്പെട്ടു. അദ്ദേസമയം മത്സരിച്ചാല്‍ താന്‍ തിരുവനന്തപുരത്ത് വിജയിക്കും എന്നും അദ്ദേഹം പറയുന്നു. അതേസമയം തിരുവനന്തപുരത്ത് മത്സരിക്കാന്‍ 100 ശതമാനവും തീരുമാനിച്ചിട്ടില്ല. പാര്‍ലമെന്റ് വേണോ മറ്റേതെങ്കിലും തിരഞ്ഞെടുപ്പ് വേണോ എന്ന സംശയം ഉണ്ടായിരുന്നു. എന്നാല്‍ ദേശീയ സാഹചര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തിയെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി തീരുമാനിച്ചാല്‍ തിരുവനന്തപുരത്ത് മത്സരിക്കും. അതേസമയം രാഷ്ട്രീയത്തില്‍ മൂന്ന് വിധത്തില്‍ തിരഞ്ഞെടുപ്പുണ്ടെന്നും ഓരോ സമയത്തെ സാഹചര്യവും ആവശ്യവും നോക്കി തീരുമാനിക്കുമെന്നും ശശി തരൂര്‍ പറയുന്നു.

Karma News Network

Recent Posts

റഷ്യൻ മണ്ണിലും ഒരു അതിഗംഭീര ഹിന്ദുക്ഷേത്രം വേണം; നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദുക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ റഷ്യ…

1 min ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

16 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

43 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

55 mins ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

1 hour ago

മലപ്പുറത്ത് ഷി​ഗല്ല; നാല് വിദ്യാർഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

മലപ്പുറം: ജില്ലയിൽ ഷിഗല്ല രോ​ഗം സ്ഥിരീകരിച്ചു. കോഴിപ്പുറം വെണ്ണായൂർ എ.എം.എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾക്കാണ് രോ​ഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.…

2 hours ago