topnews

ഭാര്യയും മകനുമുള്ള പോലീസുകാരന്‍ ഷീബയുമായി കഴിഞ്ഞത് ദാമ്പത്യത്തിന് സമാനമായ ജീവിതം, യുവതിയുടെ മരണം എത്തി നില്‍ക്കുന്നത് ശ്യാം കുമാറില്‍

മൂന്നാര്‍: ജീവനൊടുക്കിയ ദേവികുളം സര്‍ക്കാര്‍ സ്‌കൂള്‍ കൗണ്‍സിലര്‍ മൂന്നാര്‍ നല്ലതണ്ണി സ്വദേശിനി ഷീബ എയ്ഞ്ചല്‍ റാണിയും സംഭവത്തില്‍ സസ്‌പെന്‍ഷനിലായ ശാന്തന്‍പാറ സ്റ്റേഷനിലെ സി പി ഒ ശ്യംകുമാറും തമ്മില്‍ ബന്ധമുണ്ടായിരുന്നു. ഇരുവരും ദിവസങ്ങളോളം ഒരുമിച്ചാണ് താമസിച്ചിരുന്നു. മരണത്തിന് മുമ്പ് കുറച്ച് ദിവസമായി ഷീബ വീട്ടില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു. ഈ ദിവസങ്ങലില്‍ ശ്യാം കുമാറും ലീവ് ആയിരുന്നു. മാത്രമല്ല ഇരുവരും ഒരുമിച്ചുള്ള നിരവധി ചിത്രങ്ങള്‍ ഷീബയുടെ ഫോണില്‍ നിന്നും പോലീസിന് ലഭിച്ചിട്ടുണ്ട്.

27കാരിയായ ഷീബയെ വിവാഹം ചെയ്ത് വഞ്ചിച്ചതിനാണ് ശ്യാംകുമാറിനെ സസ്‌പെന്‍ഡ് ചെയ്തത്. ക്രിസ്തുമസ് തലേന്ന് ഉച്ചയോടെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയം ഷീബ ജീവനൊടുക്കുകയായിരുന്നു. അതേസമയം യുവതി കടുത്ത മാനസികാസ്വാസ്ഥ്യത പ്രകടിപ്പിച്ചിരുന്നുവെന്ന് ബന്ധുക്കളും പറഞ്ഞു. മരിക്കുന്ന ദിവസം ഉച്ചവരെ പെണ്‍കുട്ടി സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നു. ഷീബയുടെ ആത്മഹത്യ കുറിപ്പില്‍ മുന്‍പ് മൂന്നാര്‍ പോലീസ് സ്റ്റേഷനില്‍ ജോലി ചെയ്തിരുന്ന ശ്യാം കുമാറിന്റെ പേര് സൂചിപ്പിച്ചിരുന്നു. പിന്നീട് പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രണയ നൈരാശ്യമാണ് മരണത്തിന് കാരണമെന്ന് വ്യക്തമായി.

ഷീബയും ശ്യാം കുമാറും കഴിഞ്ഞിരുന്നത് ഭാര്യ-ഭര്‍ത്താക്കന്മാരെ പോലെ തന്നെയെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. എന്നാല്‍ ഇയാള്‍ വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. എന്നാല്‍ ഇക്കാര്യം ഷീബയ്ക്ക് അറിയുമായിരുന്നോ എന്ന് സംശയമാണ്. ശ്യാം കുമാറുമായി ഷീബയുടെ അടുപ്പം മനസിലാക്കിയ വീട്ടുകാര്‍ രണ്ട് വര്‍ഷം മുമ്പ് ഉന്നത പോലീസ് ഉദ്യോഗസ്ഥനെക്കണ്ട് വിവരം ധരിപ്പിക്കുകയും ശ്യാം കുമാറിനെ മൂന്നാറില്‍ നിന്നും സ്ഥലംമാറ്റുകയും ചെയ്തു.

എന്നാല്‍ ഇതിന് ശേഷവും ഇരുവരും തമ്മിലുള്ള ബന്ധം തുടരുകയായിരുന്നു. മരണത്തിന് മുമ്ബ് ഒരു യുവാവ് തന്റെ തോളിലൂടെ കൈയിട്ടുനില്‍ക്കുന്ന ഫോട്ടോ ഷീബ തന്റെ വാട്‌സാപ്പ് പ്രൊഫൈല്‍ ചിത്രമാക്കിയിരുന്നു. ഈ ചിത്രം ഷീബയുടെ വീട്ടുകാരെ കാണിച്ചെങ്കിലും തിരിച്ചറിഞ്ഞിട്ടില്ല. ഇയാള്‍ക്ക് ഷീബയുടെ ആത്മഹത്യയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്നറിയാന്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഡിസംബര്‍ 31 -ന് വൈകിട്ട് വീട്ടില്‍ ആരുമില്ലാത്ത സമയത്താണ് ഷീബ ആത്മഹത്യ ചെയ്തത്. വീട്ടില്‍ നിന്നും മാറി നില്‍ക്കുകയായിരുന്ന ഷീബ തലേന്നാണ് വീട്ടില്‍ എത്തിയത്. വീട്ടിലെത്തിയത് മുതല്‍ യുവതി അസ്വസ്ഥയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നത്.

Karma News Network

Recent Posts

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

5 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

6 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

7 hours ago

മോദിയെ തടഞ്ഞ് കോൺഗ്രസ്, പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, രാജ്യം കലാപത്തിലേക്കോ

പാർലിമെന്റിൽ സംഘർഷം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സംസാരിക്കാൻ സമ്മതിക്കാതെ പ്രതിപക്ഷം. പക്വതയില്ലാത്തവൻ എന്ന് രാഹുലിനെതിരേ നരേന്ദ്ര മോദി, വൻ ബഹളത്തിനിടയിൽ…

7 hours ago

ഗർഭിണിയായ യുവ അഭിഭാഷകയേ പീഢിപ്പിച്ച അഡ്വ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം

കൊല്ലത്ത് യുവ അഭിഭാഷകയെ പീഢിപ്പിച്ച ബാർ കൗൺസിൽ മുൻ പ്രസിഡന്റ് ഷാനവാസ് ഖാന് മുൻ കൂർ ജാമ്യം. യുവ അഭിഭാഷക…

8 hours ago

തൃശ്ശൂരിലെ വിജയം, ജഗന്നാഥന്റെ ഭൂമി അനുഗ്രഹിച്ചുവെന്ന് സുരേഷ്‌ഗോപിയെ ചൂണ്ടിക്കാട്ടി മോദി ലോക്‌സഭയില്‍

ന്യൂഡല്‍ഹിണ് : കേരളത്തില്‍ ബി.ജെ.പിയുടെ വിജയത്തെ ലോക്‌സഭയില്‍ പരാമര്‍ശിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ മറുപടി പറയവെയാണ്…

8 hours ago