entertainment

താന്‍ സിനിമയിലേക്ക് തിരികെ എത്താന്‍ കാരണം മകന്‍, തുറന്ന് പറഞ്ഞ് ഷീല

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഷീല.സത്യനും,നസീറിനുമൊപ്പം അവരുടെ നായികയായും മറ്റ് കരുത്തുറ്റ വേഷങ്ങളും ഷീല അഭിനയിച്ചിട്ടുണ്ട്.നാളുകള്‍ക്ക് അപ്പുറം മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് തിരികെ എത്തുകയും ചെയ്തിരുന്നു.പിന്നീടങ്ങോട്ട് നിരവധി ചിത്രങ്ങളില്‍ നടി വേഷമിട്ടു.ഇപ്പോള്‍ തന്റെ സിനിമയിലേക്കുള്ള രണ്ടാം വരവിന് കാരണമായ സാഹചര്യത്തെ കുറിച്ച് തുറന്ന് പറയുകയാണ് ഷീല.

ഷീലയുടെ വാക്കുകളിങ്ങനെ,’ഞാന്‍ അഭിനയിക്കാതിരുന്നപ്പോള്‍ എന്നെ കുറെ പേര്‍ വിളിച്ചു.ഭരതനൊക്കെ വിളിച്ചിരുന്നു, എനിക്ക് എന്തോ അഭിനയിക്കാന്‍ തോന്നിയില്ല. ശ്യാമപ്രസാദ് പറഞ്ഞു ഞാന്‍ അഭിനയിച്ചാല്‍ മാത്രമേ ‘അകലെ’എന്ന സിനിമ ചെയ്യുന്നുള്ളൂവെന്ന്.അങ്ങനെ മകന്റെ വിവാഹമൊക്കെ കഴിഞ്ഞു ഞാന്‍ വീട്ടില്‍ വിശ്രമ ജീവിതം നയിക്കുമ്‌ബോള്‍ എന്റെ മകന്‍ പറഞ്ഞു.അമ്മ വീണ്ടും പോയി സിനിമയില്‍ അഭിനയിച്ച് ഷൈന്‍ ചെയ്യാന്‍. അവന്‍ ഇപ്പോഴത്തെ കാരവന്‍ സംസ്‌കാരത്തെയൊക്കെ കുറിച്ച് പറഞ്ഞു എന്നെ ആശിപ്പിച്ചു.

ഞാന്‍ അഭിനയിക്കുമ്പോള്‍ അതൊന്നും ഇല്ലായിരുന്നല്ലോ.അങ്ങനെ ഞാന്‍ അമ്മയെ(മാതാഅമൃതനാന്ദമയ്)പോയി കണ്ടു.’എന്നെ വീണ്ടും മലയാള സിനിമയിലേക്ക് വിളിക്കുന്നു ഞാന്‍ വീണ്ടും അഭിനയിക്കട്ടെ?’എന്ന് അമ്മയോട് അഭിപ്രായം ചോദിച്ചു.അപ്പോള്‍ അമ്മ പറഞ്ഞത്.’നിങ്ങള്‍ ഒരു നടിയാണ് ഈ ജന്മം മുഴുവന്‍ നിങ്ങള്‍ സിനിമയില്‍ അഭിനയിക്കുക തന്നെ വേണം എന്നായിരുന്നു’എനിക്കതൊരു പോസിറ്റീവ് എനര്‍ജി നല്‍കി.അങ്ങനെയാണ് ഞാന്‍ വീണ്ടും സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ‘മനസ്സിനക്കരെ’ എന്ന സിനിമയില്‍ അഭിനയിക്കാന്‍ തീരുമാനിച്ചത്.

Karma News Network

Recent Posts

ആര് ചോദ്യം ചെയ്താലും എന്റെ വിശ്വാസം മാറണമെങ്കിൽ ഞാൻ വിചാരിക്കണം- രചന നാരായണൻകുട്ടി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി നടി രചന നാരയണൻകുട്ടി തന്റെ തല മുണ്ഡനം ചെയ്തിരുന്നു. ക്ഷേത്രത്തിനു മുന്നിൽ നിന്നുള്ള…

2 mins ago

മാന്നാർ കല കൊലപാതക കേസ്, കസ്റ്റഡിയിലുള്ളവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും

ആലപ്പുഴ: മാന്നാർ കൊലപാതക കേസിൽ പൊലീസ് കസ്റ്റഡിയിലുള്ള അഞ്ചുപേരുടെയും അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കൊല്ലപ്പെട്ട കലയുടെ ഭർത്താവ് അനിൽകുമാറിന്റെ ബന്ധുക്കളും…

35 mins ago

വടക്കൻ ജില്ലകളിൽ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നിടത്ത് യെല്ലോ അലേർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വടക്കൻ ജില്ലകളിലെ ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത. കേരള തീരം മുതൽ മഹാരാഷ്ട്ര തീരം…

1 hour ago

അഡ്വ.ഷാനവാസ് ഖാന്‌ ജാമ്യം, ഇര യുവ അഭിഭാഷക അബോർഷനായി

ജാമ്യം ഇല്ലാ പീഢന കേസിൽ ഷാനവാസ് ഖാന്‌ മുൻകൂർ ജാമ്യം നല്കിയ വാർത്ത വന്നപ്പോൾ ഇരയായ യുവ അഭിഭാഷകക്ക് അബോർഷൻ.…

10 hours ago

കലയെ കൊല്ലാന്‍ ഭര്‍ത്താവ് ക്വട്ടേഷന്‍ കൊടുത്തു, അറിയാവുന്ന കുട്ടിയായതു കൊണ്ട് പിന്മാറി, ബന്ധുവിന്റെ മൊഴി

ആലപ്പുഴ: 15 വർഷം മുൻപ് കാണാതായ യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. കലയെ കൊലപ്പെടുത്താന്‍ ഭര്‍ത്താവ് അനില്‍…

10 hours ago

പപ്പുമോനേ പരനാറി,രോക്ഷത്തോടെ ബി.ജെ.പി, മോദി പറഞ്ഞു അവന്റെ കോലം കത്തിക്കണ്ട

കൊല്ലത്ത് രാഹുൽ ഗാന്ധിയുടെ കോലം കത്തിക്കാൻ വന്ന ബിജെപി പ്രവർത്തകർ കോലം കത്തിച്ചില്ല. രാഹുൽ ഗാന്ധിയേ കത്തിക്കരുത് എന്ന് ബിജെപി…

11 hours ago