സൈനിക വിരുദ്ധ ട്വീറ്റില്‍ ഷെഹ്ല റഷീദിനെ പ്രോസികൂട്ട് ചെയ്യാന്‍ ഡല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി കെ സക്സേന അനുമതി നല്കി. ഷെഹ്ല, ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റി സ്റ്റുഡന്റ്സ് യൂണിയന് മുന്‍ വൈസ് പ്രസിഡന്റും ഓള് ഇന്ത്യ സ്റ്റുഡന്റ്സ് അസോസിയേഷന് (എഐഎസ്എ) അംഗവുമാണ്.
‘വിവിധ ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്താനും ഐക്യം തകര്‍ക്കാനും ലക്ഷ്യമിട്ട് ഇന്ത്യന്‍ സൈന്യത്തെക്കുറിച്ച് രണ്ട് ട്വീറ്റുകള്‍ എഴുതിയ, ജെഎന്‍യു സ്റ്റുഡന്റ്സ് മുന്‍ വൈസ് പ്രസിഡന്റും എഐഎസ്എ അംഗവുമായ ഷെഹ്ല റാഷിദിനെതിരെ ഡല്‍ഹി എല്‍ജി വികെ സക്സേന പ്രോസിക്യൂഷന് അനുമതി നല്കി.’ എല്‍ജിയുടെ ഓഫീസ് ഒരു പ്രസ്താവനയില്‍ അറിയിക്കുകയായിരുന്നു.
2019 ലാണ് അലഖ് അലോക് ശ്രീവാസ്തവയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഷെഹ്ലയ്ക്കെതിരെ, ഡല്‍ഹിയിലെ സപെഷ്യല്‍ സെല്‍ പോലീസ് സ്റ്റേഷനില്‍ ഐപിസി സെക്ഷന്‍ 153 എ പ്രകാരം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ജമ്മു കശ്മീരില്‍ സൈന്യം വീടുകളില്‍ കയറി ആണ്‍കുട്ടികളെ കൂട്ടിക്കൊണ്ടുപോകുകയാണെന്ന ട്വീറ്റിന് പിന്നാലെയാണ് ഷെഹ്ലക്കെതിരെ കേസെടുക്കുന്നത്.
‘രാത്രിയില്‍ സായുധ സേനകള്‍ വീടുകളില്‍ കയറുന്നു, ആണ്‍കുട്ടികളെ പിടിക്കുന്നു, വീടുകള്‍ കൊള്ളയടിക്കുന്നു, ബോധപൂര്‍വം റേഷന്‍ തറയില്‍ കളയുന്നു. അരിയില്‍ എണ്ണ കലര്‍ത്തുന്നു,’ 2019 ഓഗസ്റ്റില്‍ ഷെഹ്ല ട്വീറ്റ് ചെയ്തു.
‘ഷോപിയാനില്‍ 4 പേരെ ആര്‍മി ക്യാമ്പിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. അവരുടെ അടുത്ത് ഒരു മൈക്ക് വെച്ചതിനാല്‍ പ്രദേശം മുഴുവന്‍ അവരുടെ നിലവിളി കേട്ടു. ഇത് പ്രദേശമാകെ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിച്ചു.’ മറ്റൊരു ട്വീറ്റില്‍ ഷെഹ്ല എഴുതി. ഈ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞ് ഇന്ത്യന്‍ സൈന്യം തള്ളിയിരുന്നു. ഡല്‍ഹി പോലീസാണ് പ്രോസിക്യൂഷന് അനുമതിക്കുള്ള നീക്കം നടത്തിയത്. ഡല്‍ഹി സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പിന്റെ പിന്തുണയും പോലീസിന് ലഭിച്ചിരുന്നു.
ആലപ്പുഴ: അമ്മ മരിച്ചെന്ന് വിശ്വസിക്കുന്നില്ലെന്നും അമ്മ ജീവനോടെയുണ്ടെന്നാണ് കരുതുന്നതെന്നും മാന്നാറില്‍ കൊല്ലപ്പെട്ട കലയുടെ മകന്. ടെന്‍ഷന്‍ അടിക്കണ്ടെന്ന് അച്ഛന് പറഞ്ഞു.…
പത്തനംതിട്ട : ഒന്നരവർഷമായി ശബരിമലയിൽ സൂക്ഷിച്ചിരിക്കുന്ന കേടായ അരവണ ഏറ്റുമാനൂരിലെത്തിച്ച് വളമാക്കും. അരവണ മലയിറക്കി നശിപ്പിക്കാൻ 1.16 കോടി വേണ്ടിവരുമെന്ന്…
മീൻ പിടിക്കുന്നതിനിടയില്‍ കടല്‍ച്ചൊറി (പ്രത്യേകയിനം ജെല്ലിഫിഷ്) കണ്ണില്‍ തെറിച്ചതിലൂടെ അലർജി ബാധിച്ച് ചികിത്സയിലായിരുന്ന മത്സ്യത്തൊഴിലാളി മരിച്ചു. പള്ളം പുല്ലുവിള അർത്തയില്‍…
പത്തനംതിട്ട : നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി.…
പുന്നപ്ര : പുന്നപ്ര മിൽമയിലെ കാന്റീനിൽ ഉച്ചയൂണിനൊപ്പം വിളമ്പിയ സാമ്പാറിൽ ചത്ത തവള. മിൽമയിലെ എൻജിനിയറിങ് വിഭാഗത്തിലെ ഒരു ജീവനക്കാരൻ…
ആലപ്പുഴ മാന്നാറിൽ 15 വർഷം മുമ്പ് കാണാതായ കലയെ കൊലപ്പെടുത്തിയതായി ഭർത്താവ് അനിൽ കുമാർ പറഞ്ഞതായി മുഖ്യ സാക്ഷി സുരേഷ്…