health

ദൈവം തമ്പുരാൻ നേരിട്ട് ഇറങ്ങി വന്നാലു കുഞ്ഞുങ്ങളെക്രൂരമായി ഉപദ്രവിക്കാനോ,കുഞ്ഞ് ജീവനുകൾ ഇല്ലായ്മ ചെയ്യുവാനോപാടില്ല, കുറിപ്പ്

അമ്മമാർക്കുണ്ടാകുന്ന പോസ്റ്റുപോർട്ടം ഡിപ്രഷനുകളെക്കുറിച്ചുള്ള ചർച്ച സോഷ്യൽ മീഡിയയിൽ സജീവമാണ്. ഷെറിൻ റാഫി എന്ന യുവതിക്ക് പോസ്റ്റുപോർട്ടം ഡിപ്രഷനുകളെക്കുറിച്ചു ചിലത് പറയാനുണ്ട്. പ്രസവത്തിന് ശേഷം മാത്രമല്ല ഇത്തരമൊരു അവസ്ഥ സ്ത്രീകളിൽ കണ്ടുവരുന്നത്. ആർത്തവ സമയങ്ങളിലും, ഗർഭിണി ആയിരിക്കുമ്പോഴും, ആർത്തവ വിരാമ കാലഘട്ടത്തിലും പല തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ ഉണ്ടാകാറുണ്ടെന്ന് ഷെറിൻ പറയുന്നു.

കുറിപ്പിങ്ങനെ

മുമ്പ് എഴുതിവെച്ച ഒരു പോസ്സ് ആകുന്നു ഇത്.പാലക്കാട് ഒരു അമ്മ തൻ്റെ കുഞ്ഞിനോട് ചെയ്യ്ത ക്രൂരതയിൽ Josemon Vazhayil എന്ന ആളുടെ പോസ്റ്റ് കാണുവാനിടയായി .ഇദ്ദേഹത്തിൻ്റെ പോസ്റ്റിന് അടിയിൽ വന്ന നെഗറ്റീവ് കമൻറ്റ് കണ്ടപ്പോൾ പോസ്റ്റ് ചെയ്യാതിരുന്നതാണ്..കാരണം ഇപ്പോഴത്തെ എൻ്റെ അവസ്ഥയിൽ അത് വേണ്ട എന്ന് തോന്നിയിരുന്നു….പക്ഷേ ഇപ്പൊൾ തോന്നി പോസ്റ്റ് ചെയ്യാം എന്ന് ..കാരണം വീണ്ടും ഒരു അമ്മ കേവലം 3 1/2 വയസ്സ് പ്രായമുള്ള ഒരു കുഞ്ഞിനെ….

അദ്ദേഹത്തിൻ്റെ പോസ്റ്റ് ഇതായിരുന്നു.പോസ്റ്റ്പാർട്ടം ഡിപ്രഷന്റെ ഒക്കെ വേറേ ലെവലിലേക്ക് പോയി പോസ്റ്റ്പാർട്ടം സൈക്കോസിസം വരെയെത്തിയവരുടെയും, അല്ലെങ്കിൽ ഗർഭപാത്രം നീക്കം ചെയ്യപ്പെട്ട ചില സ്ത്രീകൾ കടന്നുപോകുന്ന പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കാൾ ഒരുപാട് മുകളിൽ നിൽക്കുന്ന Post Hysterectomy Periods എന്ന കാലഘട്ടത്തിലൂടെ കടന്നു പോകുന്നവരുടെയൊക്കെ അവസ്ഥ ഒരാണിനും പറഞ്ഞാൽ മനസിലാവുന്നതിനും ഒരുപാട് മേലേ ആണ്. അത് മനസിലാക്കണമെന്ന് പറയുന്നില്ല… ഞാനടക്കമുള്ള ഒരാണിനും അതിനു കഴിയുകയുമില്ല…!!)അദ്ദേഹം പറഞ്ഞ ഈ കാര്യങ്ങൾ വളരേ ഗൗരവമുള്ള ഒന്ന് തന്നെ ആകുന്നു. അമ്മമാർ സ്വന്തം കുഞ്ഞുങ്ങളെ ഒരു ദാക്ഷിണ്യവും ഇല്ലാതെ വളരെ ക്രൂരമായ ഇല്ലാതാക്കുന്ന സംഭവങ്ങൾ ദിനം പ്രതി വദ്ധിച്ചുവരികയാണ്….ഇന്നത്തെ കാലഘട്ടത്തിൽ മിക്ക സ്ത്രീകൾക്കും പലതരത്തിലുള്ള മാനസിക സമ്മർദ്ദങ്ങൾ ഡിപ്രഷൻ എന്നീ അവസ്ഥകൾ വളരെ കൂടുതലാണ് .. പ്രത്യേകിച്ച്

പ്രസവം കഴിഞ്ഞ ചിലരിൽ ഈ അവസ്ഥ (Postpartum Depression,Postpartum psychosis)വളരെ കൂടുതലായി കാണപ്പെടാറുണ്ട്.ഈ അവസ്ഥയെ ഒരിക്കലും നിസാരമായി കാണരുത്…ഇത്തരത്തിലുള്ളവർക്ക് വീട്ടുകാരുടെ സ്നേഹം, സപ്പോർട്ട്, കെയർകൃത്യം ആയിട്ടുള്ള ചികിത്സ, കൗൺസിലിംഗ് എന്നിവ വളരെ ആവശ്യം ആണ്…….പ്രസവത്തിന് ശേഷം മാത്രം അല്ല ഇത്തരമൊരു അവസ്ഥ സ്ത്രീകളിൽ കണ്ടുവരുന്നത്.ആർത്തവ സമയങ്ങളിലും, ഗർഭിണി ആയിരിക്കുമ്പോഴും, ആർത്തവ വിരാമ കാലഘട്ടത്തിലും പല തരത്തിലുള്ള മാനസിക പ്രശ്നങ്ങൾ പലരിലും കണ്ടുവരാറുണ്ട്…….കുറച്ചുപേരിൽന്നിനും ഞാൻ ഈ അനുഭവങ്ങൾ നേരിട്ട് കേട്ടിട്ടുള്ളതാണ് …..പല സമയങ്ങളിലും സ്ത്രീകൾക്കുണ്ടാകുന്ന മാനസിക പ്രശ്നങ്ങൾ മൂലം ഉണ്ടാകുന്ന ദേഷ്യം കൂടുതലും അത്തരക്കാർ തീർക്കുന്നത് അവരുടെ കുട്ടികളുടെ അടുത്താണ്…ഒരു പരിധിവരെ ഇതിന് ഏറ്റവും വലിയ കാരണംസ്ത്രീകളിലുണ്ടാകുന്ന ഹോർമോൺ വ്യതിയാനങ്ങൾ ആണ് എന്നാണ് എനിക്ക് പലപ്പോഴും തോന്നാറുള്ളത്….

ചെറിയൊരു നിമിഷം കൊണ്ട് തോന്നുന്ന വലിയ മാനസിക വിഭ്രാന്തിയാണ് അത്…… ഇത്തരം മാനസിക സമ്മർദ്ദങ്ങൾ കൂടുതൽ അനുഭവിക്കുന്ന ചില ആൾക്കാരുടെ കാര്യത്തിൽ അത് അവരെ കൊണ്ടെത്തിക്കുക ഇതുപോലെ വളരെ ഗുരുതരമായ അപകടങ്ങളിലാണ്….ഹോർമോൺ വ്യതിയാനങ്ങൾ അനുഭവിക്കാത്ത സ്ത്രീകൾ ഇന്നത്തെ കാലഘട്ടത്തിൽ ആരും തന്നെ ഇല്ല. ആ സമയം പല ആൾക്കാരും അറിയാതെതന്നെ തൻ്റെ കുഞ്ഞുങ്ങളോട് ദേഷ്യപ്പെടാറുണ്ട്,അവരെ അടിക്കാറുണ്ട്….പിന്നീട് അതിൽ അവർക്ക് സങ്കടം തോന്നുന്നുകയും ചെയ്യും…Anxiety , ഡിപ്രഷൻ എന്നിവ അനുഭവിക്കുന്നവർക്ക് ട്രെയിനിങ് കൊടുക്കുമ്പോൾ അവർതുറന്നു പറഞ്ഞിട്ടുള്ള ഒരു കാര്യമാണിത്… മുമ്പ് anxiety depression എന്നിവ നേരിടുമ്പോൾ.ആ ദേഷ്യം മറ്റുള്ളവരിൽ തീർക്കും. പ്രത്യേകിച്ച് കുട്ടികളുടെ അടുത്ത്..പഠിച്ചില്ലെങ്കിൽ ഒക്കെ നല്ല അടി കൊടുക്കും എന്നൊക്കെ….. ഇത്തരത്തിലുള്ള സ്ത്രീകൾ, അമ്മമാർ ഉണ്ടെങ്കിൽ നിങ്ങൾക്ക് സംഭവിക്കുന്ന ഹോർമോൺ വ്യതിയാനങ്ങൾക്ക് പരിഹാരം നേടുവാൻ വേണ്ടിയുള്ള കാര്യങ്ങൾ ചെയ്യുക.

നല്ല വ്യായാമവും, നല്ല ഭക്ഷണവും അതിന് ഏറെ സഹായകരമാണ് ആണ്…. ഇത്തരത്തിൽ പ്രശ്നങ്ങളുള്ളവർ നല്ല ഡോക്ടറെ സമീപിച്ച് വേണ്ട ഉപദേശങ്ങൾ സ്വീകരിക്കുക.ഒരു നിമിഷം കൊണ്ട് തോന്നുന്ന മാനസിക വിഭ്രാന്തിയിൽ..ഇതുപോലുള്ള വലിയ അപകടങ്ങൾ ഇനിയും ഉണ്ടാകാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കുക.ദൈവത്തിനുള്ള ബലി ആയിരുന്നാലും…. ഇനി ദൈവം തമ്പുരാൻ നേരിട്ട് ഇറങ്ങി വന്നാലും…. സ്വന്തം കുഞ്ഞുങ്ങളെക്രൂരമായി ഉപദ്രവിക്കാനോ ,കുഞ്ഞ് ജീവനുകൾ ഇല്ലായ്മ ചെയ്യുവാനോപാടില്ല. അങ്ങനെയുള്ളവർക്ക് തക്കതായ ശിക്ഷ തന്നെ ലഭിക്കണം….. സംരെക്ഷിക്കപെടെണ്ട കയ്യ്കളാൽ ഇല്ലായ്മ ചെയ്യരുത് കുരുന്ന് ജീവനുകളെ????

Karma News Network

Recent Posts

ഹൃദയംഗമമായ അഭിനന്ദനങ്ങളും ആശംസകളും, ബ്രിട്ടന്റെ നിയുക്ത പ്രധാനമന്ത്രിക്ക് നരേന്ദ്രമോദിയുടെ ആശംസാ സന്ദേശം

ന്യൂഡൽഹി: ലേബർ പാർട്ടി നേതാവുമായുള്ള സഹകരണത്തിനായി കാത്തിരിക്കുന്നു, ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പിൽ മികച്ച വിജയം നേടിയ കെയ്ർ സ്റ്റാർമറിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി…

6 mins ago

ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണു, കാട്ടാക്കടയിൽ പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്

കാട്ടാക്കട: ഓടുന്ന കെ.എസ്.ആർ.ടിസി ബസിൻ്റെ ഡോർ തുറന്ന് പുറത്തേയ്ക്ക് വീണ് പ്ലസ് ടു വിദ്യാർത്ഥിയ്ക്ക് പരിക്ക്. തിരുമല എഎംഎച്ച്എസിലെ പ്ലസ്…

36 mins ago

ബ്രിട്ടീഷ് പാർലമെന്റിൽ ഇനി മലയാളി ശബ്ദം, ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി സോജൻ ജോസഫ് വിജയിച്ചു

ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ ലേബര്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി ആഷ്‌ഫോര്‍ഡ് മണ്ഡലത്തില്‍ മലയാളിക്ക് വിജയം. ബ്രിട്ടൻ്റെ ചരിത്രത്തിലെ ആദ്യ മലയാളി എം.പി.യായി സോജൻ…

1 hour ago

ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് മരിച്ചു, അന്ത്യം ഹൃദയാഘാതത്തെ തുടർന്ന്

ന്യൂഡൽഹി : ഇന്ത്യൻ എയർലൈൻസ് വിമാനം റാഞ്ചിയ ഭീകരൻ ഗജീന്ദർ സിംഗ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചതായി റിപ്പോർട്ട്. പാകിസ്താനിലായെ ലാഹോറിൽ…

2 hours ago

നിലമ്പൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപെട്ടു

മലപ്പുറം: നിലമ്പൂരിൽ ഓടിക്കൊണ്ടിരിക്കെ കാർ കത്തി നശിച്ചു. കാറിലുണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. അകമ്പാടം ഏദൻ ഓഡിറ്റോറിയത്തിന് സമീപം ഇന്നലെ രാവിലെ…

2 hours ago

യുവതിയെ ആംബുലൻസിൽ പീഡിപ്പിച്ച കേസ്, അതിജീവിത വിചാരണയ്ക്കിടെ ബോധരഹിതയായി

പത്തനംതിട്ട∙ ആംബുലൻസിൽ യുവതിയെ പീഡിപ്പിച്ച സംഭവത്തിന്റെ വിചാരണയ്ക്കിടെ കോടതിമുറിയിൽ അതിജീവിത ബോധരഹിതയായി. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് സംഭവം. അതിജീവിത…

2 hours ago