more

10% പ്രതീക്ഷിച്ചാൽ മതി എന്ന് പറഞ്ഞതാണ് ഡോക്ടർ, പച്ചതുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞു മുഖം, മകൾക്ക് അച്ഛന്റെ പിറന്നാൾ ആശംസ

ഷിബു വിൻസന്റ് എന്ന അച്ഛൻ മകൾക്ക് ജന്മദിനാശംസകൾ നേർന്നെഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. 10 ശതമാനം മാത്രം പ്രതീക്ഷിച്ചാൽ മതി എന്ന് പറഞ്ഞതാണ് ഡോക്ടർ.. 10 വർഷം മുമ്പ് ഒരു പുതുവർഷ പിറ്റേന്നു.. അത് പറയുമ്പോൾ ഡോക്ടറുടെ കണ്ണിൽ കണ്ട കരുണയും ചേർത്ത് പിടിച്ചപ്പോഴുള്ള ആ കയ്യിലെ ചൂടും ഇപ്പോഴും feel ചെയ്യുന്നുണ്ട്… പുതുവർഷത്തിലെ സന്തോഷങ്ങളൊക്കെ ആവിയായിപ്പോയ ആ ഒറ്റ നിമിഷം…എട്ടു മാസത്തിന്റെ കാത്തിരിപ്പിനൊടുവിൽ കേട്ട വാക്കുകൾ.. കണ്ണിലെ മൂടൽമഞ്ഞു എപ്പോഴാണ് മാറിയതെന്ന് ഓർക്കുന്നില്ലെന്ന് ഷിബു വികാര നിർഭരമായി കുറിക്കുന്നു

കുറിപ്പിന്റെ പൂർണ്ണരൂപം

10 ശതമാനം മാത്രം പ്രതീക്ഷിച്ചാൽ മതി എന്ന് പറഞ്ഞതാണ് ഡോക്ടർ.. 10 വർഷം മുമ്പ് ഒരു പുതുവർഷ പിറ്റേന്നു.. അത് പറയുമ്പോൾ ഡോക്ടറുടെ കണ്ണിൽ കണ്ട കരുണയും ചേർത്ത് പിടിച്ചപ്പോഴുള്ള ആ കയ്യിലെ ചൂടും ഇപ്പോഴും feel ചെയ്യുന്നുണ്ട്… പുതുവർഷത്തിലെ സന്തോഷങ്ങളൊക്കെ ആവിയായിപ്പോയ ആ ഒറ്റ നിമിഷം…എട്ടു മാസത്തിന്റെ കാത്തിരിപ്പിനൊടുവിൽ കേട്ട വാക്കുകൾ.. കണ്ണിലെ മൂടൽമഞ്ഞു എപ്പോഴാണ് മാറിയതെന്ന് ഓർക്കുന്നില്ല..

മണിക്കൂറുകൾക്കൊടുവിൽ ശ്രീ ചിത്രയിലെ ന്യൂറോ ഐസിയുവിൽ നിന്നും പുറത്തു വന്ന ഡോക്ടറുടെ കയ്യിലെ പച്ചതുണിയിൽ പൊതിഞ്ഞ ഒരു കുഞ്ഞു മുഖം…. ഡോക്ടർക്കു ഒപ്പം കൂടെ ഓടി ലിഫ്റ്റിൽ കയറി പുറത്തു കാത്തുകിടന്ന ആംബുലൻസിൽ SAT യിലേക്ക്… അവിടെനിന്നും മറ്റൊരു ആംബുലൻസിൽ വീണ്ടും വേറൊരു Neonatal ICU വിലേക്കുള്ള പാച്ചിൽ വൈകുന്നേരം…നേർത്ത ട്യൂബുകൾക്കിടയിൽ തണുത്ത ICU വിൽ മൂടിപൊതിഞ്ഞ മുഖം കാണുമ്പോൾ ഉള്ള സന്തോഷം. കുറേ വർഷങ്ങൾക്കിപ്പുറവും ആംബുലൻസിന്റെ നിലവിളി കേട്ടാൽ ഉള്ളിൽ ആളുന്ന ആന്തൽ മാറാൻ ഏറെ നേരം വേണം.. അതുകൊണ്ടാവും പിന്നീടെപ്പോഴോ Traffic എന്ന സിനിമയിൽ ശ്രീനിവാസൻ ഓടിച്ച ആംബുലൻസിനൊപ്പം എന്റെ നെഞ്ചും നീറിപിടഞ്ഞത്‌… ശ്വാസം അടക്കിപിടിച്ചിരുന്നത്…

ആ പേടകത്തിലെ കുഞ്ഞു ഹൃദയത്തിനേക്കാളും വേഗത്തിൽ ഓടുന്ന എന്റെ ഹൃദയമിടിപ്പു ഞാൻ അറിഞ്ഞത്.. ഞാൻ ആടിത്തീർത്ത ജീവിതത്തിലെ വേറെ ചില കഥാപാത്രങ്ങൾ….പിന്നെ അവൾ മെല്ലെ കണ്ണുതുറന്നു.. നോക്കിചിരിച്ചു.. തോളിൽ മുറുകെപിടിച്ചു മുഖം അമർത്തികിടന്നു… കൊച്ചു കൊച്ചു സന്തോഷങ്ങളും പിണക്കങ്ങളും പരിഭവങ്ങളും… മുഖമൊന്നു വാടിയാൽ പുറകേനടന്നു കാരണം അന്വേഷിക്കാൻ ഒരാൾ… ചില തോൽവികൾക്കൊടുവിലും തോറ്റിട്ടില്ല എന്നോർമിപ്പിക്കുന്ന ആ മുഖം ഞാൻ കണ്ടതിന്റെ പത്താം വാർഷികം.. വീണ്ടും ഒരു പിറന്നാൾ…

Karma News Network

Recent Posts

കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ,റിപ്പോര്‍ട്ട് വലിച്ചു കീറി മാതാവ്

കോഴിക്കോടെ മെഡിക്കൽ കോളേജിൽ നാല് വയസുകാരിയുടെ കൈവിരലിന് പകരം നാവിന് ശസ്ത്രക്രിയ നടത്തിയ സംഭവത്തിൽ ഇല്ലാത്തതു എഴുതി പിടിപ്പിച്ച സൂപ്രണ്ടിന്റെ…

2 hours ago

പഞ്ചാബിലെ അമൃത്‌സറിൽ നടന്ന കോൺഗ്രസ് തിരഞ്ഞെടുപ്പ് റാലിയിൽ വെടിവെപ്പ്

പഞ്ചാബ്: അമൃത്സറില്‍ നടന്ന കോണ്‍ഗ്രസ് തിരഞ്ഞെടുപ്പ് റാലിയില്‍ വെടിവെപ്പ്. കോണ്‍ഗ്രസിന്റെ നിലവിലെ ലോക്‌സഭാംഗവും, സ്ഥാനാര്‍ഥിയുമായ ഗുര്‍ജിത്ത് സിങ് ഓജ്‌ലയുടെ റാലിക്കിടെയാണ്…

2 hours ago

വ്യക്തിഹത്യ നടത്തി, ശോഭ സുരേന്ദ്രന്റെ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു

ആലപ്പുഴ : ബിജെപി നേതാവ് ശോഭാ സുരേന്ദ്രൻ നൽകിയ പരാതിയിൽ ടി ജി നന്ദകുമാറിനെ ചോദ്യം ചെയ്തു. പുന്നപ്ര പൊലീസ്…

3 hours ago

ചേർത്തലയിൽ നടുറോഡിൽ ഭർത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ആലപ്പുഴ: ചേര്‍ത്തല പള്ളിപ്പുറത്ത് നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊലപ്പെടുത്തി. പള്ളിപ്പുറം പതിനാറാം വാർഡിൽ വല്യവെളി രാജേഷിന്റെ ഭാര്യ അമ്പിളി (36)ആണ്…

3 hours ago

ഇസ്രയേലിന്റെ കണ്ണ് വെട്ടിച്ച് ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക

പുതിയതായി തുറന്ന പാതയിലൂടെ ഗാസയിലേക്ക് സഹായമെത്തിച്ച് അമേരിക്ക. കടൽതീരത്തെ പ്രത്യേക പ്ലാറ്റ്ഫോം വഴി ട്രക്കുകൾ എത്തിച്ചാണ് സഹായവിതരണം. വരും ദിവസങ്ങളിൽ…

3 hours ago

മൂന്നാം തവണയും നരേന്ദ്രമോദി അധികാരത്തിലെത്തും, പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകും, യോ​ഗി ആദിത്യനാഥ്

മുംബൈ: മൂന്നാം തവണയും പ്രധാനമന്ത്രിയായി നരേന്ദ്രമോദി അധികാരത്തിത്തും, ആറ് മാസത്തിനുള്ളിൽ പാക് അധീന കശ്മീർ ഇന്ത്യയുടെ ഭാ​ഗമാകുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി…

4 hours ago