entertainment

നാല്‍പത്തിമൂന്ന് സെന്റി ഡിഗ്രി ഗ്രേഡ് ചൂടില്‍ കത്തി നില്‍ക്കുന്ന സ്ഥലത്ത് സ്വെറ്റര്‍ ഷര്‍ട്ടിനുളളില്‍ ഇട്ടാണ് ദിലീപ് വന്നത്, ഷിബു ചക്രവര്‍ത്തി പറയുന്നു

മലയാളികളുടെ എക്കാലത്തെയും സൂപ്പര്‍ഹിറ്റ് ചിത്രമാണ് സൈന്യം. മമ്മൂട്ടി നായകനായ ചിത്രത്തില്‍ മുകേഷ്, പ്രിയ രാമന്‍, മോഹിനി, വിക്രം, ദിലീപ്, സുകുമാരന്‍ എന്നിങ്ങനെ നിരവധി താരങ്ങള്‍ ഉണ്ടായിരുന്നു. ദിലീപിന്റെ രണ്ടാമത്തെ ചിത്രമായിരുന്നു ഇത്. വിക്രത്തിന്റെ മൂന്നാം മലയാള ചിത്രവും. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്. ഇപ്പോള്‍ ചിത്രത്തില്‍ ദിലീപിന് ഡയലോഗുകള്‍ കിട്ടാനുള്ള കാരണത്തെ കുറിച്ച് പറയുകയാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ഷിബു ചക്രവര്‍ത്തി.

ഷിബു ചക്രവര്‍ത്തിയുടെ വാക്കുകള്‍ ഇങ്ങനെ, സൈന്യത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ വച്ചായിരുന്നു. അന്ന് ദിലീപ് എല്ലാ ദിവസവും എന്റെ കൂടെ നടക്കാന്‍ വരുമായിരുന്നു. മൊബൈല്‍ ഇല്ലാത്തതു കൊണ്ട് ഫോണ്‍ വിളിക്കാനൊക്കെ എസ്ടിഡി ബൂത്തിലേക്ക് പോവും. രാത്രി പത്ത് മണിയാവുമ്പോള്‍ എല്ലാ ദിവസവും വീട്ടിലേക്ക് വിളിക്കണമായിരുന്നു. ദിലീപും എന്റെ കൂടെ വരും.

ദിലീപ് മിമിക്രി രംഗത്തു നിന്നുളള ആളായതു കൊണ്ട് എന്തെങ്കിലും തമാശകളൊക്കെ അവന്‍ പറയും. അതുകൊണ്ട് കൂടെ വരുന്നത് സന്തോഷമായിരുന്നു. അതിന്റെ കൂടെ ദിലീപിന് ഒരു ദുരുദ്ദേശം കൂടെ ഉണ്ടായിരുന്നു. സൈന്യത്തിലെ പിളേളരുടെ ഗ്രൂപ്പിന് പറയത്തക്ക ഡയലോഗുകളൊന്നുമില്ല. പേരുകള്‍ പോലും ആര്‍ക്കും കറക്ടായിട്ട് ഇല്ല. മമ്മൂട്ടിയുടെയും മുകേഷിന്റെയും കീഴില്‍ പഠിക്കുന്ന ട്രെയിനി പിളേളരാണ് ഇവര്‍.

അപ്പോള്‍ ദിലീപ് എന്റെ അടുത്ത് വന്ന് എന്തെങ്കിലും ഡയലോഗ് ഉണ്ടാകുമോ എന്ന് ചോദിച്ചിരുന്നു. അങ്ങനെയാണ് ദിലീപിന് കൊക്കു തോമ എന്ന പേരിട്ട് കൊടുക്കുകയും അവന്റെ ട്രാക്കിന് ഒരല്‍പ്പം സ്‌പേസ് ഉണ്ടാക്കി കൊടുക്കുകയും ചെയ്തത്. അന്ന് മെലിഞ്ഞ ശരീര പ്രകൃതമുളള ആളായിരുന്നു ദിലീപ്. തടി തോന്നിക്കായി അന്ന് പത്ത്. നാല്‍പത്തിമൂന്ന് സെന്റി ഡിഗ്രി ഗ്രേഡ് ചൂടില്‍ കത്തി നില്‍ക്കുന്ന സ്ഥലത്ത് സ്വെറ്റര്‍ ഷര്‍ട്ടിനുളളില്‍ ഇട്ടാണ് ദിലീപ് വന്നത്.

നല്ല ചൂടുളള സമയത്ത് മുഴുവന്‍ ദിവസവും ദിലീപ് ആ സെറ്ററിട്ട് നിന്നു. ആ ഒരു ഹാര്‍ഡ് വര്‍ക്ക് അതാണ് ദിലീപിനെ ആക്ടറാക്കിയത്. കാരണം മറ്റ് താരശരീരങ്ങള്‍ ആവശ്യപ്പെടുന്ന പോലുളള ശരീരമായിരുന്നില്ല ദിലീപിന്റെത്. സ്റ്റാര്‍ഡത്തിലേക്കുളള വളര്‍ച്ചയില്‍ ദിലീപിന്റെ ഹാര്‍ഡ് വര്‍ക്ക് തന്നെയായിരുന്നു കാരണം.

Karma News Network

Recent Posts

കുടിക്കാൻ വെള്ളം ചോദിച്ചെത്തി 8 വയസുകാരിയെ പീഡിപ്പിച്ചു, പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും

കൊല്ലം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 16 വര്‍ഷം കഠിനതടവും 40,000 രൂപ പിഴയും വിധിച്ച് കോടതി.…

4 hours ago

സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവിൽ നിന്ന് എട്ട് ലക്ഷം രൂപയോളം തട്ടിയെടുത്തു, പ്രതി പിടിയിൽ

വൈക്കം: സൈന്യത്തില്‍ ജോലി വാ​ഗ്ദാനം ചെയ്ത് യുവാവില്‍നിന്ന് എട്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസില്‍ ഒരാൾ അറസ്റ്റിൽ. എറണാകുളം എയിംസ്…

5 hours ago

കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ നിയമിച്ചത്, 8 തവണ എംപിയായി, 2 വട്ടം തോറ്റു, കൊടിക്കുന്നിലിനെ തഴഞ്ഞതിൽ കേന്ദ്രം

ന്യൂഡൽഹി: കൊടിക്കുന്നിൽ സുരേഷ് എംപിയെ ലോക്സഭാ പ്രോ ടേം സ്പീക്കറായി നിയമിക്കാത്തതിൽ വിശദീകരണവുമായി കേന്ദ്ര സർക്കാർ. കീഴ്വഴക്കം പിന്തുടർന്നാണ് ഭർതൃഹരിയെ…

5 hours ago

മക്കയിൽ കൂട്ട മരണം 1000കടന്നു, സൗദി പുണ്യഭൂമിയിൽ മഹാദുരന്തം

സൗദിയിൽ ആയിരത്തിലേറെ പേർ പിടഞ്ഞ് മരിച്ചു. ഹാജിമാരുടെ മൃതദേഹങ്ങൾ കോവിഡിനേക്കാൾ ഭീകരം, സൗദിയിൽ നടക്കുന്നത് മനുഷ്യരുടെ കൂട്ട മരണം. കൂട്ട…

6 hours ago

പ്രധാനമന്ത്രിയുടെ പ്രത്യേക ക്ഷണം, ഷെയ്ഖ് ഹസീന രണ്ടു ദിവസത്തെ സന്ദർശനത്തിനായി ഇന്ത്യയിലെത്തി

ന്യൂഡൽഹി∙ ചൈന സന്ദർശിക്കാനിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക ക്ഷണം സ്വീകരിച്ച് ബംഗ്ലദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന ഇന്ത്യയിലെത്തി. വെള്ളിയാഴ്ച ന്യൂഡൽഹിയിലെത്തിയ…

6 hours ago

മലപ്പുറത്ത് വീട്ടിൽ അതിക്രമിച്ചുകയറി മൂന്നംഗ സംഘം യുവതിയെ പീഡിപ്പിച്ചു, രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം∙വീട്ടിൽ അതിക്രമിച്ചു കയറി മൂന്നം​ഗസംഘം യുവതിയെ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. വളാഞ്ചേരി സ്വദേശിനിയുടെ പരാതിയിൽ പൊലീസ് കേസെടുത്തു. മൂന്നു ദിവസം…

7 hours ago