kerala

ഷിബു സ്വാമി മോദിയെ ചൊറിയുമ്പോൾ ഓർത്തില്ല, പ്രതികാരം തീർത്ത് സോഷ്യൽ മീഡിയ, മാന്തി പൊളിച്ചു കളഞ്ഞു

സിപിഎം സഹയാത്രികൻ സന്ദീപാനന്ദ ഗിരിയുടെ പഴയ പ്രഭാഷണം വീണ്ടും വൈറലാവുകയാണ്. മാംസം കഴിക്കുന്നവരൊക്കെ പിശാചുക്കളാണെന്ന പ്രഭാഷണമാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്. സിപിഎം സഹയാത്രികനായതോട് കൂടി സന്ദീപാനന്ദ ഗിരി നേരത്തെ ചെയ്ത പ്രഭാഷണങ്ങൾ പല പ്രാവശ്യം വൈറലാവുകയുണ്ടായി.

സന്ദീപാനന്ദ ഗിരിയുടെ പുതിയ ബന്ധുക്കളായ കമ്മികളും സുഡാപ്പികളും ഇത് കേട്ടാൽ പണിയാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് വീഡിയോ വൈറലാകുന്നത്. പിശാചുണ്ടോ എന്ന ചോദ്യത്തിന് പിശാച് എന്ന വാക്കിന്റെ അർത്ഥം വ്യക്തമാക്കിക്കൊണ്ടാണ് സന്ദീപാനന്ദ ഗിരി മാംസം കഴിക്കുന്നവരൊക്കെ പിശാചുക്കളാണെന്ന നിർവ്വചനം പറയുന്നത്. ആർക്കെങ്കിലും പിശാചിനെ കാണണമെങ്കിൽ നോൺ വെജ് ഹോട്ടലിൽ പോയി നോക്കിയാൽ കാണാൻ കഴിയുമെന്നും പറയുന്നുണ്ട്. പിശാചും പിശാചയും കുട്ടിപ്പിശാചുക്കളും കൂടി പോകുന്നത് കാണാമെന്നാണ് വീഡിയോയിൽ പറഞ്ഞിട്ടുള്ളത്.

ഭഗവദ് ഗീതാ പ്രഭാഷണങ്ങളിലൂടെ പേരെടുത്ത സന്ദീപാനന്ദ ഗിരി പിന്നീട് ഹിമാലയ യാത്രകളുടെ ഗൈഡായും മറ്റും പ്രവർത്തിക്കുന്നതിനിടയിലാണ് സിപിഎമ്മുമായി അടുക്കുന്നത്. തുടർന്ന് സാമൂഹ്യമാദ്ധ്യമങ്ങളിൽ സിപിഎമ്മിന്റെ സൈബർ ഗുണ്ടയായി മാറുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമിട്ട് മരണക്കുറിപ്പ് എഴുതിയതും വലിയ വിമർശനം വിളിച്ചു വരുത്തിയിരുന്നു. കോഴിക്കോട് വളയനാട് ക്ഷേത്രത്തിനു സമീപമുള്ള നായര്‍ തറവാട് കൃഷ്ണലീലയില്‍ സി പി രാമ കുറുപ്പിന്റെയും രാധമ്മയുടെയും മകനാണ് തുളസീദാസ്.

ഗുരുവായൂരപ്പന്‍ കോളേജിലാണ് പഠിച്ചത്. സാമ്പത്തികമായി കുഴപ്പമില്ലത്ത കുടുംബം. തുളസീദാസിന് പച്ച ബുള്ളറ്റും ഉണ്ട്. ആ കാലത്ത് അവിടെ ബുള്ളറ്റ് ഉള്ളവര്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം. അതുകൊണ്ട് തുളസീദാസിന് കാമുകിമാരും സുലഭം. കാമുകിമാരില്‍ ഒരാളോടൊപ്പം റോഡിലൂടെ ഒരു കുടക്കീഴില്‍ പോകുമ്പോള്‍ കാമുകിയുടെ അച്ഛന്‍ കണ്ടു. കയ്യിലിരുന്ന കാലന്‍ കുടകൊണ്ട് തുളസീദാസിനെ പൊതിരെ തല്ലി. മകളെ പിടിച്ച് വീട്ടില്‍ കൊണ്ടുപോയി. സംഭവം നാടാകെ പാട്ടായി ‘ഒരു കുടക്കീഴില്‍ ‘ എന്ന പേരും വീണു.

നാട്ടില്‍ നില്‍ക്കാന്‍ സാധിക്കാത്ത തുളസീദാസ് എറണാകുളത്തേക്ക് ഫോട്ടോ ലാമിനേഷന്‍ ജോലിയുമായി പോയി. പ്രശ്നം ഒക്കെ ഒതുങ്ങിയപ്പോള്‍ തിരിച്ചെത്തി വീഡിയോ കാസറ്റ് കച്ചവടം തുടങ്ങി. ആ സമയത്താണ് ചിന്‍മയാമിഷന്റെ വീഡിയോ കാസറ്റ് പകര്‍ത്താനായി തുളസീദാസിനെ ഏല്‍പിക്കുന്നതും പിന്നിട് ചിന്‍മയ മിഷനുമായി ബന്ധപ്പെടുന്നതും.

കോഴിക്കോട് ചിന്‍മയ മിഷനിലെ ബ്രഹ്മചാരി പ്രബുദ്ധ ചൈതന്യയുടെ ഗീതാ ക്ലാസ്സില്‍ പങ്കെടുത്താണ് തുളസീദാസ് ഗീതാപഠനരംഗത്തേക്ക് വരുന്നത്. അത് ചിന്‍മയാ മിഷനില്‍ ചേരാനും കാരണമായി. മിഷനില്‍ രണ്ട് വര്‍ഷത്തെ ഗീത അടക്കം ഹിന്ദുധര്‍മ്മ ഗ്രന്ഥങ്ങള്‍ പഠിച്ചതിന് ശേഷം ബ്രഹ്മചാരി സന്ദീപ് ചൈതന്യ എന്ന നാമം സ്വീകരിച്ചു. എറണാകുളം ചിന്‍മയാ മിഷന്റെ ചുമതലയില്‍ വരുന്നു. എറണാകുളത്ത് 101 ദിവസത്തെ സമ്പൂര്‍ണ ഗീതാജ്ഞാന യജ്ഞത്തിന് ശേഷമാണ് സന്ദീപ് ചൈതന്യ ശ്രദ്ധിക്കപ്പെട്ടത്.

എസ്എഫ്‌ഐക്കാരനായിരുന്ന താന്‍ സന്യാസിയാകാന്‍ കാരണം പി പരമേശ്വരന്റെ പ്രസംഗം കേട്ടതാണെന്നും പറഞ്ഞു നടന്നു. സ്‌കൂള്‍ ഓഫ് ഭഗവത് ഗീതയിലും സാമ്പത്തിക തിരിമറി ആരോപണം ഉണ്ടാവുകയും, ടൂര്‍ സംഘടിപ്പിച്ച് വഞ്ചിക്കുകയും ചെയ്തെന്ന ആരോപണം നേരിടുകയും ചെയ്തതോടെ അതുവരെ ഉണ്ടായിരുന്ന സഹായം നിലച്ചു. പിന്നെയാണ് സന്ദീപ് ചൈതന്യ പുതിയ ബന്ധങ്ങള്‍ തേടിയത്.

ആര്‍ എസ് എസിനേയും മാതാ അമൃതാന്ദമയിയെയും പുലഭ്യം പറഞ്ഞ് സിപിഎമ്മുകാരുടെ തോഴനായി. തുടര്‍ന്ന് സന്യാസി ആവാന്‍ സാധിക്കാതെ സന്ദീപ് ‘ആനന്ദഗിരി’ എന്ന പേരുമായി പുതിയ മേച്ചില്‍പുറം തേടി. മുസ്ലീം മതമൗലികവാദികളും സന്യാസികളെ പരിഹസിക്കുകയും ആക്ഷേപിക്കുകയും ആക്രമിക്കുകയും ചെയ്യുന്ന കമ്യൂണിസ്റ്റുകാരും യുക്തിവാദികളും സാന്ദീപാന്ദ ഗിരിയെ കൊണ്ടു നടക്കുന്ന കാഴ്ച്ചയാണ് കേരളം പിന്നീട് കണ്ടത്. ആശ്രമത്തിലെ പഴയ കാറിന് തീ ഇട്ട ശേഷം ആര്‍എസ്എസിനു മേല്‍ കെട്ടിവയ്ക്കാനുള്ള അപഹാസ്യശ്രമവും നടത്തി.

Karma News Network

Recent Posts

പാറമട വ്യവസായിയുടെ കൊലപാതകം, പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ കേസെടുത്തു

തിരുവനന്തപുരം: പാറശാലയില്‍ പാറമട വ്യവസായിയെ കഴുത്തറത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിക്ക് സര്‍ജിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയ സ്ഥാപനത്തിനെതിരെ ഡ്രഗ്സ് കണ്‍ട്രോള്‍ വിഭാഗം…

8 hours ago

​കരുവന്നൂര്‍:സിപിഎമ്മിന്റെ സ്വത്ത് കണ്ടുകെട്ടി,പാർട്ടിയേ പ്രതിചേര്‍ത്ത് ഇഡി

കൊച്ചി: കരുവന്നൂര്‍ കള്ളപ്പണ ഇടപാട് കേസില്‍ സിപിഎമ്മിനെ പ്രതിചേര്‍ത്ത് ഇഡി. കരുവന്നൂരില്‍ നിന്ന് തട്ടിയെടുത്ത പണം പാര്‍ട്ടി കൈപ്പറ്റിയെന്നാണ് ഇഡിയുടെ…

9 hours ago

ഗർഭിണിയെ പീഢിപ്പിച്ച ഷാനവാസ് ഖാൻ പിണറായിയുടെ കൂട്ടുകാരൻ, കൊല്ലത്ത് ജനരോക്ഷം

പീഢന കേസ് പ്രതി പിണറായിയുടെ കൂട്ടുകാരൻ എങ്കിൽ അറസ്റ്റ് ചെയ്യില്ലേ... ഇത് ഇപ്പോൾ കൊല്ലത്തേ സമരക്കാർ ചോദിക്കുന്നു.ഗർഭിണിയായ യുവ അഭിഭാഷകയെ…

9 hours ago

പിണറായി വിജയൻ മൂല്യബോധമില്ലാത്ത കമ്യൂണിസ്റ്റ്, പിണറായിയെ ബ്രാന്‍ഡ് ആക്കാൻ ചെയ്ത ഡോക്യൂമെന്ററി ഇനി ചവറ്റുകുട്ടയിൽ

ഇതിൽപ്പരം ഒരു നാണക്കേട് പിണറായിക്കു വരാറുണ്ടോ ‘യുവതയോട് – അറിയണം പിണറായിയെ എന്ന് പറഞ്ഞ സംവിധായകൻ തിരുത്തുന്നു യുവാക്കൾ അദ്ദേഹത്തെ…

10 hours ago

കരിമ്പൂച്ച എ.പിജി കമാന്റോകളേ ഭേദിച്ച് RSS ഓപ്പറേഷൻ ,എത്രവലിയ കോട്ടകളും തകർക്കും, എസ്.സുനിൽ കൊല്ലം

എസഡ് കാറ്റഗറിയും, കരിമ്പൂച്ചകളുടെ സുരക്ഷയും തകർത്ത ആർ എസ് എസ് ഓപ്പറേഷനാണ്‌ ഇത്. എങ്ങിനെയാണ്‌ ആർ എസ് എസ് ഒരു…

10 hours ago

ഊരിലെ പ്രധാന ചെന്താരകത്തിന് വേണ്ടി പിന്നെ ഗാന്ധിജി പുനരവതരിച്ചു വരുമെന്ന് കരുതിയോ നിഷ്കളങ്കരേ

കണ്ണൂർ CPM ജില്ലാ കമ്മറ്റി അംഗമായിരുന്ന മനു തോമസ് നടത്തുന്ന വെളിപ്പെടുത്തലുകളിൽ പ്രതികരിച്ച് എഴുത്തുകാരി അഞ്ജു പാർവ്വതി പ്രബീഷ്. മനു…

11 hours ago