കാസർകോട്∙ ചെറുവത്തൂരിൽ ഉണ്ടായ ഭക്ഷ്യ വിഷബാധയ്ക്ക് കാരണം ഷിഗെല്ല ബാക്റ്റീരിയയാണെന്നു ജില്ലാ മെഡിക്കൽ ഓഫിസർ. ചികിത്സയിൽ കഴിയുന്ന നാലു കുട്ടികൾക്ക് ഷിഗെല്ല രോഗം സ്ഥിരീകരിച്ചു.
കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലുള്ള കുട്ടികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. ഭക്ഷ്യവിഷബാധയേറ്റ് ചികിത്സയിലുള്ള മറ്റു കുട്ടികൾക്കും ഷിഗെല്ല രോഗ ലക്ഷണം കണ്ടെത്തി. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്. ജില്ലയിൽ വിവിധ ആശുപത്രികളിലായി 51 പേരാണ് ചികിത്സയിലുള്ളത്.
ഭക്ഷ്യ വിഷബാധയെ തുടർന്ന് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയവരുടെ രക്തം, മലം എന്നിവ കോഴിക്കോട് മെഡിക്കൽ കോളജിൽ പരിശോധിച്ചിരുന്നു. പരിശോധനയിലാണ് ഷിഗെല്ലയുടെ സാന്നിധ്യം സ്ഥിരീകരിച്ചതെന്ന് എ.വി.രാംദാസ് പറഞ്ഞു. പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഹെലികോപ്ടർ അപകടത്തിൽ മരണപ്പെട്ട ഇറാൻ പ്രസിഡണ്ട് ഇബ്രാഹീം റെയ്സിയുടെ മരണത്തിന് പിന്നിലെ ദുരൂഹത തുടരുന്നു. ഏതെങ്കിലും തരത്തിലുള്ള അട്ടിമറികൾ ഉണ്ടോ…
ബാങ്കോക്ക്: ലണ്ടനില്‍ നിന്ന് സിംഗപ്പുരിലേക്ക് പോവുകയായിരുന്ന വിമാനം ആടിയുലഞ്ഞ് യാത്രക്കാരന് മരിച്ച അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത്. 73കാരനായ ബ്രിട്ടീഷ്…
എറണാകുളം. പെരിയാറിൽ മൽസ്യങ്ങൾ ചത്തുപൊങ്ങിയ സംഭവത്തിൽ മലിനീകരണ നിയന്ത്രണ ബോർഡ് അടിയന്തര അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി…
കോഴിക്കോട്∙ ശസ്ത്രക്രിയയ്ക്ക് പിന്നാലെ അബോധാവസ്ഥയിലായ യുവതിയുടെ മരണത്തിൽ സ്വകാര്യ ആശുപത്രിക്കെതിരെ ഭർത്താവ്. വയനാട് നടവയൽ ചീങ്ങോട് വരിക്കാലയിൽ ജെറിൽ ജോസിന്റെ…
പാലക്കാട് ∙ അവിഹിത ബന്ധം അറിഞ്ഞതിന്റെ പകയിൽ ദമ്പതിമാരെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം. ഒന്നാംപ്രതി എറണാകുളം പറവൂർ സ്വദേശി…
ഇടവ മാസത്തിലെ രേവതി നക്ഷത്രത്തിൽ പത്തനംതിട്ട ജില്ലയിലെ ഇലന്തൂരിലായിരുന്നു മോഹൻലാല്‍ ജനിച്ചതെങ്കിലും തിരുവനന്തപുരത്തെ മുടവന്മുകള് എന്ന സ്ഥലത്തെ തറവാട് വീട്ടിലായിരുന്നു…