more

ഇൻഷുറൻസിനു മുന്നിൽ മുഖം തിരിക്കരുത്, ജീവനോളം വിലയുണ്ട്,മറ്റുള്ളവരുടെ മുന്നിൽ കൈനീട്ടാതെ തലയുയർത്തി നടക്കണം-ഷിൽന

റോഡപകടത്തിൽ മരിച്ച എഴുത്തുകാരനും തലശ്ശേരി ബ്രണ്ണൻ കോളേജ് അധ്യാപകനുമായിരുന്ന കെ വി സുധാകരന്റെ ഭാര്യയാണ് ഷിൽന സുധാകർ.വാഹനാപകടത്തിൽ ഭർത്താവ് വിടപറഞ്ഞെങ്കിലും കുട്ടികളെ പ്രസവിക്കണമെന്ന ഭർത്താവിന്റെ ആ​ഗ്രഹത്തിനൊപ്പം ഷിൽന നിന്നു.സുധാകർ വിടപറഞ്ഞ് ഒരുവർഷവും 30ദിവസവും പിന്നിട്ട ദിവസം ഷിൽന ഇരട്ടകുട്ടികൾക്ക് ജന്മം നൽകി.അങ്ങനെയാണ് ഷിൽനെ ജനങ്ങൾ അറിാൻ തു‌ങ്ങിതും

കെ.വി.സുധാകരന്റെ മരണശേഷം ഭാര്യ ഷിൽനയുടെ ഗർഭപാത്രത്തിൽ ഐവിഎഫ് ചികിൽസയിലൂടെ നിക്ഷേപിച്ച അദ്ദേഹത്തിന്റെ ബീജത്തിൽ നിന്നാണ് ഇരട്ടപെൺകുട്ടികൾ പിറന്നത്.ഗൃഹനാഥൻ നഷ്ടപ്പെടുമ്പോൾ അത് സൃഷ്ടിക്കുന്ന മാനസിക സംഘർഷങ്ങളും സാമ്പത്തിക ബാധ്യതകളും ഒട്ടും ചെറുതല്ലെന്ന് പറയുകയാണ് ഷിൽന.ഏറ്റവും വിലപ്പെട്ടതാണ് ലൈഫ് ഇൻഷുറൻസ്.എന്റെ അധിക ബാധ്യതയിൽ നിന്നും എനിക്ക് ഏറ്റവുമാദ്യം കൈസഹായമായി വർത്തിച്ചത് LICയിൽ നിന്നും കിട്ടിയ അപകടമരണ ഇൻഷുറൻസ് തുകയായിരുന്നുമാഷ് ശ്രദ്ധാപൂർവ്വം അത് ചെയ്തിരുന്നത് കൊണ്ട് എനിക്ക് ജീവിത ചിലവുകൾക്കും മറ്റു ബാധ്യതകൾ തീർക്കാനും മറ്റാരുടെയും മുന്നിൽ കൈ നീട്ടേണ്ടി വന്നില്ലെന്നും ഷിൽന പറുന്നു

കുറിപ്പിങ്ങനെ,ഇത് തീർത്തും വ്യക്തിപരമായൊരു കുറിപ്പാണു,അനുഭവത്തിൽ നിന്നും ചെയ്തിരിക്കേണ്ടതായിരുന്നു എന്ന് മനസ്സിൽ ആയിരമായിരം വട്ടം അവർത്തിച്ചോരു സംഭവത്തെക്കുറിച്ചാണ്.ഗൾഫിൽ നിന്നും റിപ്പോർട്ട് ചെയ്യപ്പെടുന്ന കോവിഡ് മരണങ്ങളുടെ എണ്ണം ഇപ്പോൾ ദിനം പ്രതി കുറഞ്ഞിട്ടുണ്ട്.പ്രതേകിച്ചും മലയാളികളുടെ.ചെറുപ്പക്കാരായ,ജീവിതത്തിന്റെ പച്ചപ്പ്‌ അനുഭവിച്ചു തുടങ്ങിയിട്ടില്ലാത്ത കുറച്ചേറെ പേർ കോവിഡ് ബാധിച്ചു മരണപ്പെട്ടിരിക്കുന്നു.മരണം എല്ലായ്പ്പോഴും വേദനാജനകം തന്നെയാണ്.ഞങ്ങളുടെ ബ്രാഞ്ചിൽ,വളരെ പരിചിതരും അല്ലാത്തവരുമായ ഒട്ടനവധി കസ്റ്റമേഴ്സ് ഈ രോഗം ബാധിച്ചു കഴിഞ്ഞ ആറു മാസത്തിനിടെ ജീവൻ വെടിഞ്ഞിട്ടുണ്ട്

അതിലൊരു വ്യക്തിയുടെ വിധവ കഴിഞ്ഞ ദിവസം ബ്രാഞ്ചിൽ വന്നു.ഭർത്താവിന്റെ പേരിൽ ലയബിലിറ്റി എത്രയുണ്ടെന്ന് അറിയാനാണ് അവർ വന്നത്.ഏകദേശം 20ലക്ഷം ബാലൻസ് ഉള്ളൊരുHousingലോൺ അയാളുടെ പേരിൽ ഉണ്ടായിരുന്നു.നിസ്സഹായായ ആ സ്ത്രീ ആദ്യം ചോദിച്ചത് ഈ ലോൺ ഇൻഷുർ ചെയ്തിട്ടുണ്ടോ എന്നായിരുന്നു.നിർഭാഗ്യവശാൽ ആ ലോൺ ഇൻഷുർ ചെയ്തിരുന്നില്ല.എന്തുകൊണ്ട് നിങ്ങൾ അത് ചെയ്യിച്ചില്ല എന്ന് അവരോടൊപ്പം വന്നൊരു മുതിർന്നൊരാൾ ചോദിച്ചു.സത്യത്തിൽ ലോൺ ഇൻഷുറൻസ് ഒരുmandatoryപ്രാക്ടീസ് അല്ല.നമ്മൾ ഉപഭോക്താക്കൾക്ക് അതിന്റെ നല്ല വശങ്ങളെക്കുറിച്ചു പറഞ്ഞു ബോധ്യപ്പെടുത്തിയ ശേഷം അവരുടെ പൂർണ്ണ സമ്മതത്തോടെ മാത്രമേ ലോൺ ഇൻഷുറൻസ് ഓഫർ ചെയ്യാവു എന്നാണ്IRDA(Insurance Regulatory Development Authority )rule.ഇത്രയും പറഞ്ഞു ബോധ്യപ്പെടുത്തിയപ്പോൾ
അവർ വിലപിച്ചു,അന്നത് ചെയ്യിച്ചിരുന്നെങ്കിൽ ഇന്ന് ഞാൻ ഇങ്ങനെ ബുദ്ധിമുട്ടേണ്ടി വരുമായിരുന്നില്ലല്ലോ എന്ന്

ഇത് കണ്ടപ്പോൾ രണ്ടു വർഷം മുന്നത്തെ എന്നെത്തന്നെ ഞാൻ ഓർത്തു പോയി.മാഷുടെ മരണശേഷം അദ്ദേഹത്തിന്റെ പേരിലുള്ള ബാധ്യത അന്വേഷിച്ചു ഞാനും അച്ഛനും നടന്നു വലഞ്ഞത്.രണ്ടു പേരുടെയും പേരിലുള്ളൊരHousingലോണിനു പുറമെ KSFE,മറ്റു സഹകരണ ബാങ്കുകൾ തുടങ്ങിയവയിൽ നിന്നും ചികിത്സ ആവശ്യാർഥം എടുത്ത ഒട്ടനവധി ലോണുകൾ ഉണ്ടായിരുന്നു.രണ്ടു പേരുടെ വരുമാനത്തിൽ നിന്നും അടഞ്ഞു പോയിരുന്ന ഇവയൊക്കെയും ഒരാളുടെ മാത്രം വരുമാനത്തിൽ നിന്ന് എങ്ങനെ അടഞ്ഞു പോവുമെന്നോർത്തു ആദി പിടിച്ചു ഉറക്കം നഷ്ടപ്പെട്ടിരുന്നിട്ടുണ്ട് അന്നൊക്കെ

Housingലോൺ പാസ്സാക്കിയ സമയത്തു അന്നത്തെ മാനേജർ നിർബന്ധിച്ചു ലോൺ ഇൻഷുറൻസ് എടുപ്പിച്ചു.67000 രൂപയാണ് അന്ന് പ്രീമിയം അടച്ചിരുന്നതു.പക്ഷെ അന്നത്തെ അവസ്ഥയിൽ ഒരു രൂപ പോലും വിലയുള്ളതായതിനാൽ,മാഷ് സമ്മർദം ചെലുത്തി ആ ഇൻഷുറൻസ് തുക തിരിച്ചു വാങ്ങിയെടുത്തു.ഫലത്തിൽ ആ ലോൺ ഇൻഷുറൻസ് ക്യാൻസൽ ചെയ്തുഅന്നത്തെ ചെറിയ ബുദ്ധിമുട്ടുകൾ സഹിച്ചു ആ ഇൻഷുറൻസ് ഞാൻ ചെയ്തിരുന്നു വെങ്കിൽ ഇന്ന് Housingലോൺ ബാധ്യതയിൽ നിന്നും ഞാൻ രക്ഷപെടുകയും ലോൺ,ഇൻഷുറൻസ് കമ്പനി അടച്ചു ക്ലോസ്‌ ചെയ്യുമായിരുന്നു.ഒരു ബാങ്ക് സ്റ്റാഫ് ആയിരിന്നിട്ടു കൂടി ഞാൻ അത് ചെയ്തില്ല.അപ്പോൾ പിന്നെ സാദാരണക്കാരുടെ കാര്യം പറയേണ്ടല്ലോ

അതുപോലെതന്നെ വിലപ്പെട്ടതാണ് ലൈഫ് ഇൻഷുറൻസ്.എൻറെ അധികബാധ്യതയിൽ നിന്നും എനിക്ക് ഏറ്റവുമാദ്യം കൈസഹായമായി വർത്തിച്ചത്LICയിൽ നിന്നും കിട്ടിയ അപകടമരണ ഇൻഷുറൻസ് തുകയായിരുന്നു.മാഷ് ശ്രദ്ധാപൂർവ്വം അത് ചെയ്തിരുന്നത് കൊണ്ട് എനിക്ക് ജീവിത ചിലവുകൾക്കും മറ്റു ബാധ്യതകൾ തീർക്കാനും മറ്റാരുടെയും മുന്നിൽ കൈ നീട്ടേണ്ടി വന്നില്ല.പറഞ്ഞു വരുന്നത് ഇൻഷുറൻസ് നമ്മുടെ ജീവിതത്തിൽ ഇത്രയേറെ പ്രാധാന്യം ഉണ്ടെന്നുള്ളതാണ്.അത് നിങ്ങള്ക്ക് വേണ്ടി അല്ലെ അല്ല,നിങ്ങൾ ഒരു സുപ്രഭാതത്തിൽ ഇല്ലാതായാൽ നിങ്ങളുടെ പ്രിയപ്പെട്ടവർ മറ്റുള്ളവരുടെ മുന്നിൽ കൈ നീട്ടാതെ തല ഉയർത്തി നടക്കാനും കൂടെയാണ്.അതുപോലെ കൃത്യമായ നോമിനേഷനും എല്ലാ കാര്യങ്ങളിലും നിർബന്ധമാക്കേണ്ടതാണ്.നിങ്ങളുടെ അക്കൗണ്ടിൽ ഒരു രൂപ ആണെങ്കിൽ പോലും നിങ്ങളുടെ അഭാവത്തിൽ നിങ്ങളുടെ അനന്തരാവകാശികൾക്കു കിട്ടണമെങ്കിൽ കടമ്പകൾ ഏറെയാണ്.ഇനിയെങ്കിലും ഇൻഷുറൻസ് എന്ന് പറയുമ്പോൾ മുഖം തിരിക്കരുത്.ജീവനോളം തന്നെ അതിനു വിലയിടേണ്ടതാണ്.കാരണം മരണം ഏറ്റവും അടുത്ത് തന്നെ ഒളിഞ്ഞിരിപ്പുണ്ട്.ഇന്നല്ലെങ്കിൽ നാളെ

Karma News Network

Recent Posts

സി.എം.ആര്‍.എല്ലിന്റെ സാമ്പത്തിക ഇടപാടുകളില്‍ കേസെടുക്കണം, പോലീസിനോട് ആവശ്യപ്പെട്ട് ഇ.ഡി

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണാ വിജയന്‍ ഉള്‍പ്പെട്ട മാസപ്പടിയാരോപണത്തില്‍ കേസെടുക്കണമെന്ന് പോലീസിനോട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). സംസ്ഥാന…

4 hours ago

പാലക്കാട് പേവിഷബാധയേറ്റ് ഹോമിയോ ഡോക്ടർ മരിച്ചു

പാലക്കാട്∙ മണ്ണാർക്കാട് പേവിഷബാധയേറ്റ് കുമരംപുത്തൂരിൽ ഹോമിയോ ഡോക്ടർ മരിച്ചു. കുമരംപുത്തൂർ പള്ളിക്കുന്ന് ചേരിങ്ങൽ ഉസ്‌മാന്റെ ഭാര്യ റംലത്താണ് (42) ഉച്ചയോടെ…

4 hours ago

പോലീസുകാര്‍ പങ്കെടുത്ത വിരുന്ന് നടന്നിട്ടില്ല , Dyspയെ അറിയുകപോലും ഇല്ല, ഉരുണ്ടു കളിച്ചു ഗുണ്ടാ നേതാവ്

ഗുണ്ടാനേതാവ് തമ്മനം ഫൈസിലിന്റെ വീട്ടിൽ വിരുന്നുണ്ണാൻ പോയി ശുചിമുറിയിൽ കയറി ഒളിച്ച ആലപ്പുഴ ഡി.വൈ.എസ്.പിഎമ്മന്റെയും പോലീസ് ഉദ്യോഗസ്ഥരുടെയും തൊപ്പി തെറിച്ചു…

5 hours ago

സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നു, സമ്മതിച്ച് ചീഫ് സെക്രട്ടറി

തിരുവനന്തപുരം; സംസ്ഥാനത്ത് ഡ്രൈഡേ ഒഴിവാക്കുന്നതിനെക്കുറിച്ച് ഉദ്യോഗസ്ഥ തലത്തിൽ ചർച്ചകൾ നടന്നതായി സമ്മതിച്ച് ചീഫ് സെക്രട്ടറി. വാർത്താക്കുറിപ്പിലാണ് ചീഫ് സെക്രട്ടറി ഡോ.…

5 hours ago

ഇന്ത്യൻ തിരഞ്ഞെടുപ്പിൽ ഇടപെടരുത്, പാക്കിസ്ഥാനു താക്കീത്

ഇന്ത്യയിലെ പാക്കിസ്ഥാൻ അനുകൂലികൾക്കെതിരെ വീണ്ടും നരേന്ദ്ര മോദി. നമ്മൾ ശത്രുക്കളായി കാണുന്നവരുമായി ചങ്ങാത്തം ഉണ്ടാക്കുന്നതിനെതിരേ ഈ സ്ഥാനത്ത് ഇരുന്ന് കടുത്ത…

5 hours ago

കാശ്മീരിലെ ആക്രമികളുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി നിരോധിച്ചു

ജമ്മു കശ്മീരിലെ ഭീകരരുടെയും കല്ലേറ് നടത്തുന്നവരുടെയും കുടുംബാംഗങ്ങൾക്കും അടുത്ത ബന്ധുക്കൾക്കും സർക്കാർ ജോലിക്ക് അർഹതയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്…

6 hours ago