Categories: kerala

പതിനാല്‌ വർഷമായി പിസിഒഡി ഉള്ള അണ്‌ഢാശയങ്ങളുമായി ജീവിക്കുന്ന എനിക്ക്‌ ഇനി ബാക്കിയുള്ള ജീവിതശൈലിരോഗങ്ങളിലേക്ക്‌ കൂടി ഓടിക്കേറാനാനാവില്ല

കേരളത്തിൽ ദിനം പ്രതി കോവിഡ് കേസുകൾ വർദ്ധിച്ചുവരികയണ്. ആരോ​ഗ്യപ്രവർത്തകർ കോവിഡിനെ തുരുത്താന് രാപ്പകലില്ലാതെ കഷ്ടപ്പെടുകയാണ്. ആരോ​ഗ്യ പ്രവർത്തകരനുഭവിക്കുന്ന ബുദ്ധിമുട്ടുകളെക്കുറിച്ച് തുറന്നുപറയുകയാണ് ഡോ,ഷിംന അസീസ്

അടുപ്പിച്ച്‌ കുറച്ച്‌ ഡ്യൂട്ടികളും ഈയിടെയായി ആയിരത്തിന്‌ മേൽ എത്തിയ കേസുകളുടെ എണ്ണവും എണ്ണത്തിലേറി വരുന്ന മരണങ്ങളുമൊക്കെയായി അത്യാവശ്യം സ്‌ട്രെസ്‌ ഉണ്ട്‌. ലോക്ക്‌ ഡൗൺ ആദ്യഘട്ടത്തിന്റെ കൂടെ റോക്കറ്റ്‌ പിടിച്ച്‌ പോയ ശാരീരികാരോഗ്യം തിരിച്ച്‌ പിടിക്കാതെ ഇനീം മുന്നോട്ട്‌ പോയാൽ പണി മൊത്തത്തിൽ പാളുമെന്ന കണ്ടീഷനായി. നേരം തെറ്റിയ ഭക്ഷണവും വിശന്ന്‌ വലഞ്ഞ്‌ വന്ന്‌ കയറുമ്പോൾ കഴിക്കുന്ന ഹോട്ടൽ ഭക്ഷണത്തിന്റെ ക്രമം തെറ്റിയ അളവും എല്ലാം കൂടി സർവ്വത്ര കൈവിട്ടു പോയി. കോലം കണ്ടിട്ട്‌ പെറ്റ തള്ള പോലും സഹിക്ക്‌ണില്ല. ഈ പോക്ക്‌ പോയാൽ വീട്ടീന്ന്‌ പച്ചവെള്ളം പോലും തന്ന്‌ വിടൂലാന്ന്‌ ഉമ്മച്ചിയുടെ ഭീഷണിയുമുണ്ട്‌.

കുഞ്ഞുങ്ങളോടുള്ള ഭ്രാന്തൻ അറ്റാച്ച്‌മെന്റ്‌ അവരെ കാണാത്തപ്പോൾ അവർക്കിഷ്‌ടമുള്ള സാധനങ്ങൾ പെറുക്കി തിന്ന്‌ ഒതുക്കാൻ ശ്രമിച്ചിട്ടുണ്ട്‌ എന്നതും ഇതിനൊരു ഹേതുവാണ്‌. സായിപ്പ്‌ ‘സ്‌ട്രെസ്‌ ഈറ്റിംഗ്‌’ എന്ന്‌ പറയും. പണി കിട്ടീട്ട്‌ പിന്നെ അതല്ല ഇതാണ്‌ എന്ന്‌ പറഞ്ഞിട്ട്‌ കാര്യവുമില്ലല്ലോ. പതിനാല്‌ വർഷമായി പിസിഒഡി ഉള്ള അണ്‌ഢാശയങ്ങളുമായി ജീവിക്കുന്ന എനിക്ക്‌ ഇനി ബാക്കിയുള്ള ജീവിതശൈലിരോഗങ്ങളിലേക്ക്‌ കൂടി ഓടിക്കേറാനാനാവില്ല. മുപ്പതുകളുടെ തുടക്കമേ ആയുള്ളൂ, രോഗങ്ങളുടെ കാര്യത്തിൽ എന്റെ പാരമ്പര്യവും അത്ര ശരിയല്ല.

ലോക്ക്‌ഡൗണിന്റെ തൊട്ട്‌ മുൻപ്‌ വരെ ജിമ്മിൽ ഹെഡ്‌സെറ്റും വെച്ച്‌ വർക്കൗട്ടിന്റെ ലോകത്ത് ചിലവഴിച്ചിരുന്ന ഒരു മണിക്കൂർ ശരിക്കും നല്ലതായിരുന്നു, മാനസികമായും ശാരീരികമായും. അത്‌ അടുത്ത കാലത്തൊന്നും നടക്കില്ല, ലോക്‌ഡൗൺ തീരുമ്പോൾ ഒരു പക്ഷേ ഏറ്റവും അവസാനം മാത്രം തുറക്കുന്ന സ്ഥലങ്ങളിലൊന്നായിരിക്കുമത്. കോവിഡ്‌ ഡ്യൂട്ടി എടുക്കുന്നയാൾ പുറത്ത്‌ നടക്കാൻ പോകുന്നതും ശരിയല്ല. മാസങ്ങളായി വളരെ ഒഴിച്ചുകൂടാനാകാത്ത ആവശ്യങ്ങൾക്കല്ലാതെ പുറത്തിറങ്ങാറേയില്ല. അങ്ങനെ ഇറങ്ങുമ്പോഴത്തെ സമൂഹത്തിലെ ജാഗ്രതക്കുറവിന്റെ കാഴ്‌ചകൾ തന്നെ വല്ലാത്ത അസ്വസ്‌ഥത പകരുന്നുമുണ്ട്‌.
വീണ്ടും ഭക്ഷണക്രമീകരണങ്ങളിലേക്കും വ്യായാമത്തിലേക്കും തിരിച്ച്‌ നടക്കുകയാണ്‌. മക്കൾ കൂടെയുള്ളപ്പോൾ ഒന്നിച്ച്‌ വർക്കൗട്ട്‌ ചെയ്യാനൊക്കെ നല്ല രസമായിരുന്നു. ഇതിപ്പോൾ എന്നെ ഞാൻ തന്നെ ഉപദേശിച്ച്‌ പ്രോത്സാഹിപ്പിച്ച്‌ സന്തോഷിപ്പിച്ച്‌ നിർത്തേണ്ട അവസ്‌ഥയായിരിക്കുന്നു. നല്ല കഷ്‌ടപ്പാടാണ്‌.

എന്നാലും എന്നെ കൊല്ലാൻ കൊടുക്കാൻ പറ്റില്ല, ജീവിതശൈലീരോഗങ്ങളെ ഇത്ര നേരത്തേ വിളിച്ച്‌ വരുത്താൻ വയ്യ. മക്കളും വീട്ടുകാരും കൂട്ടുകാരും നാടും യാത്രകളുമൊക്കെ തിരിച്ച്‌ വരുമ്പഴേക്ക്‌ പഴയ ഞാനുമിവിടെ ഉണ്ടാകണം. ഈ കോവിഡ് കാലത്തെ മാനസികസമ്മർദം കുറയ്‌ക്കാനും വ്യായാമം നല്ലതാണ്, ചുറ്റുമുള്ള സാഹചര്യങ്ങൾ പകരുന്ന മടുപ്പ്‌ വല്ലാതെ ബാധിക്കുന്നതാണ്‌ ട്രാക്കിൽ കേറാനുള്ള പ്രധാന തടസ്സം. ഇനി ഈ അവസരത്തിൽ രണ്ടും കൽപ്പിച്ച്‌ എന്നെ തിരിച്ച്‌ പിടിച്ചേ പറ്റൂ…

എന്തൊക്കെ ചെയ്യണം എങ്ങനെയൊക്കെ മുന്നോട്ട് പോവണം എന്നതിൽ കൃത്യമായ ധാരണയുണ്ട്, മുൻപ് നല്ല കുട്ടിയായി മാസങ്ങളൊളം ഇതൊക്കെ ചെയ്ത് ആരോഗ്യം നന്നായി കൊണ്ടുനടന്ന ചരിത്രവുമുണ്ട്. അതുകൊണ്ട് തന്നെ എന്നെ ഒന്ന് ഉന്തി ട്രാക്കിൽ നിർത്തിയാൽ മതി. അതിന് ഏറ്റവും നല്ല വഴി ഇത്തരം തീരുമാനങ്ങൾ ചുറ്റുമുള്ള സൗഹൃദങ്ങളോട് വിളിച്ച് പറയുകയാണ്. ഇടക്കൊന്ന് ആവേശം കുറയുന്നൂന്ന് തോന്നുമ്പൊ ആരെങ്കിലുമൊക്കെ ചോദിക്കുമല്ലോ, യാത്ര എവിടെയെത്തിയെന്ന്!

Karma News Network

Recent Posts

പുതിയ ക്രിമിനൽ നിയമം.രാജ്യത്തേ ആദ്യ കേസ് രജിസ്റ്റർ ചെയ്തു,ഭാരതീയ ന്യായ സൻഹിത

പുതിയ ക്രിമിനൽ കോഡായ ഭാരതീയ ന്യായ് സന്ഹിത ഇന്ന് നിലവിൽ വന്നതോടെ ഇന്ത്യയിലെ ആദ്യ കേസ് ദില്ലിയിൽ രജിസ്റ്റർ ചെയ്തു.ന്യൂഡൽഹി…

4 mins ago

റഷ്യയിൽ ഒരു ക്ഷേത്രം വേണം, മോദിയുടെ സന്ദർശനത്തിന് മുന്നോടിയായി അഭ്യർത്ഥനയുമായി ഇന്ത്യൻ വംശജർ

റഷ്യൻ മണ്ണിൽ സാംസ്‌കാരിക തനിമ വിളിച്ചോതുന്ന ഒരു ഹിന്ദു ക്ഷേത്രം നിർമ്മിക്കേണ്ടതുണ്ടെന്ന് രാജ്യത്തെ ഇന്ത്യൻ വംശജർ. പ്രധാനമന്ത്രി നരേന്ദ്രമോദി ജൂലൈയിൽ…

18 mins ago

മലവെള്ളം പാഞ്ഞെത്തി, ഒഴുക്കിൽപ്പെട്ട് ഏഴം​ഗ കുടുംബം, ഏഴ് മരണം

മുംബൈ : ലോണാവാല വെള്ളച്ചാട്ടത്തിൽ പെട്ടെന്നുണ്ടായ മലവെള്ളപ്പാച്ചിലിൽപ്പെട്ട് ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ട് മരിച്ചു. മഹാരാഷ്ട്രയിലെ ലോണാവാലയിലാണ് സംഭവം. അവധി…

32 mins ago

തൊണ്ടയിൽ ഭക്ഷണം കുടുങ്ങി, അടിമാലിയിൽ ഒമ്പതുവയസുകാരി മരിച്ചു

ഇടുക്കി: അടിമാലിയിൽ ഭക്ഷണം തൊണ്ടയിൽ കുടുങ്ങി നാലാം ക്ലാസുകാരി മരിച്ചു. കൂമ്പൻപാറ ഫാത്തിമ മാതാ സ്കൂളിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി…

59 mins ago

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നാണ് വിശ്വാസം- ഇടവേള ബാബു

എന്‍റെ പരിമിതിയിൽ നിന്നുകൊണ്ട് എനിക്ക് ചെയ്യാൻകഴിയുന്നതൊക്കെയും ചെയ്തിട്ടുണ്ട് എന്നുതന്നെയാണ് എൻ്റെ വിശ്വാസം. വിയോജിപ്പുകളും ഉണ്ടാവാമാന്നാണ് വിശ്വാസമെന്ന് നടന്‍ ഇടവേള ബാബു.…

1 hour ago

വാണിജ്യ ആവശ്യങ്ങൾക്കുള്ള ​പാചക വാതകത്തിന്‍റെ വില കുറച്ചു

ന്യൂഡൽഹി: വാണിജ്യ ആവശ്യങ്ങൾക്കുള്ള പാചക വാതകത്തിന്റെ വില കുറച്ചു. ഹോട്ടലുകളിൽ ഉപയോ​ഗിക്കുന്ന 19 കിലോ സിലിണ്ടറിനു 31 രൂപയാണ് കുറഞ്ഞത്.…

2 hours ago