more

ഞങ്ങളെ മാലാഖേം മണ്ണാങ്കട്ടേം ഒന്നും ആക്കേണ്ട, മനുഷ്യരായി കണ്ടാൽ മതി- ഷിംന അസീസ്

രാപ്പകലില്ലാതെ അധ്വാനിക്കുന്ന ആരോ​ഗ്യ പ്രവർത്തകർക്ക് ചുട്ട മറുപടിയുമായി ഷിംന അസീസ്. ഞങ്ങളെ മാലാഖേം മണ്ണാങ്കട്ടേം ഒന്നും ആക്കേണ്ട… മനുഷ്യരായി കണ്ടാൽ മതി.ആരോഗ്യപ്രവർത്തകർ മാനസികമായും ശാരീരികമായും തളർന്നാൽ നമ്മളെ നോക്കാൻ ആരുമുണ്ടാകില്ല. ഞങ്ങളെ നിങ്ങൾ സൂക്ഷിച്ചുപയോഗിക്കൂ…ആരോഗ്യവകുപ്പിന്റെയും പ്രവർത്തകരുടേയും നിർദേശങ്ങൾ നിങ്ങൾ ഓരോരുത്തരും പരിപൂർണ്ണമായി അനുസരിക്കൂ… ഉപദേശമല്ല, കൈ കൂപ്പി താണുകേണ്‌ പറയുകയാണെന്നും ഷിംന കുറിക്കുന്നു

ഇന്നലെ രാത്രി ഡ്യൂട്ടി കഴിഞ്ഞ്‌ കട്ടിലിൽ വന്ന് വീണതേ ഓർമ്മയുള്ളു, അത്രക്ക്‌ തളർത്താൻ മാത്രം കഠിനമായിരിക്കുന്നു ദിവസങ്ങൾ! രാവിലെ ഉണർത്തിയ കോൾ ഞങ്ങളുടെ കോളേജിലെ വിദ്യാർത്‌ഥിയുടേത്‌ തന്നെയാണ്‌. അവന്റെ കൊറോണ സംശയങ്ങൾ കഴിഞ്ഞ്‌ ബ്രേക്ക്‌ഫാസ്‌റ്റ്‌ ഉണ്ടാക്കുന്നതിനിടെ സുഹൃത്തായ ജൂനിയർ ഹെൽത്ത്‌ ഇൻസ്‌പെക്‌ടറുടെ കോൾ- ‘കോവിഡ്‌ ടെസ്‌റ്റ്‌ കഴിഞ്ഞ്‌ റിസൽറ്റ്‌ വരും മുന്നേ പുറത്തിറങ്ങിയ ഒരു വ്യക്‌തി ഒരു ഏരിയ മൊത്തം കറങ്ങി, പതിനഞ്ച്‌ കൂട്ടുകാരോടൊപ്പം സമയം ചിലവഴിച്ചു’ എന്ന്‌ തുടങ്ങി അര മണിക്കൂറോളം അവന്റെ നിരാശ കേട്ടു. എനിക്കുമുണ്ടായിരുന്നു കുറേ കാര്യങ്ങൾ കൂട്ടിച്ചേർക്കാൻ… നേരത്തിന്‌ ഉണ്ണാനും ഉറങ്ങാനും പറഞ്ഞ്‌ ഫോൺ വെച്ചു. അങ്ങോട്ടുമിങ്ങോട്ടും അത്‌ പറയുകയല്ലാതെ ഞങ്ങളെന്ത് വേണം?

ഫീൽഡിലും ഓപിയിലും മാത്രമല്ല, കാഷ്വാലിറ്റിയിലും വാർഡിലും ജോലി ചെയ്യുന്നവരോട്‌ ചോദിക്കൂ. അവർ പറഞ്ഞ്‌ തരും കൂടുതൽ കഷ്‌ടപ്പാടിന്റെ കഥകൾ. തീരുമാനങ്ങളെടുക്കുന്ന സീനിയർ ഡോക്‌ടർമാരുടേയും വകുപ്പിന്റെയും തലയിലുള്ള പ്രഷർ എത്രയെന്ന്‌ ഊഹിക്കാനാവുന്നുണ്ടോ? അതിനിടക്കാണ്‌ ഇത്തരം സ്വാതന്ത്ര്യമോഹികളുടെ ക്വാറന്റീൻ വെട്ടിച്ച്‌ കറക്കവും അർമാദവും. ആരോഗ്യപ്രവർത്തകർ സൂപ്പർമാന്റെ കുഞ്ഞുങ്ങളല്ല പ്രിയപ്പെട്ടവരേ… കുടുംബത്തെ അകറ്റി നിർത്തിയും മനുഷ്യരെ കാണാതെയും വാതിലടച്ച്‌ മാസങ്ങളായി കേട്ടോ ഞങ്ങൾ ഭാരമേറ്റുന്നു… ഞങ്ങളെ മാലാഖേം മണ്ണാങ്കട്ടേം ഒന്നും ആക്കേണ്ട… മനുഷ്യരായി കണ്ടാൽ മതി.

ഫുൾടൈം കദനകഥയും സെന്റിയും ഓവറാക്കലും എന്നൊക്കെ പറഞ്ഞ്‌ ആക്ഷേപിക്കുന്നവരോട്‌ ഒന്ന്‌ ചോദിക്കട്ടെ, “ഒന്നിങ്ങ്‌ വന്ന്‌ ഞങ്ങളോടൊപ്പം ഗ്രൗണ്ട്‌ ലെവലിൽ പ്രവർത്തിക്കാമോ? കോവിഡ്‌ പോസിറ്റീവ്‌ ആണെന്ന്‌ ഉറപ്പുള്ള പേഷ്യന്റിനെ സ്വയം നഷ്‌ടപ്പെട്ടു കൊണ്ടിരിക്കുന്ന ആത്മവിശ്വാസം എവിടുന്നെന്നില്ലാതെ എടുത്ത്‌ ആറ്റിക്കുറുക്കി പകർന്ന്‌ കൊടുത്ത്‌ ആശ്വസിപ്പിച്ച്‌ രക്ഷിച്ച്‌ കൊണ്ടു വരാനാകുമോ?” പുറത്ത്‌ നിർത്താതെ കരഞ്ഞ്‌ പെയ്യുന്ന മാനവും രാവിലെ തൊട്ട്‌ വല്ലാതെ ഭയപ്പെടുത്തുന്നുണ്ട്‌. കേരളത്തിൽ ഇനി ഒരു പ്രളയത്തിന്റെ കുറവേള്ളൂ… ആരോഗ്യപ്രവർത്തകർ മാനസികമായും ശാരീരികമായും തളർന്നാൽ നമ്മളെ നോക്കാൻ ആരുമുണ്ടാകില്ല. ഞങ്ങളെ നിങ്ങൾ സൂക്ഷിച്ചുപയോഗിക്കൂ…ആരോഗ്യവകുപ്പിന്റെയും പ്രവർത്തകരുടേയും നിർദേശങ്ങൾ നിങ്ങൾ ഓരോരുത്തരും പരിപൂർണ്ണമായി അനുസരിക്കൂ… ഉപദേശമല്ല, കൈ കൂപ്പി താണുകേണ്‌ പറയുകയാണ്‌…. അപേക്ഷയാണ്‌… ????

Karma News Network

Recent Posts

മത തീവ്രവാദികളുമായി മമ്മുട്ടിയേ കൂട്ടികെട്ടേണ്ട, ബിജെപി നേതാവ് എ എൻ രാധാകൃഷ്ണൻ

ഏതേലും മത തീവ്രവാദ ആശയവുമായി മമ്മുട്ടിയേ കൂട്ടി കെട്ടരുത് എന്നും മമ്മുട്ടി തുറന്ന പുസ്തകം ആണെന്നും ബിജെപി സംസ്ഥാന പ്രസിഡന്റ്…

28 mins ago

സംസ്ഥാനത്ത് ഇന്ന് മഴ കനക്കും, ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്…

29 mins ago

വിവാഹാഭ്യര്‍ഥന നിരസിച്ചു, യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി;പ്രതി ഒളിവിൽ

ബെംഗളൂരു: വിവാഹാഭ്യര്‍ഥന നിരസിച്ചതിന് യുവതിയെ വീട്ടില്‍ക്കയറി കുത്തിക്കൊലപ്പെടുത്തി. ഹുബ്ബള്ളി വീരാപുര്‍ ഒനി സ്വദേശിയായ അഞ്ജലി അംബിഗര്‍(20)നെയാണ് ഗിരീഷ് സാവന്ത്(21) എന്നയാള്‍…

32 mins ago

സിനിമയിൽ അഭിനയിക്കാൻ പോകുന്നു, പത്തനംതിട്ടയിൽ 14-കാരനെ കാണില്ല

പത്തനംതിട്ട : മല്ലപ്പള്ളിയിൽ 14 നാടുവിട്ടതായി പരാതി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്റെ മകൻ ആദിത്യനെയാണ് കാണാതായത്. ഇന്നലെ രാവിലെ ട്യൂഷന്…

51 mins ago

മകൾ ചെന്നൈയിൽ ഐടി കമ്പനിയിൽ ജോലി ചെയ്യുന്നു, . അവളും അത്യാവശ്യം പാടുന്ന ആളാണ്- അശോകൻ

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് അശോകൻ. നായകനായും വില്ലനായും സഹനടനായുമെല്ലാം അശോകൻ കയ്യടി നേടിയിട്ടുണ്ട്. 17-ാം വയസിൽ സിനിമയിലെത്തിയ അശോകന്റെ സിനിമാ…

1 hour ago

നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു; ബന്ധുവായ റിട്ടയേർഡ് അധ്യാപിക മരിച്ചു

കൊച്ചി: നടൻ മാത്യുവിന്റെ കുടുംബം സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ട് ബന്ധു മരിച്ചു. മാമല തുരുത്തിയിൽ ബീന (60) മരിച്ചത്. നിർമ്മാണം…

1 hour ago