social issues

ഇതോടെ ഒതുങ്ങിക്കോളും എന്ന പ്രതീക്ഷയിലാണ് ഒളിച്ചോട്ടങ്ങളും വീഡിയോകളും കിടക്ക പങ്കിടലുമൊക്കെ ഇല്ലാക്കഥകളായി വിരിയുന്നത്, ഷിംന അസീസ് പറയുന്നു

തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥി ഡോ. ജോ ജോസഫിന്റെ സ്വകാര്യ നിമിഷങ്ങള്‍ എന്ന പേരില്‍ വ്യാജ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെ പ്രതികരണവുമായി അദ്ദേഹത്തിന്റെ ഭാര്യയും രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ സംഭവത്തില്‍ പ്രതികരിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് ഡോ. ഷിംന അസീസ്. ഉയര്‍ന്ന വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള വ്യക്തതയോടെ വിഷയങ്ങള്‍ എഴുതാനും സംസാരിക്കാനുമറിയാവുന്ന സ്ഥാനാര്‍ത്ഥിയെ രാഷ്ട്രീയം പറഞ്ഞ് തോല്‍പ്പിക്കാനുള്ള ആമ്പിയര്‍ മറുപക്ഷത്തിന് ഇല്ലാതെ വരുമ്പോഴാണ് ഇമ്മാതിരി തൂറിത്തോല്‍പ്പിക്കാനുള്ള വെമ്പലുകള്‍ ഉണ്ടാകുന്നത്. -ഷിംന അസീസ് കുറിച്ചു.

കുറിപ്പിന്റെ പൂര്‍ണരൂപം, തൃക്കാക്കരയിലെ ഇടതുപക്ഷ സ്ഥാനാര്‍ഥി ഡോ.ജോ ജോസഫിന്റെ സ്വകാര്യ നിമിഷങ്ങള്‍ എന്ന പേരില്‍ വ്യാജ വീഡിയോ പ്രചരണം തകൃതിയായി നടത്തുന്നതും, ഈ വിഷയത്തില്‍ അദ്ദേഹത്തിന്റെ ഭാര്യയുടെ പ്രതികരണവും കണ്ടു. ഉയര്‍ന്ന വിദ്യാഭ്യാസവും നല്ല ജോലിയുമുള്ള വ്യക്തതയോടെ വിഷയങ്ങള്‍ എഴുതാനും സംസാരിക്കാനുമറിയാവുന്ന സ്ഥാനാര്‍ത്ഥിയെ രാഷ്ട്രീയം പറഞ്ഞ് തോല്‍പ്പിക്കാനുള്ള ആമ്പിയര്‍ മറുപക്ഷത്തിന് ഇല്ലാതെ വരുമ്പോഴാണ് ഇമ്മാതിരി തൂറിത്തോല്‍പ്പിക്കാനുള്ള വെമ്പലുകള്‍ ഉണ്ടാകുന്നത്.

ഇത്തരം വിഷയങ്ങള്‍ ആകാശത്തൂടെ പോവുമ്പോഴേക്കും ആര്‍ത്തിയോടെ ചാടിവീണ് നൊട്ടിനുണഞ്ഞ് സംതൃപ്തിയടയാന്‍ കാത്തുനില്‍ക്കുന്ന സമൂഹത്തിന്റെ പ്രോത്സാഹനം വേറേയും ഇത് തന്നെയാണ് സ്ലട്ട് ഷെയിമിങ്ങായി നാലാള്‍ അറിയുന്നവര്‍ക്ക് നേരെയെല്ലാം എറിയുന്ന, പ്രത്യേകിച്ച് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിവുള്ളവളോ തന്റേടിയോ ആയ സ്ത്രീകള്‍ക്കെതിരെ തൊടുത്തു വിടുന്ന അപവാദപ്രചരണങ്ങളുടെ പിന്നിലും.

‘ഇതോടെ ഒതുങ്ങിക്കോളും’ എന്ന പ്രതീക്ഷയിലാണ് ഒളിച്ചോട്ടങ്ങളും വീഡിയോകളും കിടക്ക പങ്കിടലുമൊക്കെ ഇല്ലാക്കഥകളായി വിരിയുന്നത്. ഇതേചലിക്കുന്ന ഗോസിപ്പ്കോളങ്ങളെ ഭയന്ന് തന്നെയാണ് ആയിരം വിസ്മയമാര്‍ വീടുവിട്ട് ഇറങ്ങാതെ ഒടുങ്ങിപ്പോവുന്നത്. ഇനി അഥവാ ഇറങ്ങിയാലും അവര്‍ക്ക് തനിച്ചൊരു വീടോ സൗകര്യമോ നിലനില്‍പ്പോ ഈ സമൂഹത്തില്‍ ദുഷ്‌കരമാവുന്നത്.

ഇത്തരം ഉളുപ്പ് കെട്ട മാര്‍ഗങ്ങള്‍ കേരളത്തിലെ ഒരു മുന്‍നിര രാഷ്ട്രീയ മുന്നണിയുടെ അണികള്‍ തന്നെ ഉപയോഗിക്കുമ്പോള്‍ ആര് ജയിച്ചു തോറ്റു എന്നതിലപ്പുറം ഈ നാണം കെട്ട രീതികള്‍ കൂടുതല്‍ ജനകീയമാകുകയാണ്. കൂടുതല്‍ പേരിലേക്ക് ഇതെത്തുകയാണ്. നാളെ കൂടുതല്‍ കൂടുതല്‍ മനുഷ്യര്‍, അവരുടെ ജീവിതത്തിലെ എല്ലാ യുദ്ധങ്ങളും അഭിമുഖീകരിക്കുന്നതിനും പുറമേ ഇതുപോലെ നാറിയ ആക്രമണങ്ങള്‍ കൂടെ അതിജീവിക്കേണ്ട ദുരവസ്ഥയിലേക്ക് എത്തുകയാണ്. ഏത് വിധേനയും ഇത് അവസാനിപ്പിക്കേണ്ടത് വിവരവും ബോധവുമുള്ള സമൂഹത്തിന് പല ആവശ്യങ്ങളിലൊന്നല്ല, അത്യന്താപേക്ഷിതമാണ്.

Karma News Network

Recent Posts

ജീത്തു ജോസഫ് – ബേസിൽ ഫസ്റ്റ് ലുക്ക്‌ മോഹൻലാൽ പുറത്തിറക്കി

ബേസിൽ ജോസഫിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കുന്ന നുണക്കുഴിയുടെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ മലയാളത്തിൻ്റെ പ്രിയതാരം മോഹൻലാൽ പുറത്തിക്കി.  ഓഗസ്റ്റ്…

8 mins ago

മദ്രസയിൽ നിന്ന് പഴകിയ ആട്ടിറച്ചി കഴിച്ച പെൺകുട്ടി മരിച്ചു

ഭക്ഷ്യവിഷബാധയേറ്റ് ആന്ധ്രാപ്രദേശിലെ വിജയവാഡയിലെ പെൺകുട്ടി മരിച്ചു. മദ്രസയിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ് ഭക്ഷ്യവിഷബാധ ഏറ്റതെന്നാണ് സംശയം. വിജയവാഡയിലെ അജിത്…

12 mins ago

വെള്ളപ്പൊക്കം, ലഡാക്കിൽ ടാങ്ക് അഭ്യാസത്തിനിടെ സൈനീകർക്ക് മരണം

ശ്രീനഗർ: ലഡാക്ക് ദൗലത്ത് ബേഗ് ഓൾഡ് അതിർത്തിക്ക് സമീപം നടന്ന ടാങ്ക് അപകടത്തിൽ അഞ്ച് സൈനികർ കൊല്ലപ്പെട്ടു. ശനിയാഴ്ച്ച പുലർച്ചയോടെയാണ്…

38 mins ago

ഹിജാബ് ധരിച്ച് പരീക്ഷയെഴുതി 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തടഞ്ഞു

ശ്രീലങ്കയിലെ ട്രിങ്കോമാലി സാഹിറ കോളേജിൽ ശിരോവസ്ത്രം ധരിച്ച് പരീക്ഷ എഴുതിയ 70 ഓളം വിദ്യാർത്ഥികളുടെ പരീക്ഷാ ഫലം തട‍ഞ്ഞുവെച്ച് ശ്രീലങ്കൻ…

1 hour ago

കണ്ണൂരിൽ അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താൻ ശ്രമം, മകൻ അറസ്റ്റിൽ

കണ്ണൂർ : അമ്മയെ മകൻ കഴുത്തു ഞെരിച്ച് കൊല്ലാൻ ശ്രമിച്ച മകൻ അറസ്റ്റിൽ. ചെറുപുഴയിൽ ഭൂദാനം സ്വദേശിയായ നാരായണിയെ കൊല്ലാൻ…

1 hour ago

മുന്‍ ഭാര്യയോടുള്ള വിരോധം, കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കുടുക്കാൻ ശ്രമം, അറസ്റ്റ്

സുല്‍ത്താന്‍ബത്തേരി : മുന്‍ ഭാര്യയോടുള്ള വിരോധത്തിൽ കാറില്‍ എം.ഡി.എം.എ വെച്ച് ദമ്പതികളെ കേസില്‍ കുടുക്കാന്‍ ശ്രമിച്ച സംഭവത്തില്‍ രണ്ടു പേരെക്കൂടി…

2 hours ago