more

ആണ്‍മക്കളുടെ ലൈംഗികസുരക്ഷക്ക് വേണ്ടി എന്ത് മുന്‍കരുതലാണ് രക്ഷിതാക്കളെന്ന നിലയില്‍ നമ്മള്‍ കൈക്കൊള്ളാറുള്ളത്, ഷിംന അസീസ് ചോദിക്കുന്നു

പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച 24കാരിയുടെ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തെത്തിയിരുന്നു. ഈ സംഭവത്തില്‍ ഡോക്ടറും എഴുത്തുകാരിയുമായി ഷിംന അസീസ് പങ്കുവെച്ച കുറിപ്പ് ഏറെ ശ്രദ്ധേയമാവുകയാണ്. ആണ്‍മക്കളുടെ ലൈംഗികസുരക്ഷക്ക് വേണ്ടി എന്ത് മുന്‍കരുതലാണ് രക്ഷിതാക്കളെന്ന നിലയില്‍ നമ്മള്‍ കൈക്കൊള്ളാറുള്ളത്? പെണ്‍കുട്ടിയെ പൊതിഞ്ഞ് പിടിക്കുന്ന നമ്മള്‍ ആണിനെ എത്ര കരുതുന്നു?-ഷിംന അസീസ് ചോദിക്കുന്നു.

ഷിംന അസീസിന്റെ കുറിപ്പ്, പതിനഞ്ചുകാരനെ ലൈംഗികമായി പീഡിപ്പിച്ച ഇരുപത്തിനാലുകാരിയായ പേയിംഗ് ഗസ്റ്റ് അറസ്റ്റില്‍ എന്ന് വാര്‍ത്ത. ആ കുഞ്ഞിന്റെ അമ്മയുടെ പരാതിപ്രകാരം പോക്‌സോ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ആ വാര്‍ത്തക്ക് താഴെ മുഴുവന്‍ അതിനെ തമാശയാക്കിയുള്ള കമന്റുകളാണ് കണ്ടത്. ആണ്‍കുട്ടിക്ക് എന്തോ സന്തോഷമുള്ള കാര്യം കിട്ടിയ ഭാവമാണ് കമന്റ് മുതലാളികള്‍ക്ക്! ഈ സംഭവങ്ങളെല്ലാം ആ കുട്ടിക്ക് എത്രത്തോളം മാനസികാഘാതം നല്‍കിയിരിക്കാം എന്നാരും ഓര്‍ക്കാത്തതെന്താണ്? അവനൊരു ആണ്‍കുട്ടിയായത് കൊണ്ടോ? ആണ്‍മക്കളുടെ ലൈംഗികസുരക്ഷക്ക് വേണ്ടി എന്ത് മുന്‍കരുതലാണ് രക്ഷിതാക്കളെന്ന നിലയില്‍ നമ്മള്‍ കൈക്കൊള്ളാറുള്ളത്? പെണ്‍കുട്ടിയെ പൊതിഞ്ഞ് പിടിക്കുന്ന നമ്മള്‍ ആണിനെ എത്ര കരുതുന്നു?

വേദനയും അറപ്പുമുള്ള ശരീരവും മുറിവേറ്റ ആത്മവിശ്വാസവുമായി ആരോടും മിണ്ടാനാകാതെ ഉഴറുന്ന ആണ്‍മക്കള്‍ അത്രയൊന്നും അപൂര്‍വ്വതയല്ല. ആണിനെ പീഡിപ്പിക്കുന്ന ആണും പെണ്ണുമുണ്ട്. ‘പീഡിപ്പിക്കപ്പെട്ടു’ എന്ന് സമ്മതിക്കുന്ന ആണ്‍കുഞ്ഞിനോടും സമൂഹം ആവര്‍ത്തിച്ച് ക്രൂരത കാണിക്കുന്നുണ്ടാകാം. അപഹാസങ്ങളോ അതിക്രമങ്ങളോ അവനിലും ആവര്‍ത്തിക്കുന്നുണ്ടാകാം. ആണോ പെണ്ണോ ആവട്ടെ, സ്വകാര്യാവയവങ്ങള്‍ അന്യര്‍ കാണരുതെന്നും സ്പര്‍ശിക്കരുതെന്നും തിരിച്ചവരുടെ ഭാഗങ്ങളും സ്പര്‍ശിക്കരുതെന്നും പറഞ്ഞ് കൊടുക്കുക. ലൈംഗികദൃശ്യങ്ങള്‍ കാണിച്ച് തരുന്നത് അനുവദിക്കരുതെന്ന് പറയുക. ഇങ്ങനെയുണ്ടാകുന്ന ഏതൊരു ചലനവും രക്ഷിതാവിനെ അറിയിക്കണമെന്ന് അവര്‍ മിണ്ടിത്തുടങ്ങുന്ന കാലം തൊട്ട് അവരുടെ രീതിയില്‍ പറഞ്ഞ് കൊടുക്കുക. മക്കള്‍ ഇത്തരം കാര്യങ്ങള്‍ വന്ന് പറയുമ്പോള്‍ ‘ലൈംഗികാരോപണം’നടത്താന്‍ അവരായിട്ടില്ലെന്ന് മനസ്സിലാക്കുക. അവരെ വിശ്വസിക്കുക.

പിന്നെ, പെണ്ണിനും ആണിനും ട്രാന്‍സിനും ലൈംഗികാതിക്രമം ‘ആസ്വദിക്കാന്‍’ ആവില്ലെന്നറിയുക. ബാലപീഡനം, ബലാത്സംഗം തുടങ്ങി ഏതായാലും അതിക്രമം മാത്രമാണ്. ക്രിമിനല്‍ കുറ്റമാണ്. അവനവന് വരും വരെ മാത്രം ‘വെറും വാര്‍ത്ത’യും വന്ന് പെട്ടാല്‍ ആയുസ്സ് മൊത്തം അനുഭവിക്കേണ്ട നീറ്റലുമാണ്.ആണായാലുമവന്‍ കുഞ്ഞാണ്. നമ്മളെന്താണിങ്ങനെ !!

Karma News Network

Recent Posts

കൊയിലാണ്ടി കോളേജിലെ സംഘർഷം, എസ്എഫ്‌ഐ പ്രവർത്തകർക്ക് സസ്‌പെൻഷൻ

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് നാല് എസ്എഫ്ഐ പ്രവർത്തകരെ സസ്പെൻ്റ് ചെയ്തു. രണ്ടാം വർഷ ബിബിഎ…

5 mins ago

സാമ്പത്തിക തട്ടിപ്പ് കേസ്, മാണി സി. കാപ്പൻ എം.എൽ.എക്ക് തിരിച്ചടി

കൊച്ചി: സാമ്പത്തിക തട്ടിപ്പ് കേസിൽ മാണി സി കാപ്പൻ എംഎൽഎക്ക് തിരിച്ചടി. കേസിലെ വിചാരണ നടപടികൾ നിർത്തിവയ്ക്കണമെന്ന മാണി സി…

5 mins ago

എംബി കോക്ടെയ്ൽ’ ബംഗാളിലെ ക്രമസമാധാനം തകർക്കുന്നു, വെച്ചുപൊറുപ്പിക്കാനാവില്ല, ഗവർണർ സിവി ആനന്ദബോസ്

കൊൽക്കത്ത: ബംഗാളിൽ ആൾക്കൂട്ട ആക്രമണങ്ങളെ പ്രോത്സാഹിപ്പിക്കുന്ന "എംബി കോക്ടെയ്ൽ" സംസ്ഥാനത്തിന്റെ ക്രമസമാധാന നിലയെ പൂർണമായും ഇല്ലായ്മ ചെയ്യുകയാണെന്ന് ഗവർണർ ഡോ…

44 mins ago

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്

തലശ്ശേരിയിൽ വീടിന് നേരെ ആക്രമണം യുവ വ്യവസായിക്ക് പരിക്ക്. പോലീസ് ക്വാട്ടേഴ്സിന് സമീപത്തെതച്ചോളി പുടുവത്ത് തറവാടിന് നേരെയാണ് ആക്രമണം നടന്നത്.…

46 mins ago

ശ്രീകുമാരന്‍ തമ്പി ഫൗണ്ടേഷന്‍ പുരസ്‍കാരം മോഹന്‍ലാലിന്

ശ്രീകുമാരൻ തമ്പി ഫൗണ്ടേഷൻ പുരസ്ക്കാരം പ്രഖ്യാപിച്ചു. അഭിനയ മേഖലയിലെ മികവിന് നടൻ മോഹന്‍ലാലിനാണ് പുരസ്‍കാരം. ഒരു ലക്ഷം രൂപയും പ്രശസ്തിപത്രവും…

60 mins ago

സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് സഹപാഠികൾ, പോലീസ് നടപടിയെടുത്തില്ലെന്ന് പരാതി

തൃശൂർ : സ്‌കൂൾ വിദ്യാർത്ഥിയെ ചുറ്റിക കൊണ്ട് തലയ്‌ക്കടിച്ചതായി പരാതി. ചാലക്കുടി വിഎച്ച്എസ്‌സി ബോയ്‌സ് സ്‌കൂളിലെ പ്ലസ്ടു വിദ്യാർത്ഥിക്കാണ് പരിക്കേറ്റത്.…

1 hour ago