more

നീയൊക്കെ എത്ര ശ്രമിച്ചാലും ഒരു വർഷം ഒരു കുഞ്ഞിനെയേ പ്രസവിക്കൂ,ആണിന്‌ ഒരു കൊല്ലം ആയിരം കുഞ്ഞുങ്ങളെ ഉണ്ടാക്കാം,പെണ്ണിന്റെ വിലയറിയാത്തവർക്ക്, കുറിപ്പ്

പെണ്ണിനെ വെറും ഭോ​ഗവസ്തുവായി കാണുന്നവർക്കെതിരെ തുറന്നടിക്കുകയാണ് ഡോ.ഷിംന അസീസ്.സ്ത്രീകളെക്കുറിച്ച് വ്യക്തമായ ധാരണയില്ലാത്തവർക്ക് കൃത്യമായ മറുപടിയാണ് ഷിംന നൽകുന്നത്.നീയൊക്കെ എത്ര ശ്രമിച്ചാലും ഒരു വർഷം ഒരു കുഞ്ഞിനെയേ പ്രസവിക്കൂ. ആണിന്‌ ഒരു കൊല്ലം ആയിരം കുഞ്ഞുങ്ങളെ ഉണ്ടാക്കാം. പിന്നെയെന്ത് ലിംഗനീതിയാണ്‌ നീ ഈ പറഞ്ഞോണ്ട്‌ നടക്കുന്നത്‌?” എന്നാണ്‌ കമന്റിന്റെ ചുരുക്കം. അയാൾ സ്വന്തം വർഗത്തെ വെറും ഭോഗയന്ത്രമായി ഇകഴ്‌ത്തുകയാണ്‌ ഉണ്ടായതെന്ന്‌ ഇത്‌ വായിച്ച്‌ കോൾമയിർ കൊള്ളുന്ന മണ്ടൻമാർക്ക്‌ മനസ്സിലാവാത്തതാകുമോ അതോ മണ്ടനായി അഭിനയിക്കുന്നതാകുമോ? ആണെന്താ വിത്തുകാളയോ? അവനും വ്യക്‌തിത്വവും വികാരങ്ങളും ബുദ്ധിയും കഴിവും ഒക്കെയുണ്ട്‌. ലിംഗമല്ല പുരുഷൻ, അതവന്റെ ഒരവയവം മാത്രമാണെന്ന് ഷിംന പറയുന്നത്

കുറിപ്പിന്റെ പൂർണ്ണരൂപം

അങ്ങനെയിരിക്കേ സോഷ്യൽ മീഡിയ മുഴുവൻ ‘പെണ്ണ്‌ കാണാൻ പോകുമ്പോൾ ശ്രദ്ധിക്കേണ്ട സ്‌ത്രീയുടെ ലക്ഷണങ്ങൾ’, ‘potential signs & symptoms of വ്യഭിചാരിണി’ തുടങ്ങിയ താളുകളാൽ മുഖരിതമായിരിക്കുന്നു. ഓരോ പോസ്‌റ്റിന്‌ താഴെയും വരുന്ന കമന്റുകൾ എന്നെ ഹഠാദാകർഷിക്കുന്നുവെന്ന്‌ ഈ വേളയിൽ പറയാതെ വയ്യ. ഏറെ പുരുഷൻമാർ എഴുതിയ മഹാനെയും പ്രസിദ്ധീകരിച്ച ചേട്ടനെയും സ്‌മരിക്കുന്നുണ്ട്‌. നല്ല കാര്യം. ബോധമുള്ള മനുഷ്യരുള്ളിടത്തോളം പ്രതീക്ഷയുണ്ട്‌.

ഇതിന്റെടേൽ ഒരു ചേട്ടന്റെ കമന്റ്‌ കണ്ട്‌ ഞെട്ടിയ കഥയാണിത്‌. “നീയൊക്കെ എത്ര ശ്രമിച്ചാലും ഒരു വർഷം ഒരു കുഞ്ഞിനെയേ പ്രസവിക്കൂ. ആണിന്‌ ഒരു കൊല്ലം ആയിരം കുഞ്ഞുങ്ങളെ ഉണ്ടാക്കാം. പിന്നെയെന്ത് ലിംഗനീതിയാണ്‌ നീ ഈ പറഞ്ഞോണ്ട്‌ നടക്കുന്നത്‌?” എന്നാണ്‌ കമന്റിന്റെ ചുരുക്കം. അയാൾ സ്വന്തം വർഗത്തെ വെറും ഭോഗയന്ത്രമായി ഇകഴ്‌ത്തുകയാണ്‌ ഉണ്ടായതെന്ന്‌ ഇത്‌ വായിച്ച്‌ കോൾമയിർ കൊള്ളുന്ന മണ്ടൻമാർക്ക്‌ മനസ്സിലാവാത്തതാകുമോ അതോ മണ്ടനായി അഭിനയിക്കുന്നതാകുമോ? ആണെന്താ വിത്തുകാളയോ? അവനും വ്യക്‌തിത്വവും വികാരങ്ങളും ബുദ്ധിയും കഴിവും ഒക്കെയുണ്ട്‌. ലിംഗമല്ല പുരുഷൻ, അതവന്റെ ഒരവയവം മാത്രമാണ്‌.

ഇതൊക്കെ പറയുമ്പോഴും ഒരു വശത്ത്‌ ഫെമിനിസം എന്ന പേരിൽ ആരുയർന്ന്‌ വന്നാലും എതിർപക്ഷം വയലന്റാവും. അതിന്‌ സമാന്തരമായി പെണ്ണിനെ ഇകഴ്‌ത്തി പറയുന്നതും വെറും കാമോപാധി മാത്രമായി അവളെ കാണുന്നതും വിവരിക്കുന്നതും കമന്റിടുന്നതും വികൃതചേഷ്‌ടകളും വർണനകളും വീക്ഷിച്ച്‌ വളരുന്ന ഒരാൺകൂട്ടമുണ്ട്‌ ഇവിടെ. കാര്യം മനസ്സിലാക്കുകയോ ചിന്തിക്കുകയോ ചെയ്യാതെ ആണിന്‌ സമൂഹം ചാർത്തി കൊടുക്കുന്ന പ്രയോറിറ്റി 100% നീതിയാണെന്ന്‌ കരുതി അവനും പാട്രിയാർക്കിയുടെ കടലിലെ മീനാവും.

അവഗണന നേരിടുന്ന, കൃത്യമായ ലൈംഗികജ്‌ഞാനമില്ലാത്ത ഈ പുരുഷക്കുഞ്ഞുങ്ങൾ അറിഞ്ഞോ അറിയാതെയോ വീണ്ടും പെണ്ണിന്റെ സഹനത്തിന്റെ സൈക്കിൾ കുറച്ചൂടി സ്‌പീഡിൽ കറക്കും. ‘ഓനും കണക്കാ…’ എന്ന സ്‌ഥിതിയാവും.ഫെമിനിസത്തോടൊപ്പം ആണിന്‌ സ്വന്തം വില മനസ്സിലാക്കി കൊടുക്കാൻ കൂടിയാവണം നമുക്ക്‌. അതില്ലാത്തിടത്തോളം നോ ഗ്രാസ്‌ വിൽ വാക്ക്‌ ഹിയർ. ആ പിന്നേ, കാലിനിടയിലല്ല മനുഷ്യന്റെ വില, ചെവികൾക്കിടയിലാണ്‌…

Karma News Network

Recent Posts

വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം, യുവാവ് അറസ്റ്റിൽ

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പുന്നപ്ര കപ്പക്കട സ്വദേശി അരുണ്‍ (24)…

8 hours ago

മായ മിടുക്കിയാണ്,അവന്റെ ലക്ഷ്യം ബാങ്ക് അക്കൗണ്ട്

കാട്ടാക്കടയില്‍ ദുരൂഹ സാഹചര്യത്തിൽ യുവതി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മായയുടെ കൊലപാതകിയായ രഞ്ജിത്ത് ഒളിവിലാണ്.…

8 hours ago

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക്

ശക്തമായ കാറ്റും മഴയും, പരസ്യബോര്‍ഡ് മറിഞ്ഞുവീണ് മൂന്ന് മരണം, 59 പേർക്ക് പരിക്ക് മുംബൈ: ശക്തമായ മഴയ്ക്കും കാറ്റിനുമിടയിൽ കൂറ്റന്‍…

9 hours ago

കേരളത്തിൽ BJPക്ക് എത്ര സീറ്റ്? ദക്ഷിണേന്ത്യാ ഫലം പ്രവചിച്ച് അമിത്ഷാ

ദക്ഷിണേന്ത്യയിൽ ബിജെപി വലിയ മുന്നേറ്റം ഉണ്ടാക്കുമെന്ന് വെളിപ്പെടുത്തി ആഭ്യന്തര മന്ത്രി അമിത്ഷാ. “കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, തമിഴ്‌നാട് എന്നീ നാല്…

10 hours ago

ചന്ദ്രയാൻ-4 ശിവ്ശക്തി പോയിൻ്റിനരികിൽ ലാൻഡ് ചെയ്തേക്കും, നിർണ്ണായക വിവരം പുറത്ത്

ന്യൂഡൽഹി: ന്യൂഡൽഹി: ഇന്ത്യൻ ജനത ആവേശത്തോടെ കാത്തിരിക്കുന്ന ഐഎസ്ആർഒയുടെ ദൗത്യമാണ് ചന്ദയാൻ - 4. കഴിഞ്ഞ വർഷം നടത്തിയ ചന്ദ്രയാൻ-3…

10 hours ago

മകന്റെ മരണ കാരണം വ്യക്തമല്ല, പ്രതികളുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് സി​ദ്ധാർത്ഥന്റെ അമ്മ ഹൈക്കോടതിയില്‍

കൊച്ചി: മകന്റെ മരണ കാരണം വ്യക്തമല്ലെന്നും സിബിഐ അന്തിമ റിപ്പോര്‍ട്ടില്‍ പ്രതികളുടെ പങ്ക് വ്യക്തമാകു. പൂക്കോട് വെറ്റിറിനറി സര്‍വകലാശാലയിലെ സിദ്ധാര്‍ഥന്റെ…

11 hours ago