trending

ഇനിയൊരു ‘കുന്തിരിക്കം കൊട്ടേഷൻ’ ഏത് ഭാഷാന്തരത്തിലായാലും ഇവിടെ പിറന്നുകൂടാ, ഷിംന അസീസ്

ആലപ്പുഴയിൽ എസ് ഡി പി SDPI ഐയുടെ പ്രകടനത്തിൽ ഒരു കൊച്ചു കുട്ടിയേ കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ച വീഡിയോ വൻ വിമർശനത്തിനിടയായിരുന്നു. അരിയും മലരും കുന്തിരിക്കവും വാങ്ങിവെക്കണമെന്നും നിന്റെയൊക്കെ കാലന്മാർ വരുന്നുണ്ടെന്നുമാണ് ഒരു കുട്ടി മുദ്രാവാക്യം വിളിക്കുന്നത്. ഒരാളുടെ കഴുത്തിൽ കയറി ഇരുന്നാണ് മുദ്രാവാക്യം വിളിക്കുന്നത്. കുട്ടിയെക്കൊണ്ട് കൊലവിളി മുദ്രാവാക്യം വിളിപ്പിച്ചതിനെതിരെ പ്രതിഷേധം ശക്തമായി. വിദ്വേഷ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ ആലപ്പുഴ സൗത്ത് പൊലീസെടുത്ത കേസിൽ ഒരാൾ കസ്റ്റഡിയിൽ. കുട്ടിയെകൊണ്ട് പ്രകോപനപരമായ മുദ്രാവാക്യം വിളിപ്പിച്ച കേസിലാണ് ഒരാളെ കസ്റ്റഡിയിൽ എടുത്തിരിക്കുന്നത്. ഈരാറ്റുപേട്ട സ്വദേശി അൻസാറിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ആലപ്പുഴയിൽ നിന്നും എത്തിയ പൊലീസ് സംഘം രാത്രി 10 മണിയോടെയാണ് അൻസാറിനെ കസ്റ്റഡിയിൽ എടുത്തത്. ഇപ്പോളിതാ വിഷയത്തിൽ പ്രതികരണവുമായെത്തിയിരിക്കുകയാണ് സന്ദീപ് വാചസ്പതി

ഒരു കുട്ടിയെക്കൊണ്ട്‌ കുന്തിരിക്കവും അവിലും മലരും വാങ്ങി വെക്കാൻ വാണിംഗ്‌ കൊടുപ്പിക്കുക, അത്‌ വേറെ കുറേ പേർ ഏറ്റ്‌ വിളിക്കുക…ആ വകയിൽ സംഘിക്ക്‌ ആവശ്യമുള്ള മണ്ണാണ്‌ പിഎഫ്‌ഐ ഇവിടെ ലോഡ്‌ കണക്കിന്‌ കൊണ്ട്‌ വന്ന്‌ തട്ടുന്നത്‌. അതല്ലെങ്കിലും പൊതുജനത്തിനു മുന്നിൽ ശത്രുക്കളും പിന്നിലൂടെ പരസ്പരസഹായവുമാണല്ലോ…! കിട്ടിയ താപ്പിന് ആവശ്യത്തിലധികം പബ്ലിസിറ്റിയും മുതലെടുപ്പുമെല്ലാം ഇപ്പോൾ തന്നെ അവർ നേടിയിട്ടുണ്ടാവും.

ഇനിയെങ്കിലും പ്രതിരോധിച്ചില്ലെങ്കിൽ ഈ സമൂഹത്തെയും അമ്പേ പിഴുതു കൊണ്ടേ ഇവർ പോകൂ. വർഗീയവാദികളെ ഒരു മതത്തിലും കെട്ടേണ്ട. ജനിച്ചപ്പോൾ കിട്ടിയ പേര്‌ എന്തായാലും അവർ വേറെത്തന്നെയാണ്. വിഷം കലക്കുന്നവരെ എല്ലാവരെയും ഒറ്റപ്പെടുത്തണം. ആ കുട്ടിയെക്കൊണ്ട്‌ ഇത്‌ ചെയ്യിച്ച രക്ഷിതാവിനെതിരെ, കൂട്ടത്തിൽ ആരൊക്കെയുണ്ടോ ഒന്നൊഴിയാതെ അവർക്കെതിരെയെല്ലാം നിയമനടപടി എടുക്കണം. ഇനിയൊരു ‘കുന്തിരിക്കം കൊട്ടേഷൻ’ ഏത് ഭാഷാന്തരത്തിലായാലും ഇവിടെ പിറന്നുകൂടാ… വർഗീയവാദത്തിന്റെ വേര്‌ നമുക്കിടയിൽ ആഴ്‌ന്നിറങ്ങിക്കൂടാ… പ്രതിരോധിച്ചേ മതിയാകൂ…

Karma News Network

Recent Posts

കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ചു, മകൻ അറസ്റ്റിൽ

കൊച്ചി: തൃപ്പൂണിത്തുറയിൽ കിടപ്പുരോഗിയായ അച്ഛനെ വാടക വീട്ടിൽ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവത്തിൽ മകൻ അറസ്റ്റിൽ. എരൂർ സ്വദേശി അജിത്താണ്…

2 hours ago

സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു, ഒരാള്‍ കസ്റ്റഡിയില്‍

ബ്രാട്ടിസ്‌ലാവ∙ സ്ലൊവാക്യൻ പ്രധാനമന്ത്രി റോബർട്ട് ഫിക്കോയ്ക്ക് വെടിയേറ്റു. ഹാൻഡ്‌ലോവയിൽ ഒരു ചടങ്ങിൽ പങ്കെടുത്ത ശേഷം മടങ്ങുമ്പോഴാണ് സംഭവം. ഫിക്കോയുടെ അടിവയറ്റിലാണ്…

2 hours ago

വീണയും, കർത്തയും, കെ.സിയും ഒന്നാണ്‌ , കെ സി വേണുഗോപാൽ ജയിച്ചാലും ജയിലിലേക്കെന്ന് ശോഭ

കെ സി വേണു​ഗോപാലിനെതിരെയുള്ള കേസന്വേഷണം മുന്നോട്ടുപോകുമ്പോൾ പിണറായി വിജയന്റെ വീട്ടുപടിക്കലെത്തുമെന്ന് ശോഭാ സുരേന്ദ്രൻ. വീണയുടെ അനധികൃതബിസിനസിലേക്ക് ഇത് കടന്നുവരും .…

3 hours ago

പത്തനംതിട്ടയിൽ നിന്നു കാണാതായ 14കാരനെ കണ്ടെത്തി, തിരിച്ചറിഞ്ഞത് ട്രെയിൻ യാത്രക്കാർ

പത്തനംതിട്ട: സിനിമയിൽ അഭിനയിക്കാൻ പോകുന്നുവെന്ന് കുറിപ്പ് എഴുതി വീടുവിട്ട പതിനാലുകാരനെ കണ്ടെത്തി. മഞ്ഞത്താനം സ്വദേശി അഭിലാഷിന്‍റെ മകൻ ആദിത്യൻ അഭിലാഷിനെയാണ്…

3 hours ago

മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ നിർമ്മിക്കുന്നു, വ്യക്തത വരുത്തേണ്ടത് സുഡാപ്പിക്ക , രാധ ചേട്ടന്റെ വിവരണം വേണ്ടാ

മലയാളത്തിന്റെ മെ​ഗാസ്റ്റാർ മതസ്പർദ്ദയുണ്ടാക്കുന്ന സിനിമകൾ തീവ്രവാദ ബന്ധമുള്ള ആളുകളുമായി ചേർന്ന് നിർമ്മിക്കുന്നു എന്ന വിവാദപ്രസ്താവനയ്ക്ക് പിന്നാലെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി…

4 hours ago

16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി, അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്

തിരുവനന്തപുരം: കാമുകനൊപ്പം ജീവിക്കാൻ16-കാരിയായ മകളെ കഴുത്തുഞെരിച്ചു കൊന്ന സംഭവത്തിൽ അമ്മയ്ക്കും കാമുകനും ജീവപര്യന്തം കഠിനതടവ്. പറണ്ടോട് സ്വദേശിനി മഞ്ജു, കാമുകൻ…

4 hours ago