topnews

എന്റെ ഷിന്‍സി പോയാല്‍ ഞാനെന്തു ചെയ്യുമെന്ന് അശ്വതി ചോദിച്ചിരുന്നു, ഉറ്റ സുഹൃത്തുക്കളുടെ വേര്‍പാടില്‍ പിടഞ്ഞ് സഹപ്രവര്‍ത്തകര്‍

റിയാദ്: ജീവിതവും ജോലിയും മരണവും ഒന്നിച്ച്. സൗദി അറേബ്യയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച കോട്ടയം വയല സ്വദേശി ഷിന്‍സി ഫിലിപ്പും നെയ്യാറ്റിന്‍കര സ്വദേശി അശ്വതി വിജയനുമാണ് മരണത്തിലും പിരിയാത്ത ആത്മ സുഹൃത്തുക്കളായത്. ഇരുവരും ജോലിയും താമസവും യാത്രകളും ആഘോഷവും എല്ലാം ഒരുമിച്ചായിരുന്നു എന്ന് നജ്‌റാന്‍ കിങ് ഖാലിദ് ആശുപത്രിയിലെ സഹപ്രവര്‍ത്തകയായ കൊല്ലം സ്വദേശിനി അശ്വതി മഹേഷ് പറഞ്ഞു.

ജോലിയില്‍ നല്ല ആത്മാര്‍ഥതയുള്ളവരായിരുന്നു ഇരുവരും. ഷിന്‍സി ഐസിയുവിലും അശ്വതി എമര്‍ജന്‍സി വിഭാഗത്തിലുമായിരുന്നു ജോലി. സ്വന്തം ഡിപ്പാര്‍ട്‌മെന്റിലെ ജോലി കഴിഞ്ഞ ശേഷം മറ്റു വിഭാഗങ്ങളില്‍ എത്തി എന്തെങ്കിലും ഹെല്‍പ് വേണോ എന്ന് ഇരുവരും ചോദിക്കുമായിരുന്നു. വേണ്ട സഹായങ്ങളെല്ലാം ചെയ്താണ് മടങ്ങുക. ആര്‍ക്ക് എന്തു സഹായത്തിനും വിളിക്കാന്‍ പറ്റുമായിരുന്നു.- അശ്വതി വിതുമ്പികൊണ്ട് പറഞ്ഞു.

ഇനി അവരില്ലെന്ന് ഓര്‍ക്കുമ്പോള്‍ സഹിക്കാനാവുന്നില്ലെന്നു കണ്ണൂര്‍ സ്വദേശി സിന്ധുവും പറഞ്ഞു. ഷിന്‍സി സൗദിയിലെ ജോലി രാജിവച്ച് ബഹ്‌റൈനിലെ ഭര്‍ത്താവ് ബിജോ കുര്യന്റെ അടുത്തേക്കു പോകുന്നതിനു മുന്‍പ് ഉറ്റ സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് 80 കി.മീ അകലെയുള്ള കൂട്ടുകാരിയെ കാണാന്‍ പോയി തിരിച്ചുവരുന്നതിനിടെയായിരുന്നു അപകടം. ‘എന്റെ ഷിന്‍സി പോയാല്‍ ഞാനെന്തു ചെയ്യുമെന്ന്’ അശ്വതി സഹപ്രവര്‍ത്തകരോടു പറയുമായിരുന്നുവെന്ന് സിന്ധു പറയുന്നു.

ജോലി രാജിവച്ച് ഷിന്‍സിയോടൊപ്പം ബഹ്‌റൈനിലേക്കു പോയാലോ എന്ന ആലോചന അശ്വതിക്കുണ്ടായിരുന്നു എന്നും സഹപ്രവര്‍ത്തകര്‍ പറയുന്നു. ഇരുവരും തമ്മിലുള്ള ആത്മബന്ധത്തിന്റെ ഓരോ നിമിഷവും ഫ്രെയിമിലാക്കി പ്രിന്റെടുത്ത് താമസിക്കുന്ന മുറിയില്‍ ഒട്ടിച്ചുവച്ചതു കാണുമ്പോള്‍ സഹിക്കാനാവുന്നില്ലെന്ന് ഇവര്‍ പറഞ്ഞു.

Karma News Network

Recent Posts

കഞ്ചാവ് മിഠായികള്‍, നോട്ടമിടുന്നത് സ്‌കൂള്‍ കുട്ടികളെ, രണ്ട് പേർ പിടിയിൽ

ആലപ്പുഴ : രണ്ടായിരം കഞ്ചാവ് മിഠായികളുമായി ഉത്തര്‍പ്രദേശ് സ്വദേശികൾ പിടിയിൽ. യുപി സ്വദേശികളായ സന്തോഷ് കുമാര്‍, രാഹുല്‍ സരോജ് എന്നിവരാണ്…

8 hours ago

കോഴിക്കോട്ടു നിന്നു 2 എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ കൂടി റദ്ദാക്കി

കോഴിക്കോട് : എയർ ഇന്ത്യ എക്സ്പ്രസിന്റെ 2 വിമാന സർവീസുകൾ റദ്ദാക്കി. തിങ്കളാഴ്ച (മേയ് 20) രാത്രി 8.50നുള്ള കോഴിക്കോട്…

8 hours ago

9000 കോടി അടിയന്തിരമായി വേണമെന്ന് കേരളം, തള്ളി കേന്ദ്ര സര്‍ക്കാര്‍

9000 കോടി വായ്പയെടുക്കുന്നതിന് ഉടന്‍ അനുമതി നല്‍കണമെന്ന കേരളത്തിന്റെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ തള്ളി. നേരത്തെ അനുവദിച്ച 3000 കോടി…

8 hours ago

രാജ്യാന്തര ശൃംഖലയിലെ കണ്ണി, രാസലഹരി നിർമാണം വിപണനം, കൊച്ചിയിൽ പിടിയിലായി

കൊച്ചി : രാജ്യാന്തര മയക്കുമരുന്ന് ശൃംഖലയിലെ പ്രധാന കണ്ണികളിലൊരാൾ പോലീസ് പിടിയിൽ. കോംഗോ സ്വദേശി റെംഗാര പോളിനെയാണ്(29) ബെംഗളൂരുവിലെ മടിവാളയിൽ…

9 hours ago

ഗവർണർക്കു നേരെ തിരിഞ്ഞ മമതയുടെ മുനയൊടിയുന്നു, നിയമപരമായി നേരിടാൻ അറ്റോർണി ജനറലിന്റെ നിർദേശം

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തിരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണറെ തുടരെ അപകീർത്തിപ്പെടുത്താനുള്ളശ്രമങ്ങൾക്ക് നിയമ പ്രാബല്യമില്ലെന്നും പരാജയപ്പെടുമെന്നും തിരിച്ചറിഞ്ഞ മുഖ്യമന്ത്രി മമത…

9 hours ago

ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു

ടെഹ്റാൻ : ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. അസർബൈജാൻ അതിർത്തിക്കടുത്ത് ജോൽഫ നഗരത്തിലാണു സംഭവം. തലസ്ഥാനമായ ടെഹ്റാനിൽനിന്ന്…

10 hours ago